വളഞ്ഞ വഴിയും ഇനി മൂക്കിൽ പിടിക്കാം ..

പോലീസിന് മജിസ്‌റ്റീരിയൽ അധികാരം എന്ന ഏറെ വിവാദങ്ങൾ ഉയർത്തിയ  ബില്ലാണ് നിസ്സാരമായ വഴികളിലൂടെ കേരള സംസ്ഥാനത്ത് നിലവിൽ വരുന്നത് .

രാഷ്ട്രീയ വിരോധം തീർക്കാനും ചിലരെ എന്നെന്നേക്കുമായി  കേസുകളിൽ കുടുക്കി നാടു കടത്താനും ഈ നിയമം പര്യാപ്തമാണ് . 

പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിപ്രകാരം കാപ്പ ( കേരള ആന്റി സോഷ്യൽ ആക്ടിവീറ്റീസ് (പ്രിവൻഷൻ) ആക്ട്) ചുമത്താൻ തീരുമാനം. കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവിൽ കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. പൊലീസിനു ഇനി നേരിട്ടു കാപ്പ ചുമത്താൻ കഴിയും. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിജിപിയും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ ഒരു വർഷംവരെ സ്വന്തം ജില്ലയിൽ പ്രവേശിപ്പിക്കുന്നത് തടയാം. ആറുമാസംവരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാം. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തിനിടെ 734 അറസ്റ്റുകൾക്ക് പൊലീസ് അനുമതി തേടിയെങ്കിലും കലക്ടർമാർ അനുവദിച്ചത് 245 എണ്ണം മാത്രമായിരുന്നു. സ്ഥിരം കുറ്റവാളികളെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യാൻ കഴിയാത്തതിനാൽ ജില്ലാ പൊലീസ് മേധാവിമാർ ഡിജിപിയെ പരാതി അറിയിച്ചു.

പൊലീസ് സ്വമേധയാ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിപ്രകാരം  (ആരാണ് ഈ നിഷ്പക്ഷരെന്ന് ചോദിക്കരുത് അതും ക്രിമിന്നൽ കുറ്റമാണ് )  കാപ്പ ( കേരള ആന്റി സോഷ്യൽ ആക്ടിവീറ്റീസ് (പ്രിവൻഷൻ) ആക്ട്) ചുമത്താൻ തീരുമാനം. കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവിൽ കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. പൊലീസിനു ഇനി നേരിട്ടു കാപ്പ ചുമത്താൻ കഴിയും. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിജിപിയും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ജാമ്യവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രതി പ്രവർത്തിച്ചാൽ, ജാമ്യം റദ്ദാക്കാൻ കോടതിക്കു റിപ്പോർട്ട് സമർപ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാം. കോടതിയുടെ തീരുമാനത്തിനു കാത്തു നിൽക്കാതെ നടപടികൾ ആരംഭിക്കാം. കാപ്പ നിയമത്തിനു കീഴിൽ വരുന്ന കുറ്റകൃത്യങ്ങള്‍ മാത്രമേ നടപടിക്കു പരിഗണിക്കാവൂ. ചെറിയ കുറ്റങ്ങൾ പരിഗണിക്കരുത്. പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തുന്നതിനെ തടയുന്ന തരത്തിലുള്ളതാണ് നിലവിലെ ജാമ്യ വ്യവസ്ഥകളെങ്കിൽ കാപ്പ വകുപ്പുകൾ ചുമത്തരുത്. ലഹരിമരുന്നു കേസുകൾ വർധിക്കുന്നതിനാൽ ചെറിയ തോതിൽ ലഹരിവസ്തു പിടികൂടിയാലും ശക്തമായ കരുതൽ തടങ്കൽ നടപടി വേണമെന്നും യോഗം നിർദേശിച്ചു.

നമ്പർ വൺ കേരളത്തിലെ നമ്പർ ടു എന്ന് ഈ നിയമത്തെ വ്യാഖ്യാനിച്ചാൽ ചിലപ്പോൾ അതും ഒരു ക്രിമിന്നൽ കുറ്റമായേക്കാം .


ADVT...GARMENTS FASHION DESI TECHNOLOGY STITUTE OF  DREAMZ MATE
(Govt. Recognized & Aided Industrial Institute)
 DREAMZ MATE
INSTITUTE OF FASHION DESIGNING & GRAMENT TECHNOLOGY Premier Tower, First Floor, A.M Road, Perumbavoor  99952 43475
ഫാഷൻ ഡിസൈനിംഗ് കോഴ്സിലെ പ്രവേശനത്തിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളായ ടെക്നിക്കൽ സ്കൂൾ, ഇൻഡസ്ട്രിയൽ സ്കൂൾ, ഗാർമെന്റ് ഇൻഡസ്ട്രി എന്നീ മേഖലകളിൽ ഫാഷൻ ഡിസൈനിംഗ് ടീച്ചേഴ്സ്, ഡിസൈനേഴ്സ്, ക്വാളിറ്റികൺട്രോളർ എന്നീ തൊഴിലവസരങ്ങൾക്ക് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽക്കുന്ന 2 വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്ക് SSLC പാസ്സായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്

സ്റ്റൈപ്പന്റോടു കൂടി ടെയിനിംഗും തൊഴിലവസരവും നൽക്കുന്നു കേരള സർക്കാർ അംഗീകാരം ഉള്ള PSC രജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്ന പെരുമ്പാവൂരിലെ ഏക സ്ഥാപനം.

SC/ ST വിഭാഗത്തിൽ പെട്ടകുട്ടികൾക്ക് ഫീസ് ഇളവും എല്ലാ കുട്ടികൾക്കും ബസ്സ് കൺസെഷനും ഉണ്ടായിരിക്കും 

അഡ്മിഷൻ  തുടരുന്നു  


അവസാന  തീയതി .(26  / 12 / 22 ) , 



No photo description available.



 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News