പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന്പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് കാലടിയില്‍ തുടക്കമായി കാലടിയില്‍ തുടക്കമായി.

പതിനഞ്ചാമത് സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് കാലടിയില്‍ തുടക്കമായി
 
 
കാലടി: പതിനഞ്ചാമത് സംസ്ഥാന സി.ബി.എസ്.ഇ. യുവജനോത്സവത്തിന് വെളളിയാഴ്ച്ച കാലടി ശ്രീശാരദ വിദ്യാലയത്തില്‍ തുടക്കമായി. സിനിമാതാരം നവ്യ നായര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവം നാളെ സമാപിക്കും. പതിനഞ്ചാമത് സി.ബി.എസ്.ഇ. സംസ്ഥാന യുവജനോത്സവത്തിന്റെ പ്രതീകമായി ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് വേദിയില്‍ 15 ദീപം തെളിയിച്ചു. സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. എസ്. രാമചന്ദ്രന്‍ പിള്ള, എം.എല്‍.എ.മാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, സിയാല്‍ എം.ഡി. എസ്.സുഹാസ്, യുവജനോത്സവം ജനറല്‍ കണ്‍വീനര്‍ ഡോ. ദീപ ചന്ദ്രന്‍, കോണ്‍ഫഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സ് ഭാരവാഹികളായ ഫാ.സിജന്‍ പോള്‍ ഊന്നിക്കല്‍, ജോജി പോള്‍, ദിനേശ് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ തങ്കച്ചന്‍, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ പഠന മാധ്യമമായ എഡ്യൂ പോര്‍ട്ടാണ് യുവജനോത്സവത്തിന്റെ മുഖ്യ പ്രായോജകര്‍.
 
25 വേദികളിലായി 140 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ശ്രീശാരദ വിദ്യാലയം കൂടാതെ ആദിശങ്കര ബി.എഡ്.ട്രയിനിംഗ് കോളേജ്, ശ്രീശങ്കര കോളേജ്,ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവയും മത്സര വേദികളാണ്. ശ്രീശാരദ വിദ്യാലയത്തിലെ പ്രധാന വേദിക്ക് കഴിഞ്ഞ ദിവസം അന്തരിച്ച എഴുത്തുകാരി പി. വത്സലയുടെ പേരാണ് നല്‍കിയിരിക്കുന്നത്. കൂടാതെ മറ്റ് വേദികള്‍ക്കും പ്രമുഖരായ മലയാള സാഹിത്യകാരന്‍മാരുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാണ് മൂന്ന് ദിവസത്തെ കലോത്സവം നടക്കുന്നത്. പതിനായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്. നാളെ (നവം 26) നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രജീഷ വിജയന്‍ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എം.പി. അധ്യക്ഷത വഹിക്കും.
 
 
ഫോട്ടോ ക്യാപ്ഷന്‍: പതിനഞ്ചാമത് സംസ്ഥാന സി.ബി.എസ്.ഇ. യുവജനോത്സവം സിനിമാതാരം നവ്യ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പള്ളി, കേരള സി.ബി.എസ്.ഇ. മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ടി.പി.എം ഇബ്രാഹിം ഖാന്‍ , എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍ , ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, കോണ്‍ഫെഡറേഷന്‍ ഓഫ് സി.ബി.എസ്.ഇ. സഹോദയാസ് പ്രസിഡന്റ് റവ.ഫാദര്‍ സിജിന്‍ ഊന്നുകല്ലേല്‍ സി.എം.ഐ, കെ.എം. ഹാരിസ്, ശ്രീശാരദ വിദ്യാലയ സീനിയര്‍ പ്രാന്‍സിപ്പാള്‍ ഡോ. ദീപ ചന്ദ്രന്‍ , കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയ കോംപ്ലക്സസ് ജനറല്‍ സെക്രട്ടറി ജോജി പോള്‍ തുടങ്ങിയവര്‍ സമീപം

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News