തൃക്കാക്കര ബൈ ഇലക്ഷനിൽ മത്സരിക്കുന്ന ഉമതോമസിനെതിരെ ശക്തമായി ആഞ്ഞടിച്ചു, എൽ ജെ ഡി എറണാകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വർഗീസ് ജോൺ കടവന്ത്ര..(തൃക്കാക്കര എച്ച് എം എസ് ജില്ലാ കമ്മിറ്റി മെമ്പർ +91 98953 32731) വാട്ട്സ്ആപ്പിൽ അയച്ചു തന്ന പോസ്റ്റിന്റെ പൂർണ രൂപം ‍

പ്രിയ സുഹൃത്തുക്കളെ തൃക്കാക്കരയിൽ വീണ്ടും ഒരു ബൈ ഇലക്ഷൻ നേരിടുകയാണ് ഉമ്മ തോമസ് ആണ് യുഡിഎഫ് സ്ഥാനാർഥി ഫേസ്ബുക്ക് പോസ്റ്റിലൂടെയും, വക്കീൽ നോട്ടീസിലൂടെയും തൃക്കാക്കര എം.എൽ.എ. ആയിരുന്നപി.ടി. തോമാസ് "പരിസ്ഥിതി വിരോധി", "അഴിമതിക്കാരൻ", "ജനവഞ്ചകൻ" എന്നീ ആരോപണങ്ങൾ പി.ടി. തോമസിനെതിരെ തെറ്റായി ആരോപിക്കുന്നു എന്നും, ചിലവന്നൂരിൽ തന്റെ ഭാര്യ ഡയറക്ടർ ആയ എറണാകുളം കോഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റിക്ക് എളംകുളം വില്ലേജിലെ സർവ്വേ നമ്പർ 803-ഇൽ പെടുന്ന "ഭൂമി" കൈമാറ്റം ചെയ്യാൻ താനുൾപ്പെട്ട യോഗം തീരുമാനിച്ചതിലും, നടപ്പിലാക്കിയതിലും  യാതൊരു തെറ്റും ഇല്ല എന്നാണ് എം.എൽ.എ.-യുടെ വക്കീൽ നോട്ടീസിലൂടെയുള്ള വാദം. വസ്‌തുതകൾ പരിശോധിക്കാം - 

1. തൃക്കാക്കര എം.എൽ.എ. എങ്ങെനെ പരിസ്ഥിതി വിരോധി ആകുന്നു? എങ്ങെനെ വികസന വിരോധി ആകുന്നു?
എളംകുളം വില്ലേജിലെ സർവ്വേ നമ്പർ 803 പുഴ എന്ന് സർവ്വേ സ്‌കെച്ചിലും, BTR-ഇലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ ഉപഗ്രഹ ചിത്രത്തിൽ ഇപ്പോൾ നികത്തപ്പെട്ട പുഴയുടെ ഭാഗങ്ങൾ കാണാം. ഇതേ പ്രദേശം CRZ മേഖലയാണെന്നും തീരദേശ പരിപാലന അതോറിറ്റിയുടെ CRZ  മാപ്പിൽ കൃത്യമായി കാണാം. മൂന്ന് മാപ്പുകളും, നികത്തപ്പെട്ട പുഴ ഭാഗവും മാർക്ക് ചെയ്‌തത് താഴെ കാണാം. ഈ പുഴ നിയമപരമായി നികത്താൻ ക്യാബിനറ്റ് വിചാരിച്ചാലും നടക്കില്ല എന്നിരിക്കെ പി.ടി. തോമസും, അന്നത്തെ  കോർപൊറേഷൻ മേയർ സൗമിനി ജെയിൻ എന്നിവർ അവകാശപ്പെടുന്നത് 803 സർവ്വേ നമ്പർ പുഴ കൊച്ചി കോർപറേഷൻന്റെ ആണെന്ന്. മുനിസിപ്പാലിറ്റി നിയമത്തിൽ പുഴ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ "Vested" എന്ന് പറഞ്ഞത് വളച്ചൊടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇവർ നടത്തിയത്. കേരള സർക്കാർ ഉടമസ്ഥതിയിലും, CRZ മേഖലയിലും ആയ പുഴ നികത്തി, തരം മാറ്റം ചെയ്‌ത്‌, കൈമാറ്റം ചെയ്‌ത്‌, നിർമ്മാണ പ്രവർത്തനം നടത്താൻ തീരുമാനിച്ചതുകൊണ്ടും, നടപ്പിലാക്കിയതുകൊണ്ടും പി.ടി. തോമസും, സൗമിനി ജെയിൻ എന്നിവർ പരിസ്ഥിതി വിരോധികളും നിയമലംഘകരും ആണ്. പ്രദേശത്ത് വെള്ളകെട്ട് ഉണ്ടാകാനും, പരിസ്ഥിതി നാശത്തിനും ഈ പ്രവർത്തി കാരണമായി. വില്ലേജ് ഓഫീസർ സ്‌റ്റോപ്പ് മെമോ നൽകി ഈ നിയമവിരുദ്ധ പ്രവർത്തനം ഇപ്പോൾ തടഞ്ഞ് വെച്ചിരിക്കുന്നു. നികത്തിയ പുഴ വീണ്ടെടുക്കാനുള്ള പരിശ്രമം ആണ്  യഥാർത്ഥ പരിസ്ഥിതി സ്‌നേഹി ചെയേണ്ടത്. ആധുനിക സുസ്ഥിര വികസനത്തിന് തടസം സൃഷ്ടിക്കുന്നത്  കാരണം ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നവർ വികസന വിരോധികളും ആണ്.      
 
2. തൃക്കാക്കര എം.എൽ.എ. എങ്ങെനെ അഴിമതിക്കാരൻ ആകുന്നു?
നികത്തിയ പുഴ ഭൂമി കൈമാറ്റം ചെയ്ത‌തും, നിർമാണം പ്രവർത്തനം അനുവദിച്ചതും  എം.എൽ.എ.-യുടെ ഭാര്യ ഡയറക്ടർ ആയ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്. ഇത് മൂലം ഈ സ്ഥാപനത്തിന് അവരുടെ പുഴയോട് ചേർന്ന് കിടക്കുന്ന ഭൂമിയുടെ റിയൽ എസ്‌റ്റേറ്റ് മാർക്കറ്റ് വില കുത്തനെ കൂടുകയും, കൂടുതൽ ഭൂമി പ്ലോട്ടുകൾ തിരിക്കാൻ ലഭിക്കുകയും ചെയ്‌തു. ഒരു ഭാഗത്ത് പുഴ നികത്തി റോഡ് ഉണ്ടാക്കി CRZ നിയമങ്ങൾ അട്ടിമറിക്കാനും ശ്രമം നടത്തി. പുഴ നികത്തി, ഒരു ഭാഗത്തേയ്ക്ക് വേലിയേറ്റം തടഞ്ഞും CRZ മേഖലയിൽ നിന്ന് ഒഴിവാകാനുള്ള ശ്രമം. ഇങ്ങനെ ഉണ്ടാക്കുന്ന ലാഭത്തിൽ പങ്കാളികളാണ് ആണ് മുൻ  എം.എൽ.എ.-യുടെ ഭാര്യയും, തൃക്കാക്കര യുഡിഎഫ് സ്ഥാനാർഥി  .-യും. ഈ അഴിമതിയിൽ പ്രാഥമിക തെളിവുകൾ പരിശോധിച്ച ശേഷം പി.ടി.തോമസിനെതിരെ Prevention of Corruption Act പ്രകാരം അന്വേഷണം നടത്താൻ മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിടുകയും, അന്വേഷണം നടന്നുവരുകയും ചെയുന്നു.  

3. തൃക്കാക്കര എം.എൽ.എ. എങ്ങെനെ ജനവഞ്ചകൻ ആകുന്നു?
ഒരു എം.എൽ.എ.-യുടെ ഉത്തരവാദിത്വം എന്താണ് ? വലിയ പ്രതീക്ഷകളോടെയാണ് പശ്ചിമഘട്ട വിഷയത്തിൽ പരിസ്ഥിതി അനുകൂല നിലപാട് എടുത്തു എന്ന് വിശ്വസിച്ച് തൃക്കാക്കര നിവാസികൾ 2016ഇലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ പി.ടി. തോമസിന് വോട്ട് ചെയ്‌ത്‌ ജയിപ്പിച്ചത്. എന്നാൽ മണ്ഡലം കാണുന്നത്, ഇവിടുത്തെ പരിസ്ഥിതി സംരക്ഷിക്കുന്ന പരിശ്രമത്തിന്റെ ഭാഗം ആകുന്നതിന് പകരം എം.എൽ.എ. പി.ടി. തോമസ് സ്വയം പരിസ്ഥിതി വിനാശത്തിനും, നിയമവിരുദ്ധ റിയൽ എസ്‌റ്റേറ്റ് പ്രവർത്തനത്തിനും കൂട്ട് നിൽക്കുന്നതാണ്. 803 പുഴ സംരഷിക്കാൻ ചിലവന്നൂർ കായൽ സംരക്ഷണ സംഘം പ്രയത്നിച്ചപ്പോൾ അതിനെതിരെ, പുഴയിൽ അനധികൃത നിർമാണം നടത്താൻ രാഷ്‌ട്രീയ തലത്തിലും അധികാര തലത്തിലും നീക്കങ്ങൾ നടത്തുകയാണ് എം.എൽ.എ. ചെയ്‌തത്‌. ‌     

തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ പെടുന്ന ചിലവന്നൂരിൽ പോണേത്ത് ചാൽ നികത്തി കൺസ്ട്രക്ഷൻ സ്ഥാപനത്തിന് കൈമാറ്റം ചെയ്‌ത്, അനധികൃത നിർമാണ പ്രവർത്തനത്തിന് കൊച്ചി കോർപറേഷൻ അനുവാദം നൽകിയ അവസരത്തിൽ ചിലവന്നൂർ കായൽ സംരക്ഷണ സംഘം നടത്തിയ ഇൻവെസ്റ്റിഗേഷനിലും, ശാസ്‌ത്രീയ പരിശോധനകളിലും അന്നത്തെസ്ഥലം എം.എൽ.എ. പി.ടി. തോമസും, കോർപൊറേഷൻ മേയർ സൗമിനി ജെയിൻ, മറ്റ് കോർപറേഷൻ ഉദ്യോഗസ്ഥർ പുറമ്പോക്ക് പുഴ കൈയേറ്റം, CRZ നിയമലംഘനം, തണ്ണീർത്തട നിയമലംഘനം, പുഴയിൽ മാലിന്യം തള്ളൽ മറ്റ്  കുറ്റകൃത്യങ്ങൾക്ക് ഒത്താശ ചെയ്തതായും, അഴിമതി നടത്തി എന്നും കണ്ടെത്തുകയുണ്ടായി. ഈ കുറ്റകൃത്യങ്ങൾ നടത്തുന്നതിനായും, പൊതുസമ്പത്ത് കൊള്ളയടിക്കുന്നതിനായും പി.ടി. തോമസിന്റെയും, സൗമിനി ജെയിനിന്റെയും നേതൃത്വത്തിൽ ഗൂഢാലോചന യോഗം കൂടിയ തെളിവുകളും ലഭിച്ചു. പി.ടി. തോമസിന്റെ ഭാര്യാ ഉമാ തോമസ് ഡയറക്ടർ ആയ സ്ഥാപനത്തിന് ആണ് നികത്തിയ ഭൂമിയിൽ നിർമ്മാണ പ്രവർത്തനം നടത്താൻ കയമാറ്റം ചെയ്‌തത്‌ എന്നും, പദ്ധതിയിലൂടെ ഈ സ്ഥാപനത്തിന് കോടികളുടെ ലാഭം ഉണ്ടാക്കി കൊടുക്കാനുള്ള ശ്രമം നടത്തിയതും വ്യക്തമായി. തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമ നടപടികൾ സ്വീകരിച്ച് വരുന്നു. പുഴ കൈയേറ്റം ഇപ്പോൾ തടഞ്ഞിരിക്കുന്നു. പുഴ വീണ്ടെടുക്കും. പോണേത്ത് ചാൽ ഇനിയും അതിലെ ഒഴുകും.
#Chilavannoor #Corruption #Enviornment #തൃക്കാക്കര
 വർഗീസ് ജോൺ കടവന്ത്ര. എൽ ജെ ഡി എറണാകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്. എച്ച് എം എസ്  ജില്ലാ കമ്മിറ്റി മെമ്പർ  .

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions