വിനായക ക്ഷേത്രങ്ങൾ .

ഭാരതമൊട്ടാകെ വലിയ ഉല്ലാസ പ്രകടനത്തോടെ  ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലൊന്നായ
ഗണേശോത്സവത്തിന്റെ 
തുടക്കം കുറിച്ച പൂനെ നഗരത്തിന് 
ഈ ആഘോഷവുമായി ചരിത്ര പരമായി മഹനീയമായ ബന്ധമുണ്ട്. 
ഗണേശ ചതുർത്ഥിയുടെ പൊതു ആഘോഷത്തിന്റെ തുടക്കക്കാർ എന്ന നിലയിൽ പൂനെ നഗരത്തിന് 5 "മാനച്ചെ ഗണപതി" അല്ലെങ്കിൽ നഗരത്തിലെ ഏറ്റവും ആദരണീയമായ 5 ഗണപതി മണ്ഡപങ്ങളുണ്ട്    അവ നിമജ്ജന സമയത്ത് മറ്റ് വിഗ്രഹങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു. കഴിഞ്ഞ 129 വർഷത്തിൽ പൂനെ നഗരത്തിൽ ഗണേശ ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി പടുത്തുയർത്തുന്ന 2500 ൽ ഏറെ മണ്ഡപങ്ങളിൽ ഏറ്റവും ചരിത്ര പ്രാധാന്യമുള്ളതും ആദരിക്കപ്പെടുന്നതുമായ അഞ്ചു "മനാച്ചെ ഗണപതി " മണ്ഡപങ്ങൾ
കസ്ബ ഗണപതി, താംബടി ജോഗേശ്വരി ഗണപതി, ഗുരുജി താലിം ഗണപതി, തുൾസിബാഗ് ഗണപതി, കേസർ വാഡാ ഗണപതി എന്നിവയാണ്. 
  
മറാഠാ സാമ്രാട്ട് ശിവാജി മഹാരാജിന്റെ മാതാവ് ജീജാബായ് 1639 ൽ പണികഴിപ്പിച്ച 
കസ്ബാ ഗണപതി ക്ഷേത്രത്തിനു പാർശ്വഭാഗത്തായി ഉയർത്തുന്ന കസ്ബാ ഗണപതി മണ്ഡപം പ്രഥമ സ്ഥാനത്തു നില്ക്കുന്നു. 1893 ൽ ലോകമാന്യ ബാല ഗംഗാധർ തിലക് കസ്ബാ ഗണപതി മണ്ഡപത്തിൽ ചതുർത്ഥി ആഘോഷങ്ങൾക്കു തുടക്കമിട്ടു. വിപുലമായി അലങ്കരിച്ച മണ്ഡപത്തിൽ തേജസ്സുറ്റ ഗണപതി മൂർത്തി പ്രതിഷ്ഠിച്ച് പത്തുദിവസം പ്രഭാത , മദ്ധ്യാഹ്ന , സന്ധ്യാ പൂജകളും ഭജനവും നടത്തുന്നു. പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും ഈ ദിവസങ്ങളിൽ നടക്കുന്നു. പത്താം ദിവസം ആഘോഷത്തിന്റെ സമാപനത്തിൽ ആദ്യം നിമജ്ജനം ചെയ്യപ്പെടുന്നതിനുള്ള പ്രത്യേകാവകാശം കസ്ബാ ഗണപതി മൂർത്തിക്കാണ്. അലങ്കരിച്ച പല്ലക്കിൽ ഗണപതി വിഗ്രഹം വാദ്യഘോഷങ്ങളോടെ  നിമജ്ജന ഘോഷയാത്രയിൽ ആനയിച്ചു കൊണ്ടുപോകുന്നു.

പൂനെ നഗരത്തിന്റെ ഗ്രാമദേവതയായ ശ്രീ താംബഡി ജോഗേശ്വരി ദേവിയുടെ ക്ഷേത്രത്തോടു ചേർന്ന് സ്ഥാപിക്കുന്ന ഗണപതി മണ്ഡപത്തിനാണ് രണ്ടാം സ്ഥാനം. 1883 ൽ 
ഭൗ ബേന്ദ്രയാണ് ഈ ഗണേശ മണ്ഡലം സ്ഥാപിച്ചത് . 
ബാല ഗംഗാധർ തിലകാണ്  ശ്രേഷ്ടമായ പാരമ്പര്യമുള്ള ഈ മണ്ഡപത്തിനു രണ്ടാം സ്ഥാന ബഹുമതി സമ്മാനിച്ചത്. തനതായ സംസ്കാരവും പാരമ്പര്യവും തികഞ്ഞ അച്ചടക്കവും നിലനിർത്തിക്കൊണ്ട് ആഘോഷങ്ങൾ നടത്തുന്നതിനു പുറമെ സാമൂഹിക സംരംഭങ്ങളും   ഈ മണ്ഡലം ചെയ്തു വരുന്നു. "താംബടി ജോഗേശ്വരി ഗണേശമണ്ഡൽ
ഗ്രാമദേവത" പുരസ്കാരം വിവിധ തലങ്ങളിൽ സാമൂഹിക
 പ്രവർത്തനങ്ങൾ നടത്തിവരുന്ന വ്യക്തികൾക്ക് എല്ലാവർഷവും നല്കുന്നു.
                                
                               

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News