വിശന്ന് വലഞ്ഞു വീണ കുട്ടിയേയും അതിന് സമീപം കൂർത്ത കൊക്കുമായി നിലയുറപ്പിച്ച കഴുകനേയും പകർത്തി പുലിറ്റ്സർ പ്രൈസ് വാങ്ങിയ കെവിൻ കാർട്ടറെയും പറ്റി ഇന്ന് രാവിലെ മുതൽ ചിന്തിക്കുകയാണ്. .

ആലുവാ മാർക്കറ്റിലേക്ക് കേവലം അഞ്ചു വയസ്സു മാത്രമുള്ള ഒരു പെൺകുഞ്ഞിന്റെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് ഒരു അന്യ സംസ്ഥാന തൊഴിലാളി വരുമ്പോൾ  അതു കണ്ടു നിന്ന  ഒരു മലയാളി  ചുമട്ടുതൊഴിലാളി ചോദിക്കുന്നു .

.ഇവൾ ഏതാണ് ? 

' എന്റെ മകളാണ് '

 അവൻ മറുപടി പറയുന്നു .

ചുമട്ടുതൊഴിലാളി -  "ഇവിടെ എന്താ കാര്യം "
ഞാൻ മദ്യപിക്കാൻ പോവുന്നു .

ശരി ആവട്ടെ എന്നു പറഞ്ഞ് ചുമട്ടു തൊഴിലാളി ഒഴിവാകുന്നു .

പിറകെ മൂന്നു അന്യ സംസ്ഥാനക്കാരും  അവിടേക്കു പോവുന്നു .

ഇന്ന് ചുമട്ടുതൊഴിലാളി വിളിച്ചറിയച്ചത് അനുസരിച്ചാണ് പോലീസ് അവിടെ എത്തി പരിശോധന നടത്തി ചാക്കിൽ  കെട്ടിയ ആ കുരുന്നിന്റെ  മൃതദേഹം കണ്ടെത്തിയത് .

ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട് ഒരു സംശയമുണ്ട് . 

ഒരു പിഞ്ചുകുഞ്ഞുമായി മദ്യപിക്കാൻ പോയ അന്യസംസ്ഥാനക്കാരനെ ഒന്നു നിരീക്ഷിക്കാൻ പോലും ആ ചുമട്ടുതൊഴിലാളി തയ്യാറായിട്ടില്ലേ ?

 അതും പിറകെ മറ്റു മൂന്നുപേർ പോയിട്ടും ? 

നമ്മൾ എന്തിന് ഇതിലൊക്കെ ഇടപെടണം എന്നാവും മറുപടി .

എന്നിട്ടിപ്പോൾ ചാനലുകളിൽ നിറഞ്ഞ് നിന്ന് അദ്ദേഹം എന്തോ വലിയ കടമ നിർവ്വഹിച്ച മട്ടിൽ സംസാരിക്കുകയാണ് .

നിങ്ങൾ ചിത്രമെടുത്ത ശേഷം കഴുകനു മുമ്പിൽ കിടന്ന ആ കുഞ്ഞിന് എന്തു സംഭവിച്ചു ? 

ആ ചോദ്യമാണ് വിഖ്യാതനായ ആ ഫോട്ടോഗ്രാഫറെ ആത്മഹത്യയിലേക്കു തള്ളിവിട്ടത് .

എങ്ങനെ ഈ കേരളത്തിൽ  കെവിൻ കാർട്ടറെ ഓർമ്മിക്കാതിരിക്കും ? 

പ്രിയ മകളെ ചാന്ദ്നി ... നിന്നെയോർത്തും കരയുന്നു .

ഞങ്ങൾ മലയാളികൾ ഇങ്ങനെയൊക്കെയാണ് .

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News