കുഞ്ചൻ നമ്പ്യാരുടെ ജനനവുമായി ബന്ധപ്പെട്ട ഐതിഹ്യംകലാശ്രീ കലാ: വാസുദേവൻ.

പണ്ട് ഒരു പാവപ്പെട്ട ബ്രാഹ്മണൻ ലക്കിടി കിള്ളി ക്കുറിശ്ശിമംഗലം ക്ഷേത്രത്തിൽ എത്തി. അദ്ദേഹത്തിന്റെ കൈയ്യിൽ ഒരു പണക്കിഴിയും മുണ്ടായിരുന്നു. മൂന്നുനാലു പെൺ മക്കളുടെ പിതാവായിരുന്നു ആ ബ്രാഹ്മണൻ . തന്റെ കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കുവാൻ വേണ്ടി പല സ്ഥലങ്ങളിലും സഞ്ചരിച്ച് പണം ശേഖരിച്ച് വരികയായിരുന്നു. തന്റെ കൈയ്യിലുള്ള പണക്കിഴി കുളക്കടവിൽ വെച്ച ബ്രാഹ്മണൻ കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് ആ ബ്രാഹ്മണൻ കരയ്ക്കു കയറിയപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. തന്റെ പണക്കിഴി കാണാതെ വളരെയധികം വിഷമിച്ച ബ്രാഹ്മണൻ ആ ക്ഷേത്രത്തിന്റെ ആൽത്തറയിൽ ചെന്ന് ഇരിപ്പായി.. ഈ സമയത്ത് ക്ഷേത്രത്തിലെ കഴകപ്രവർത്തി ചെയ്തിരുന്ന ഒരു " നങ്ങ്യാർ " ഉണ്ടായിരുന്നു. ഈ " നങ്ങ്യാർ ചാണകം വാരാൻ വേണ്ടി കുളക്കരയിൽ എത്തി. വാരിയെടുത്ത ചാണകത്തിൽ ഒരു പണക്കിഴി കണ്ട നങ്ങ്യാർ ഞെട്ടിപ്പോയി. ഒരു നിമിഷം ആലോചിച്ച് പാവം ആ ബ്രാഹ്മണൻ പണക്കിഴി കുളക്കരയിൽ വെച്ച് കുളിക്കാനിറങ്ങിയപ്പോൾ അവിടെ മേഞ്ഞു നടന്നിരുന്ന ഒരു പശു ഇതിന്റെ മേലെ ചാണകമിട്ടു. ഈ പണക്കിഴി നങ്ങ്യാർ സൂക്ഷിച്ചു വെക്കുകയും ചെയ്തു. കുറച്ചു ദിവസത്തിനു ശേഷം ആ ബ്രാഹ്മണൻ വീണ്ടും ക്ഷേത്രത്തിലെത്തി. നങ്ങ്യാർ ബ്രാഹ്മണനെ കണ്ടപ്പോൾ സന്തോഷത്തോടെ അടുതെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി. ബ്രാഹ്മണൻ വളരെ സന്തോഷത്തോടെ ആ പണക്കിഴി വാങ്ങി. നല്ല മനസ്സുള്ള നിനക്ക് അതി ബുദ്ധിമാനായ ഒരു പുത്രൻ ജനിക്കട്ടെ എന്ന വരവും കൊടുത്തു. അങ്ങിനെ ആ നങ്ങ്യാർക്കുണ്ടായ പുത്രനാണത്രേ മഹാകവി " കുഞ്ചൻ നമ്പ്യാർ " എന്നു പറയുന്നു. ഐതിഹ്യങ്ങളല്ലാതെ കുഞ്ചൻ നമ്പ്യാരുടെ ജനന മരണത്തെപ്പറ്റി വ്യക്തമായ രേഖകൾ കണ്ടു കിട്ടിയിട്ടില്ല...

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News