ഫൊക്കാന ഇലക്ഷനിൽ തിരിമറി നടത്താൻ ട്രസ്റ്റീ ബോർഡ് ശ്രമിക്കുന്നു :രാജു സക്കറിയ , (പ്രസിഡന്റ് ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌).‍

ന്യൂയോർക്ക്: ഫൊക്കാന ഇലക്ഷനിൽ തിരിമറി നടത്താൻ ട്രസ്റ്റീ ബോർഡ് ശ്രമിക്കുന്നതായി ഫൊക്കാന മുൻ ട്രഷററും ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌ പ്രസിഡന്റുമായ രാജു സക്കറിയഅഭിപ്രായപ്പെട്ടു. മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴിന്റെ പ്രസിഡന്റ് ഞാൻ ആണ്. എനിക്ക് ഇന്നുവരെ സെക്രെട്ടറിയുടെ കൈയ്യിൽ നിന്നും ഫൊക്കാനയുടെ അംഗത്യം പുതുക്കണം എന്നുപറഞ്ഞു ഒരു നോട്ടിഫിക്കേഷനും കിട്ടിയിട്ടില്ല അങ്ങനെയിരിക്കെ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴിന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റുചില ആളുകളെ തിരുകി കയറ്റി മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴിന്റെ ഭാരവാഹികൾ എന്നവിധേന ലിസ്റ്റ് പബ്ലിഷ് ചെയ്യുവൻ പോകുന്നു എന്നറിയുകയുണ്ടായി. ഒരു അംഗ സംഘടനയുടെ അംഗത്യം പുതുക്കണമെങ്കിൽ അസോയ്‌സിയേഷന്റെ ചെക്ക് കൊടുത്തെങ്കിൽ മാത്രമേ പുതുക്കി എടുക്കുവാൻ ഫൊക്കാനയിൽ നിയമുള്ളൂ . സംഘാടകളുടെ വാർഷിക ഫീസ് അസോസിയേഷന്റെ ചെക്കാണ് വേണ്ടത് . അതുപോലെ ഒരു അസോസിയേഷന് ഒരു ടാസ് ഐഡി മാത്രമേ ഉള്ളു ,അങ്ങനെ യിരിക്കെ ട്രസ്റ്റീ ബോർഡും ഇലക്ഷൻ കമ്മീഷനും അസോസിയേഷന്റെ മെംബേർഷിപ്പ് പുതുക്കുന്നതിൽ തിരിമറി നടത്തുന്നത് നിയമപരമായി തന്നെ നേരിടും. മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴിന്റെ പ്രസിഡന്റ ഇപ്പോഴും ഞാൻ തന്നെ ആണ് , എന്റെ അറിവോ സമ്മതമോ കൂടാത്ത ഞങളുടെ അസോസിയേഷന്റെ ലിസ്റ്റ് പബ്ലിഷ് ചെയ്യതാൽ ഞങ്ങൾ നിയമ നടപിടി എടുക്കും എന്ന് ഇപ്പോഴെ അറിയിക്കുകയാണ്. ഫൊക്കാനയെ സ്വയം പിളർത്തുകയും, മറ്റു സംഘടനകളെ പിളർത്തുന്നതിൽ ഡോക്ടറേറ്റ് നേടിയ, എന്തിനും ഞാൻ എന്നുപറഞ്ഞു നടക്കുന്ന ഒരു എട്ടുകാലി മമ്മുഞ്ഞു ഫൊക്കാനയുടെ പിതാവ് ചമഞ്ഞു നടപ്പുണ്ട് . അദ്ദേഹമാണ് ഇതിന് പിന്നിൽ എന്നാണ് പറഞ്ഞു കേൾക്കുന്നതു . എങ്ങനെ എങ്കിലും സംഘടനയെ സ്വന്തം വരുതിയിൽ നിർത്തി മാക്സിമം സാമ്പത്തിക ലാഭമാണ് ഇദ്ദേഹത്തിന്റെ ലക്‌ഷ്യം. ഞാൻ ഇല്ലങ്കിൽ സംഘടനാ ഇല്ലെന്ന് മുതലക്കണ്ണീരൊഴുക്കി ഒരു കുറുക്കന്റെ റോൾ ആണ് അദ്ദേഹത്തിന് എന്നും. ഫൊക്കാനയിൽ ഈ കുറുക്കനു ബുദ്ധി ഓതി കൊടുക്കുന്നത് മറ്റൊരു മുതുകുറുക്കനാണ് വൃദ്ധനായെങ്കിലും ചെറുപ്പക്കാരനെ പോലെ മീറ്റിങ്ങുകളിൽ ശബ്‌ദം ഉയർത്തി സംസാരിച്ചു അതാണ് നിയമം എന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്ന ഈ കുറുക്കനും ഫൊക്കാനയുടെ ഒരു ശാപം ആണ്, സ്വന്തമായി ഒരാളെ പോലും കൂടെക്കൂട്ടാൻ ഇല്ലാത്ത ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖല ഫൊക്കാനയല്ല എന്നുള്ളത് എല്ലാവര്ക്കും അറിയാം. ഏതു സംഘടനേയും പിളർത്തുന്നതിൽ സന്തോഷം കൊള്ളുന്ന വ്യക്തിയാണ് ഇദ്ദേഹം . പാച്ചുവും ഗോപലനും പോലെ ഇരുവരും സമൂഹത്തിൽ മറ്റുള്ളവരെ കബിളിപ്പിച്ചു മുന്നേറുകയാണ് . മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴിന് സ്വന്തമായി ഒരു പ്രസിഡന്റും ഭാരവാഹികളും ഉള്ളപ്പോൾ ഫൊക്കാനയുടെ എട്ടുകാലി മമ്മുഞ്ഞുങ്ങളുടെ പ്രഖ്യാപിത ഭാരവാഹികളെ ദത്തുഎടുക്കേണ്ട ആവിശ്യം ഞങ്ങൾക്ക് ഇല്ല . പട്ടി പുല്ലു തിന്നുകയുമില്ല മറിച്ചു പശുവിനെകൊണ്ട് തീറ്റിക്കുകയും ഇല്ല എന്നുപറഞ്ഞത് പോലെയാണ് ഇവർ സ്വന്തം അസോസിയേഷനിൽ എന്നും കേസും വഴക്കുമായി നടക്കും എന്നിട്ടു മറ്റുള്ള സംഘടനകളിലും കുത്തിത്തിരിപ്പിന് നടക്കുകയാണ് . ഇവരെയൊക്കെ ഫൊക്കാനയിൽ നിന്നും അടിച്ചുകളഞ്ഞു ചാണകവെള്ളം തളിച്ചെങ്കിൽ മാത്രമേ ഈ സംഘടന രക്ഷപെടുകയുള്ളു . ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് കണ്‍ വന്‍ഷനും ഇലക്ഷനും മാറ്റി വെക്കണം എന്നതാണ് പൊതുവെയുള്ള അഭിപ്രയം അത്‌അനുസരിച്ചു നാഷണൽ കമ്മിറ്റി തിരുമനായി മുന്നോട്ടുപോകുബോൾ ട്രസ്റ്റീ ബോർഡ് എന്തിന് എതിര് നിൽക്കുന്നു എന്ന് മനസിലാകുന്നില്ല. ഡെലിഗേറ് ലിസ്റ്റ് തയ്യാറാക്കേണ്ടതും ജനറല്‍ ബോഡിക്കു നോട്ടീസ് കൊടുക്കേണ്ടതും പ്രസിഡന്റിന്റെ അനുവാദത്തോടെ സെക്രട്ടറിയാണ്. അതില്‍ മറ്റാര്‍ക്കും കൈ കടത്താന്‍ അധികാരമില്ല. അതുപോലെ ജനറല്‍ ബോഡി ചേര്‍ന്ന് അവിടെ വച്ച് വേണം ഇലക്ഷന്‍ എന്നാണു ഭരണഘടനാ പറയുന്നത്. പക്ഷേ ട്രസ്റ്റീ ബോർഡ് ഭരണഘടനക്ക് എതിരെ പ്രവർത്തിക്കുന്നതായാണ് കാണുന്നത്. ട്രസ്റ്റീ ബോർഡ് തന്നെ സ്വയം പ്രഖ്യാപിത ഗ്രൂപ്പ് ആയി പ്രവർത്തിക്കുന്നു. സ്വന്തം ഗ്രൂപ്പിൽ പെട്ട മൂന്നുപേരെ ഇലക്ഷൻ കമ്മീഷണർ ആക്കി സംഘടനാ ഇലക്ഷനിൽ തിരിമറി നടത്തുക എന്നതാണ് ലക്‌ഷ്യം എന്ന് ഏവർക്കും അറിയാം . അതിന് വേണ്ടി പല തരികിട പരിപാടികളും അദ്ദേഹവും കൂട്ടരും കാട്ടികൂട്ടുന്ന .ഫൊക്കാനയിൽ നിന്നും സാമ്പത്തികാര്യങ്ങളിൽ മുൻപ് പുറത്താക്കിയ വെക്തികൂടിയാണ് ഇദ്ദേഹം. ഇപ്പോൾ പല പത്രപ്രസ്തവനകളും അദ്ദേഹം നൽകുന്നത് അമേരിക്കൻ മലയാളികളിൽ പുകമറ സൃഷ്‌ടിക്കാൻ വേണ്ടി മാത്രമാണെന്ന് എല്ലാവർക്കും അറിയാം . ലോകം മുഴുവൻ കോവിഡ് ബാധയിൽ പെട്ട് ഉഴലുമ്പോൾ അധികാര ദുർവിനിയോഗത്തിലുടെയും ഇലക്ഷൻ തിരിമറികളിലൂടെയും ചില കോക്കസുകളിലേക്ക് ഈ മഹത്തായ സംഘടനയെ കൊണ്ടു പോകുന്നത് തടയണം. ഇപ്പോൾ തന്നെ ഇലക്ഷൻ എന്നുപറഞ്ഞു നടക്കുന്നവരുടെ ഉദ്ദേശം എന്തെന്ന് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും അറിയാം. ഫൊക്കാനാ ഒരു മത, ജാതി സംഘടനയല്ല ,അമേരിക്കൻ മലയാളികൾ അവരുടെ ജീവിതത്തിരക്കിനിടയ്ക്ക് ഒത്തുകൂടി ജാതിക്കും മതത്തിനും അതീതമായി ഒത്തുചേർന്ന ഒരു മഹാ പ്രസ്ഥാനമാണ്.മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന രീതിയിലാണിപ്പോൾ ട്രസ്റ്റീ ബോർഡിൻറെ പോക്ക്.വളരെ ആദരണീയരായ വ്യക്തികൾ നയിച്ച ഫൊക്കാനയുടെ അവസ്ഥ ഇന്ത്യയിലെ തുഗ്ലക് ഭരണാധികാരികളുടെ അവസ്ഥയിലേക്ക് മാറരുത് എന്നാണ് പറയാനുള്ളത്. ഈ പോക്ക് ഫൊക്കാനയെ തകർച്ചയുടെ വക്കിലെത്തിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല . ലോകത്ത് കോവിഡ് - 19 ബാധിച്ചതു പോലെ ചികിത്സയില്ലാത്ത വിധം കോക്കസ് വൈറസുകൾ ഇനിയും ഫൊക്കാന യെ കീഴ്പ്പെടുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം സാമ്പത്തിക ലാഭവും എവിടെയും കസേര കിട്ടണം എന്ന മോഹവുമാണ് ഇവരുടെ ലക്‌ഷ്യം .കോ വിഡ് ബാധയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കും മറ്റും സഹായം എത്തിക്കേണ്ട സമയത്ത് അനൗചിത്യവും അപഹാസ്യവുമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഈ കുറുമുന്നണിയേ ചെറുത്തുതോൽപ്പിക്കേണ്ട സമയമാണിത് . രണ്ടര പതിറ്റാണ്ടായി ഫൊക്കാനയുടെ വിജയത്തിനായി മാത്രം പ്രവർത്തിച്ച വ്യക്തി എന്ന നിലയിലും ഫൊക്കാനയിൽ നിരവധി പദ്ധതികളും, പരിപാടികളും സംഘടിപ്പിച്ച വ്യക്തി എന്ന നിലയിലും ഫൊക്കാനയുടെ അംഗ സംഘടനായ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴിന്റെ പ്രസിഡന്റ എന്ന നിലയിലുമാണ് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്നും രാജു സക്കറിയ അറിയിച്ചു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions