ശ്രീമൂലനഗരം : ശ്രീമൂലനഗരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി (ഫാസ്) ) യുടെ നവീകരിച്ച ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെ സമര്‍പ്പണ ചടങ്ങ് നടന്‍ ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്തു..

ശ്രീമൂലനഗരം : ശ്രീമൂലനഗരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി (ഫാസ്) ) യുടെ നവീകരിച്ച ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെ സമര്‍പ്പണ ചടങ്ങ്   നടന്‍ ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്തു.    ഫാസ്  പ്രസിഡന്റ് വി. പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി .സുകുമാരന്‍, നാടകകൃത്ത് ,ശ്രീമൂലനഗരം മോഹന്‍, ജോര്‍ഡി പുതുശ്ശേരി, പ്രൊഫ.എസ്. രവീന്ദ്രന്‍ ,റസാക്ക് മേത്തര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. മലയാള സിനിമ നാടകവേദിയിലെ സജീവ സാന്നിധ്യങ്ങളായ അലിയാര്‍ തുറവൂങ്കര, കാഞ്ഞൂര്‍ മത്തായി, ജെയിംസ് പാറക്ക എന്നീ കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു.  തുടര്‍ന്ന് കൊച്ചിന്‍ മന്‍സൂറിന്റെ ഗാനമേള നടന്നു. ശനിയാഴ്ച വൈകുന്നേരം ആറ് മുതല്‍ പ്രാദേശിക കലാപ്രതിഭകളുടെ വിവിധ കലാപ്രകടനങ്ങള്‍ നടക്കും. ഞായറാഴ്ച വൈകുന്നേരം ആറിന് തിരുവനന്തപുരം സൗപര്‍ണിക അവതരിപ്പിക്കുന്ന നാടകം അരങ്ങേറും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ് 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News