കരുതലിനൊരു കാവലു പോലെ എരിയും സൂര്യൻ .... നന്മയുള്ള ലോക മേ .....

പാട്ടുകളും , വാമൊഴികളും സ്റ്റുഡിയോകളിൽ ഒരുങ്ങുകയാണ് . 

കണ്ടു പഠിക്കണം  ഇതാണ് കൃത്യമായ political ഹോംവർക്ക് .

Kറയിൽ,  Kഫോൺ , K സ്വിഫ്റ്റ് , AI ക്യാമറ , അങ്ങനെ അടിമുടി അഴിമതിയുടെ കരി പുരണ്ടു നിൽക്കുന്ന സംസ്ഥാന  സർക്കാരിനെ കഴുകി വെളുപ്പിക്കാൻ അണിയറയിൽ  കാലവർഷം എന്ന നാടകം ഒരുങ്ങുകയാണ് .

മഴ പെയ്യും മുമ്പേ ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് സജ്ജീകരണങ്ങൾ , പിരിക്കുവാനുള്ള ലിസ്റ്റ് എന്നിവയൊക്കെ   ഒരുക്കുന്ന തിരക്കിലാണ് സഖാക്കൾ . ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെ സമഗ്രമായ പദ്ധതികൾ . ഇടതുപക്ഷ ആഭിമുഖ്യമുള്ള ചാനൽ പ്രവർത്തകരുടെ രഹസ്യ ചർച്ചകൾ .

കണ്ണുനീർ കഥകൾ മുതൽ വീര ഇതിഹാസ നായകന്മാർ വരെ അണിയറയിൽ rehersal ലിലാണ് . ഡോ : വന്ദനാദാസിന്റെ ചിതയിലെ ചാരം മുതൽ 
ബ്രഹ്മപുരത്തെ വിഷച്ചാരം വരെ ഈ പ്രളയത്തിൽ  ഒഴുക്കിവിടുന്നത് ശ്വാസമടക്കിപ്പിടിച്ച് മലയാളികൾക്ക് കാണാം 

ഇടതുപക്ഷ മത്സ്യത്തൊഴിലാളി സംഘടനകൾ , ചുമട്ടുതൊഴിലാളികൾ , തൊഴിലുറപ്പുകാർ , യുവജന വിദ്യാർത്ഥി സംഘടനകൾ അങ്ങനെ എല്ലാവരും ചേർന്നൊരു പ്രളയാർദ്രകാലം .

ഒരു സ്വിച്ചിട്ട പോലെ നിലക്കും എല്ലാ സമര പരമ്പരകളും , ആരോപണങ്ങളും .

മഹാ കരുതലിന്റെ മനുഷ്യാവതാരമായി മുഖ്യമന്ത്രി പിണറായി വിജയൻ മാറാൻ ഇനി ദിവസങ്ങൾ മാത്രം.

മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും വേണ്ടി location, dialogue, backgrounds എന്നിവക്കു വേണ്ടി ഒരു സംഘം യുവാക്കൾ പഠിച്ചും പഠിപ്പിച്ചും മുന്നേറുകയാണ് . 


ഇന്ന് വരെ സംഭവിച്ച എല്ലാ കറകളും അടുത്ത മൂന്നു മാസത്തിനുളളിൽ പ്രളയത്തിൽ  കഴുകി കളയും ,

വിശപ്പ് രഹിത തെരുവുകൾ ആർക്ക് പ്രതിഷേധിക്കാൻ കഴിയും ? 

 സൗജന്യ റേഷൻ , ദുരിതാശ്വാസ ക്യാമ്പിലെ വൈ ഫൈ, LED TV കൾ , കേന്ദ്ര സർക്കാറിന്റെ സഹായമില്ലാതെ ജനകീയമായ  സാമൂഹ്യ അടുക്കളകൾ , എല്ലാ മേളങ്ങൾക്കും ആവശ്യത്തിലേറെ പണം indirect ആയി പല വിധ കമ്മീഷനുകളിലൂടെ എമ്പാടും  അനുവദിച്ചുവിന്യസിച്ചു കഴിഞ്ഞു .

ഒരു വശത്ത്പൊളിഞ്ഞു വീഴുന്ന പാലത്തിലൂടെ കൈ കുഞ്ഞിനെ എടുത്ത് ഓടിയതു പോലെയുള്ള മനസ്സിൽ തട്ടുന്ന ദൃശ്യങ്ങളുടെ  റിഹേഴ്സൽ നടക്കുന്നു .

മറു വശത്ത് അരിക്കൊമ്പന്റെ കുഞ്ഞൻ ആനയെ  നീരൊഴുക്കിൽ നിന്ന് taskforce കരക്കുകയറ്റുന്നു .

മറ്റു പാർട്ടികളിലെ ചില ദേശീയ നേതാക്കളെ വീട്ടിൽ നിന്നും തല ചുമടിൽ കര പറ്റിക്കുന്നു .

തെരുവിൽ  സമരത്തിൽ തല്ലു  കൊണ്ടവനും , ചാനലിൽ സത്യം വിളിച്ചു പറഞ്ഞവരും എല്ലാം സ്വന്തം മുതുകിൽ വ്യദ്ധരെ ചുമന്നു നടക്കുന്ന യുവതയുടെ സഹായ  പെരുവെള്ളത്തിൽ ഒഴുകി അപ്രത്യക്ഷമാവുന്നു.

പ്രകൃതിയെ, കാലവർഷത്തെ ഇത്ര സമർത്ഥമായി ഉപയോഗിച്ച ഒരു സർക്കാർ ഇതിനു മുമ്പ് കേരളം ഭരിച്ചിട്ടില്ല .

സുനാമി വന്നപ്പോൾ കേവലം പണപ്പിരിവിൽ മാത്രമൊതുങ്ങിപ്പോയ യുഡിഎഫ് സർക്കാർ . ഇത്തരമൊരു രാഷ്ട്രീയ സാധ്യതയെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടായില്ല .
കോവിഡ്
എന്ന മഹാമാരിക്കു മുമ്പിൽ ലോകം പകച്ചു നിന്നപ്പോൾ അതിലും ഡേറ്റ എന്ന കള്ളക്കച്ചവടം നടത്തുകയും, അന്യ സംസ്ഥാനക്കാർക്കും തെരുവുനായ്ക്കൾക്കും , കാക്കയും , പരുന്തിനുമെല്ലാം വിദ്യാർത്ഥി റേഷൻ ഉൾപ്പെടെയുള്ള ഭഷ്യ വസ്തുക്കൾ വെച്ച് വിളമ്പി  അതിസമർത്ഥമായി തന്നെ ജനങ്ങളെ വെളിച്ചത്ത് ഊട്ടി ഇരുട്ടത്ത്  ഉറക്കിയ രാഷ്ട്രീയ തന്ത്രം പിന്നെ നമ്മൾ കണ്ടത് പ്രളയത്തിനാണ് .

 സംസ്ഥാനം തന്നെ കടലെടുത്താൽ അതിലും ഒരു കരകണ്ടെത്തുന്ന രാഷ്ട്രീയ തന്ത്രങ്ങൾക്കു മുമ്പിൽ പ്രതിപക്ഷം എന്ന പക്ഷം മുങ്ങി പോവുന്ന കാഴ്ചകൾക്ക് തിരശീല ഉയരുകയായി  .

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News