ജോർജ് കൂട്ടുങ്ങൽ അന്തരിച്ചു.
കാഞ്ഞൂർ : കൂട്ടുങ്ങൽ കുഞ്ഞുവറീത് മകൻ ജോർജ് കൂട്ടുങ്ങൽ (66)അന്തരിച്ചു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രഥമ വൈസ് പ്രസിഡന്റ്, കാഞ്ഞൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, അങ്കമാലി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, അങ്കമാലി അർബൻ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ,ആലുവ സഹകരണ സർക്കിൾ യൂണിയൻ അംഗം, അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ്,കാഞ്ഞൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ്, കാഞ്ഞൂർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ്, കാഞ്ഞൂർ കെ എഫ് എ പ്രസിഡന്റ്, കൂട്ടുങ്ങൽ ഫാമിലി ട്രസ്റ്റ് പ്രസിഡന്റ്, കാഞ്ഞൂർ ആർട്സ് സൊസൈറ്റി പ്രസിഡന്റ്, പാഴൂർ പാടശേഖരസമിതി പ്രസിഡന്റ്, എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലയാറ്റൂർ തറയിൽ കുടുംബാംഗം അച്ചാമ്മ ജോർജ് ഭാര്യയാണ്. മക്കൾ: ടെസ്മി( നേഴ്സ്, മൂക്കന്നൂർ)
ടീന ( നേഴ്സ്, കാനഡ)
ടെറിൻ (കൺസ്ടക്ഷൻ)
മരുമക്കൾ: മൂക്കന്നൂർ തെക്കേടത്ത് ചെറി മോൻ, ജോസ് പുരം പടയാട്ടിൽ ആന്റണി, മഞ്ഞപ്ര വടക്കുംചേരി അലീന.
സഹോദരങ്ങൾ: ജോസഫ് കൂട്ടുങ്ങൽ, വർഗീസ് കൂട്ടുങ്ങൽ, സിസ്റ്റർ റോജി (കൃപാസദൻ കോൺവെന്റ് ശ്രീമൂലനഗരം), ഫാദർ സെബാസ്റ്റ്യൻ കൂട്ടുങ്ങൽ (കറുകുറ്റി), സിസ്റ്റർ പുഷ്പ (സെന്റ് ഫ്രാൻസിസ് അസീസി കോൺവെന്റ് കിഴക്കമ്പലം )
മൃതദേഹം 24/01/2023 ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്ക് കാഞ്ഞൂർ തുറവും കരയിലുള്ള വസതിയിൽ എത്തിക്കും.
സംസ്കാരം 25/01/2023 ബുധനാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.