ഈ വേനലിൽ ജലക്ഷാമം തടയാൻ എന്തെല്ലാം ഒരുക്കണം, സാധ്യതകൾ എന്തെല്ലാം..

സമീപ കാലങ്ങളായി തുടർന്ന് കാണപ്പെടുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ ഭൂമിയിലെ താപനില ഉയർത്തുന്നത് മൂലം ഇതുവരെയും അനുഭവിക്കാത്ത തരത്തിൽ ഉള്ള കനത്ത ചൂടാണ് ഇന്ന് കേരളത്തിൽ നമ്മൾ അഭിമുഖീകരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പലസംസ്ഥാനങ്ങളും കൊടും ചൂടിൽ വെന്തു ഉരുക്കുകയാണ്. താപനില ചെറുക്കാനും സൂര്യഘാതം സൂര്യ താപം പോലുള്ള അപകടങ്ങളിൽ നിന്നും രക്ഷനേടാനും പലവിധ മുകരുതലുകളും കൈകൊണ്ട് വരുന്നുണ്ട്. വേനലിൽ ശരീരത്തിൽ ജലംശം നിലനിർത്തുക ധാരാളം വെള്ളം കുടിക്കുക ഇതാണ് നമുക്ക് ആരോഗ്യത്തോടെ മുൻപോട്ട് പോകാനുള്ള പോംവഴി എന്നാൽ കൂടി വരുന്ന ചൂടും വേനൽ മഴയുടെ കാലത്താമസവും വർഷങ്ങൾ കഴിയും തോറും ദൈഘ്യം ഏറി വരുന്നത് തുടർച്ചയായ ജലക്ഷാമത്തിനു വഴി ഒരുക്കുന്നുണ്ട്.
യു.എൻ ‍ കാലാവസ്ഥാ റിപോർട്ട്‌ പ്രകാരം 2035 ഓടെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ചൈന, നേപ്പാള്‍, മ്യാന്മാര്‍ തുടങ്ങിയ കൊടും വരൾച്ചയിലേക് എത്താനുള്ള സാധ്യത കാണുന്നുണ്ട്.. ആഗോളതാപനം ഈ നിലയില് തുടരുന്നത് ഈ രാജ്യങ്ങളിലെ ജലലഭ്യതയുടെ വലിയ സ്രോതസ്സുകളായ‍നദികളുടെ ഉറവയായ ഹിമാലയൻ ഗ്ലേസിയറുകള്‍ അപ്രത്യക്ഷമാകും. ഈ ഒരു പ്രതിഭാസം ഗംഗ, സിന്ധു, ബ്രഹ്മപുത്ര, യാംഗ്ട്‌സി, മെക്കോംഗ് തുടങ്ങിയ ഭീമന്‍ നദികള്‍ ഇല്ലാതായാകുന്നതിലെകക്ക് നയിക്കുംഇന്ത്യയില്‍ മാത്രം ഗംഗാനദിയെ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ എണ്ണം 50 കോടിയാണ്.
ജലപ്രതിസന്ധി മനുഷ്യനെ മാത്രമല്ല ജൈവമണ്ഡലത്തെ ഒട്ടാകെ ബാധിക്കും. ജലത്തിന്റെ അപര്യാപ്തതാ ഇല്ലാതാക്കിക്കളയുന്നത് വനങ്ങളെയും നമ്മുടെ ആവാസ്ഥ വ്യവസ്ഥയെയും ആണ്..
കേരളത്തിലെ ജലക്ഷാമത്തിനു കാരണം മഴകുറയുന്നതല്ല അതു നമ്മുടെ തെറ്റായ ജലവിനിയോഗ രീതികൾ കൊണ്ടാണ്. ഇപ്പോഴത്തെ സാഹചര്യങ്ങൾ തന്നെ ഉപയോഗപ്രദമാക്കി മാറ്റി ഈ ജലഷമത്തിന് നമുക്ക് പരിഹാരം കാണാൻ സാധിക്കും. ഇനി വരുന്ന മൺസൂൺ മാസങ്ങളിൽ മഴക്കുഴികൾ ധാരാളമായി നിർമ്മിക്കുകയും, ഇപ്പോളുള്ള ജല സംഭരണികളിലെ ജലം ശുദ്ധീകരിക്കുകയും അതേപോലെ കൂടുതൽ ജലാസംഭരണി നിർമാണത്തിലേക് ശ്രെദ്ധ തിരിക്കുകയും വേണം. ഭൂഗർഭ ജലത്തെ സംരക്ഷിച്ചു നിർത്തുക അതേപോലെ പരമാവധി ജലസംഭരണം ആണ് ലക്ഷ്യമാകേണ്ടത്.ഡാമുകളും റിസർവോയറുകളും ഉപയോഗിച്ച് മഴവെള്ള സംഭരണം.നടത്തുന്നതും. ജലംറീസൈക്ലിങ് ചെയ്യുന്നതും .ജല പുനരുപയോഗം ചെയ്യുന്നത് അതായത് ശുദ്ദജലം കുടിക്കാൻ ഉപയോഗിക്കുകയും മറ്റുള്ള ആവിശ്യങ്ങൾക് ഒരിക്കൽ ഉപയോഗിച്ചത് ശുദ്ധീകരിച്ചു പുനരൂപയോഗയം ചെയ്യുന്ന മാർഗം മൂലം അനാവശ്യമായി ജലം പാഴാകുന്നത് തടയാൻ സാധിക്കും. വനസംരക്ഷണം വരൾച്ചയെ തടയാൻ ഉള്ള പ്രതിരോധമാർഗ്ഗമാണു അതേപോലെ കാലാവസ്ഥ വ്യത്യാനം തടയാൻ വനനശീകരണം തടയേണ്ടതും ജൈവ സാമ്പത്തുകൾ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്.നദികളിലെ നീരോഴുക് നിലച്ചതിനു ശേഷമാണു പലപ്പോഴും തടയണ നിർമാണത്തിലേക് പോകുന്നത് അടുത്ത കാലങ്ങളായി കണ്ടു വരുന്ന അവസ്ഥയും അതാണ് കോടികൾ ജലസംരക്ഷണ പദ്ധതികൾക്കായ് ചെലവിട്ടിട്ടും ഇന്നും അതൊക്കെ വിഫലമാകുന്നതിന്റെ കാരണം, മഴകാലത്തു നോക്കി ഇരിക്കുകയും അത്യാവിശ ഘട്ടം എത്തുമ്പോൾ പദ്ധതികൾ ആവിഷ്കരിക്കാൻ ഇറങ്ങുന്നത് ആണ്. ഇപ്പോൾ നമുക്ക് സാധിക്കുക ലഭ്യമായ സ്രോതസുകൾ ഉപയോഗപ്പെടുത്തുക എന്നതാണ് അതേപോലെ മൻസൂണിന്റെ ആരംഭം തന്നെ ജലസംഭരണ പദ്ധതികൾ നടപ്പിലാക്കാൻ പരമാവധി ശ്രെമിക്കുകയും ചെയ്യുക എന്നത് ആണ്.
 
 
 
കൃഷ്ണപ്രിയ 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News