കുഞ്ഞിക്കിളികളുടെ കൂട്ടുകാരൻ .

കുഞ്ഞുകിളികളുടെ കൂട്ടുകാരൻ...
ജന്മദിനത്തിൽ ശേഖരിച്ചു വെച്ച കാശ്കുടുക്കയിലെ നാണയതുട്ടുകൾകൊണ്ട് സഹപാഠികൾക്ക് പക്ഷികൾക്ക് ദാഹജലം ഒരുക്കാൻ മൺചട്ടികൾ വിതരണം ചെയ്ത് മാതൃകയായി അങ്കമാലി ജോളി നഴ്സറി സ്കൂളിലെ യുകെജി വിദ്യാർത്ഥി ഇവാൻ ജോർജ് ജോബിൻ.പ്രധാനഅധ്യാപിക സിസ്റ്റർ ജെസ്മി ജോസ് സ്കൂളിൽ തന്നെ സജ്ജികരണങ്ങൾ ഒരുക്കി കുട്ടികൾക്ക് സന്ദേശം നൽകി. മുപ്പതോളം കുട്ടികൾക്കാണ് മൺചട്ടികൾ വിതരണം ചെയ്തത്. പൊതുപ്രവർത്തകനും വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാനുമായ ജോബിൻ ജോർജിന്റെ മകനാണ് ഇവാൻ ജോർജ് ജോബിൻ.സഹജീവികളോടുള്ള സ്നേഹവും കരുണയും കുട്ടികളിൽ വളർത്തിയെടുക്കാനാണ് മകനെ കൊണ്ട് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് ജോബിൻ പറഞ്ഞു. സുഹൃത്തുക്കളായ കെ. ആർ. സുബ്രൻ, ഡൈമിസ്, ജോപോൾ എന്നിവർ നേതൃത്വം നൽകി.

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News