വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലിയുടെ നിറവിൽ.‍

വേൾഡ് മലയാളി കൗൺസിലിന്റെ സിൽവർ ജൂബിലി ആഘോഷം പിറന്നാൾ ദിനമായ ജൂലായ് നാലിന് ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് സൂം മീറ്റിംങ്ങിലുടെ ലോകമെമ്പാടുള്ള അംഗങ്ങൾ സ്ഥാപക നേതാക്കളോടൊപ്പം ദീപം തെളിയിച്ച് ആഘോഷിക്കുന്നു. 1995ൽ ന്യൂ ജേഴ്സിയിൽ വച്ച് ജൂലൈ 1 മുതൽ 3 വരെ നടന്ന ലോക മലയാളി കൺവൻഷനിൽ ജന്മം കൊണ്ട വേൾഡ് മലയാളി കൗൺസിൽ വളർന്നു വലുതായി ആഗോള തലത്തിൽ പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായി എന്നുള്ളത് നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാവുന്നതാണ്. നാമിന്ന് അഭിമാനത്തോടെ കാണുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ആരംഭത്തിന് നേതൃത്വം നൽകിയ നേതാക്കളോടും, അതിനു ദൃക്സാക്ഷികളായ പ്രമുഖരോടുമൊപ്പം ലോകത്തെമ്പാടുമുള്ള വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങൾ ഒരേ മനസ്സോടെ ആഘോഷിക്കുമ്പോൾ സൂം മീറ്റിംങ്ങിലുടെയുള്ള നിങ്ങളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്നും തഥവസരത്തിൽ ലോകമെമ്പാടുള്ള വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾ അവരവരുടെ വീടുകളിൽ ദീപം തെളിയിക്കുന്നതിൽ നിങ്ങളും കുടുംബസമേതം പങ്കാളികളാകണമെന്നും സ്നേഹപൂർവ്വം അഭ്യർഥിക്കുന്നു. പ്രസ്തുത ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ രുപീകരണത്തിൽ പങ്കാളികളും, നേതൃനിരയിൽ നമ്മെ നയിക്കുകയും ചെയ്ത നമ്മെ വിട്ടുപിരിഞ്ഞ ആദരണീയരായ ശ്രീ. ടി.എൻ.ശേഷൻ, ശ്രീ.കെ.പി.പി.നമ്പ്യാർ, പത്മവിഭൂഷൺ ഡോക്ടർ ഇ. സി.ജി.സുദർശൻ, ഡോ.ഡി.ബാബുപോൾ, ഡോ.ശ്രീധർ കാവിൽ, ശ്രീ.അയ്യപ്പ പണിക്കർ ഡോ.പോളി മാത്യൂ, ശ്രീ. മുകുൾ ബേബികുട്ടി, ശ്രീ.സാം മാത്യു, ശ്രീ.സെബാസ്റ്റ്യൻ ചക്കുപുരക്കൽ, ശ്രീ.തിരുവല്ല ബേബി, ശ്രീ.യോഹന്നാൻ ശങ്കരത്തിൽ, ശ്രീ ജോർജ്ജ് വിളങ്ങപ്പാര, ശ്രീ. ജോൺ കൊച്ചു കണ്ടത്തിൽ തുടങ്ങിയ പ്രമുഖരെ അനുസ്മരിക്കുന്നതോടൊപ്പം സ്ഥാപക നേതാക്കളെ അനുമോദിക്കുകയും ചെയ്യുന്നു. കൂടാതെ കോവിഡ് മഹാമാരിയിൽ നമ്മളെ വിട്ടുപിരിഞ്ഞ സഹോദരങ്ങൾ ക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ ആരംഭത്തിൽ പങ്കാളികളായിരുന്ന പ്രശസ്ത ചലച്ചിത്ര താരം ശ്രീ.മധു, മുൻമന്ത്രി ശ്രീ. എം.എ.ബേബി, പ്രമുഖ പത്രപ്രവർത്തകർ, സാമൂഹിക സാംസ്കാരിക നേതാക്കൾ, നമ്മുടെ നേതാക്കൾ കൂടാതെ നമ്മുടെ അംഗങ്ങളും പ്രശസ്തരുമായ സുപ്രീം കോടതി ജഡ്ജി. ശ്രീ. കുര്യൻ ജോസഫ്, ഡോ.ജെ.അലക്സാണ്ടർ, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, അംബാസഡർ. ശ്രീ. റ്റി.പി.ശ്രീനിവാസൻ എന്നിവർ പങ്കെടുക്കുന്നു. ...Join Zoom Meeting : https://us02web.zoom.us/j/6683804507?pwd=TEs1Y0pmS004VVFBSEEvdlpDSIRKZz09 Time : July 4th. 2020, 06:30 PM IST,5.00 UAE, 8.00AM CST, 9.00AM EST Meeting ID : 668 380 4507 Password : 636868

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions