ഈരാറ്റിങ്ങൽ ക്ഷേത്രം (പാക്കനാർ ക്ഷേത്രം).

ഈരാറ്റിങ്ങൽ ക്ഷേത്രം
 (പാക്കനാർ ക്ഷേത്രം)


പാലക്കാട് ജില്ലയിലെ തൃത്താല പഞ്ചായത്തിൽ കുമ്പിടി തിരിവിനടുത്ത് പറയ കോളനിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ ക്ഷേത്രമാണ് ഇത്.   പാക്കനാരുടെ കുടുംബപേരാണ് ഈരാറ്റിങ്ങൽ

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽപ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

മേഴത്തോളഗ്നിഹോത്രീ രജകനുളിയനൂർത്തച്ചനും പിന്നെ വള്ളോൻ വായില്ലാക്കുന്നിലപ്പൻ വടുതല മരുവും നായർ കാരയ്ക്കൽ മാതാ ചെമ്മേ  കേളുപ്പുകൂറ്റൻ പെരിയ തിരുവര - ങ്കത്തെഴും പാണനാരും നേരേ നാരായണഭ്രാന്തനുമുടനകവൂർ - ചാത്തനും പാക്കനാരും

മേഴത്തോൾ അഗ്നിഹോത്രി
പാക്കനാർ
രജകൻ
വള്ളോൻ
നാറാണത്തുഭ്രാന്തൻ
കാരയ്ക്കലമ്മ
അകവൂർ ചാത്തൻ
പാണനാർ
വടുതല നായർ
ഉപ്പുകൂറ്റൻ
ഉളിയന്നൂർ പെരുന്തച്ചൻ
വായില്ലാക്കുന്നിലപ്പൻ

ഈ കുടുംബത്തിലെ കാരണവരാണ് ക്ഷേത്രത്തിലെ പൂജാരി.  ഇവിടുത്തെ പ്രധാന മൂർത്തി പാക്കനാർ പ്രതിഷ്ഠിച്ച ഭഗവതിയും.   പാക്കനാർ ആവാഹിച്ച് കൊണ്ടുവന്ന ചാത്തൻ, ചൊവ്വ, കരിങ്കുട്ടി, ദണഡ൯, തുടങ്ങിയ എൻപത്തീരായിരം മൂർത്തികളും പാക്കനാരെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.  കല്ലുകൊണ്ടും, മരം കൊണ്ടും, ഓടുകൊണ്ടും ഉള്ള വിഗ്രഹങ്ങളാണ് ഇവിടെ ഉള്ളത്.  കിഴക്കോട്ട് ദർശനമായിട്ടുള്ള ഈക്ഷേത്രത്തിൽ മൂന്ന് നേരം പൂജയാണ് ഉള്ളത്.

വൃശ്ചികം ഒന്നിന് ആട്ട പിറന്നാൾ അന്ന് തീക്കുട്ടിയും കരിങ്കുട്ടിയും ഉണ്ടാകും. ശരീരം മുഴുവൻ വാഴപ്പോള കെട്ടി അതിൽ നിറയെ തിരി കെട്ടി കത്തിക്കും.  ഇത് തീക്കുട്ടി.  തലയിൽ മാത്രം മൂന്ന് തിരി കെട്ടി കത്തിക്കുന്നത് കരിങ്കുട്ടി.  ഇവർ രണ്ടു പേരും നൃത്തം ചവിട്ടി കൽപ്പന കൊടുക്കും.  ആടുവെട്ടും കോഴിവെട്ടും ഉണ്ട് ഇപ്പോൾ ഇവിടെ കോഴിവെട്ട് മാത്രമാക്കാനാണ് ശ്രമം.  പാക്കനാരുടെ കൈയിലുള്ള കാഞ്ഞിര വടികുത്തിയ സ്ഥലത്ത് വളർന്ന മരം എന്ന് കരുതുന്ന "കയ്പ്പില്ലാ കാഞ്ഞിരം "ഈക്ഷേത്രത്തിന്റെ പ്രത്യേകതയാണ് 

പറയിപ്പെറ്റ പന്തിരുകുലത്തിലെ സന്തതിയായ പാക്കനാരുടെ പിന്മുറക്കാരിൽ മുതിന്ന ആളായ ഈരാറ്റിങ്ങൽ ശ്രീകണ്ഠൻ ഈയിടെ അന്തരിച്ചു. തൃത്താല കുമ്മട്ടിക്കാവിൽ നടന്നു വരാറുള്ള പാക്കനാർ തോറ്റത്തിൻറെ പ്രധാനസൂക്ഷിപ്പുകാരിൽ ഒരാളായിരുന്നു. മുൻഗാമികളിൽ നിന്ന് വാമൊഴിയായി സിദ്ധിച്ച പാക്കനാർ തോറ്റം കുമ്മട്ടിക്കാവ് പൂരത്തിന് അവതരിപ്പിച്ചിരുന്നത് ശ്രീകണ്ഠനാണ്. പൂരത്തിന് അവതരിപ്പിക്കുന്ന അപൂർവ്വമായ വേഷവിധാനങ്ങളുടെ അചാരത്തെ കുറിച്ചും ചമയങ്ങളെ കുറിച്ചും ആഴത്തിൽ അറിവുണ്ടായിരുന്നു

shanthi suresh

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News