കേരളത്തെ കടക്കെണിയിൽ നിന്നു കരകയറ്റുവാനുള്ള സുവർണ്ണായുധമാണ് മുല്ലപ്പെരിയാർ .എം ജി സുനിൽ കുമാറിന്റെ ഫേസ് ബുക്ക് ലേഖനം വൈറലാകുന്നു .‍

 കേരളത്തിലെ ജനങ്ങളെ   ഭീതിയിലാഴ്ത്തിയിരിക്കുന്ന    മുല്ലപെരിയാർ DAM  തകർന്നാൽ  കേരളത്തിലേക്കു ഒഴുകി വരുന്ന  സഹായങ്ങളും  പണത്തെയും കുറിച്ചാണ് സുനിൽ കുമാർ തന്റെ ലേഖനത്തിൽ തുറന്നു കാണിക്കുന്നത് . തകർന്നാൽ കേരളം രണ്ടാകുമെന്നും   ലക്ഷകണക്കിന്  മനുഷൃരും  മറ്റു ജീവജാലങ്ങളും മണ്ണിനടിയിൽ ആകും മെന്നും  സുനിൽകുമാർ  ഊന്നി പറയുന്നു .ഇതിനെതിരെ  യും അനുകൂലിച്ചും  സോഷ്യൽ മീഡിയയിൽ സംവാദം നടക്കുകയാണ് , സുനിൽ കുമാറിന്റെ  സോഷ്യൽ മീഡിയയിൽ വൈറലായ   ലേഖനം   .
                                                                              "ചട്ടനും പോയി.. പൊട്ടനും പോയി.. ബോട്ടും കിട്ടി ഐലസ"
                                                                                                             

                                                                                                             .ഗ്രാവിറ്റി (ഗുരുത്വാകർഷണം) ഒന്നു കൊണ്ട് മാത്രം നിലനിൽക്കുന്ന ഒരു മനുഷ്യനിർമ്മിത അത്ഭുത  കൽക്കൂമ്പാരമാണ് മുല്ലപ്പെരിയാർ ഡാം . 125 വർഷങ്ങൾ കൊണ്ട് പഴകി പൊടിഞ്ഞ് ഉറഞ്ഞുകൂടിക്കിടക്കുന്ന സുർക്കിയും കല്ലുകളും ചെളിയും കൊണ്ട് അസ്ഥിവാരമുൾപ്പെടെ   പൊളിഞ്ഞടുങ്ങിയ കേവലമൊരു കൽക്കെട്ട് .മറു ഒരു വശത്ത് അക്ഷമയോടെ വീർപ്പുമുട്ടി നിൽക്കുന്ന ഉഗ്രപ്രതാപിയായ പെരിയാർ .ലോകമെമ്പാടുമുള്ള ചാനലുകൾ കാലങ്ങളായി കാത്തിരിക്കുകയാണ് ഒരു ദുരന്ത വിസ്മയം പകർത്തി വിനിമയം ചെയ്യാൻ  ..അതിലേക്കുള്ള കൗണ്ട്ഡൗൺ ഏതാണ്ട്  ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു .

                                     152 അടി ജലസംഭരണം എന്നതിലെ  പ്രതീക്ഷയും ശുഭപ്രതീക്ഷയും അസ്ഥാനത്താവില്ല .
ഡാം വെറുമൊരു പ്രളയകാരിണിയാവില്ല . മറിച്ച് തലമുറകളായി അടിഞ്ഞുകൂടിക്കിടക്കുന്ന ചെളിയും കല്ലുകളും ചേർന്ന് മിനിമം ഒരു  മനുഷ്യനിർമ്മിത ഉരുൾപൊട്ടലാണ് നമ്മൾ  പ്രതീക്ഷിക്കുന്നത് . 
അതിൻ്റെ കൈനറ്റിക്ക് ഫോഴ്സിൽ താഴേതട്ടു വരെയുള്ള എല്ലാ ചെറുകിട അണക്കെട്ടുകളും മറ്റെല്ലാ മനുഷ്യനിർമ്മിതികളും തകർന്നടിയുന്നത്  ഉൾപ്പെടെയുള്ള  നാശനഷ്ടങ്ങളുടെ കണക്ക് എത്രയെന്നത് പ്രചനാതീതമെന്നത് എത്രയോ തവണ നമ്മൾ  കേട്ടിരിക്കുന്നു  . 
യഥാർത്ഥത്തിൽ മുല്ലപ്പെരിയാർ തകർച്ച കേരളത്തിലെ ഒരു ജനസംഖ്യാനിയന്ത്രണ മാനിഫെസ്‌റ്റോ കുടി അല്ലേ?  എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ  കുറ്റം പറയാനാവില്ല .ഇപ്പോൾ നമ്മുടെ ഭരണാധികാരികൾ പുലർത്തുന്ന നിസംഗത ഈ സംശയത്തിന് ആക്കം കൂട്ടുന്നു .ഇവിടെയാണ് യഥാർത്ഥ ലാഭക്കണക്കുകളിലേക്ക് നാം ചിന്തിച്ചു കടക്കുന്നത് .

മുല്ലപ്പെരിയാർ തകർച്ചക്ക് ശേഷമുള്ള ആദ്യ നഷ്ട പരിഹാരം അതും വെള്ളമൊഴുകി തീരുംമുമ്പ് തമിഴ്നാട് വക പ്രഖ്യാപനമുണ്ടാവും (ജന രോഷം തണുപ്പിക്കുന്നതിൻ്റെ ആദ്യപടി)  അത് എത്ര കോടിയാണന്ന് പ്രവചിക്കാൻ പോലും  കഴിയില്ല . (വ്യവഹാരത്തിലൂടെ പിന്നീടു ലഭിക്കുന്ന നഷ്ട പരിഹാരം  വേറെ കോടികൾ ),ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ധന സഹായങ്ങളും സാധനങ്ങളും സേവനങ്ങളും കേരളത്തിലേക്ക് ദിവസങ്ങൾക്കുള്ളിൽ  ഒഴുകി എത്തും . ഡാം ഒഴുകിത്തീരുമ്പോഴേക്കും ഖജനാവ്  നിറഞ്ഞ് കവിഞ്ഞ് തുടങ്ങും...കേന്ദ്ര സഹായം രാഷ്ട്രീയമായും അല്ലാതെയും  അതി ഭീമമായ തുകയുണ്ടാവുമെന്നുറപ്പ്.
                                                                                         അടുത്ത ഇരുപതു വർഷത്തെ സംസ്ഥാന ബജറ്റിനേക്കാൾ അധികം തുക വിദേശ സഹായങ്ങളായി എത്തിച്ചേരുമെന്ന കാര്യത്തിൽ സംശയം വേണ്ട .ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികൾ വാരിക്കോരി നൽകുന്ന  ദുരിതാശ്വാസ സഹായം കണക്കുകൂട്ടുക അസാധ്യം . ഭാരതത്തിലെ വ്യവസായികളും കായിക താരങ്ങളും സിനിമാക്കാരും രാഷ്ട്രീയ പാർട്ടികളും നൽകുന്ന വിഹിതം അളവറ്റതു തന്നെയാവും .സന്നദ്ധ സംഘടനകളും ട്രസ്റ്റുകളും ചേർന്ന് പുന:ർ നിർമ്മിക്കാൻ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന അത്രയും  എണ്ണം  ഗ്രാമങ്ങൾ ഒരു പക്ഷേ കേരളത്തിൽ ഉണ്ടാവാൻ വഴിയില്ല . ഇതിനിടയിൽ ദുരിതാശ്വാസത്തിനായി  മാധ്യമ സ്ഥാപനങ്ങൾ സമാഹരിക്കുന്ന ചില്ലറയും കാണാതെ പോവരുത് .ഈ സമയം പരിധിയില്ലാത്ത പലിശയുള്ളതും ഇല്ലാത്തതുമായ  വിദേശ  വായ്പാ ഏജൻസികൾ വന്ന് നമ്മുടെ  സർക്കാരിനു മുന്നിൽ ക്യു നിൽക്കുന്നുണ്ടാവും . 

പെരിയാറ്റിലെ ഓരോ ഇരുപത് കിലോമീറ്റർ അതിർത്തിയിലും അത്യാധുനിക സംവിധാനങ്ങളുള്ള  പുതിയ ഡാമുകൾ  പണിതു തരാൻ വിദേശ രാജ്യങ്ങൾ മത്സരിച്ച് രംഗത്തുവരും . 

                                                                                                   ചിന്തിച്ചു നോക്കിയാൽ? 

കേരളം ജനസാന്ദ്രത കുറഞ്ഞ മനോഹരമായ  സംസ്ഥാനം ...എല്ലാ കടങ്ങളും തീർത്ത്  സാധാരണക്കാർക്ക്  വെറുതെയിരിപ്പു വേതനമായി  പ്രതിമാസം ഇരുപത്തി അയ്യായിരം നൽകുന്ന ലോകത്തിലെ ഒരേ ഒരു നാട് .കാര്യങ്ങൾ വേഗത്തിലാവാൻ എല്ലാവരും പ്രാർത്ഥിക്കുക .
ആ സുവർണ്ണാവസര കാലം അനുഭവിക്കാൻ  ആരൊക്കെയുണ്ടാവുമെന്നുള്ള ചോദ്യം ഇവിടെ  പ്രസക്തമല്ല . കോവിഡിന് പോലും  കൊണ്ടു പോകുവാൻ കഴിയാത്ത അപൂർവ്വ ജനുസ്സുകൾ ധാരാളമായി   വീണ്ടും ഇവിടെ തുടരുക തന്നെ ചെയ്യും . 

അതാണ് മലയാളി...ദുരന്തങ്ങളെ പൂമാലയായിക്കാണുവാൻ കഴിയുന്നവർ.. ദുരന്തകാലങ്ങളെ വോട്ടാക്കി മാറ്റി പരിചയിച്ചവർ ..ഓരോ  ദുരന്തവും  ഓരോ  അക്ഷയഖനികളാണന്ന് തെളിയിച്ചവരാണ് നമ്മൾ  .സുനാമി മുതൽ പ്രളയം വരെ താങ്ങി നിർത്തിയത് നമ്മുടെ ഖജനാവിൻ്റെ സാമ്പത്തിക സുസ്ഥിതിയെയാണന്നോർമ്മ വേണം .
മുല്ലപ്പെരിയാർ ദുരന്തം നന്നായി പ്ലാൻ ചെയ്താൽ നമ്മുക്ക് നമ്മുടെ നാടിനെ ഇന്നു നാം നേരിട്ടു കൊണ്ടിരിക്കുന്ന  പ്രതിസന്ധികളിൽ നിന്നും  രക്ഷപ്പെടുത്താനാവും  തീർച്ച .
 
 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions