കുഞ്ചൻ നമ്പ്യാരുടെ മറക്കാനാവാത്ത വരികൾ..കലാശ്രീ കലാ: വാസുദേവൻ.
" ആശാനക്ഷരമൊന്നു പിഴച്ചാൽ - അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് " .........." "മുല്ലപ്പുമ്പൊടിയേററു കിടക്കും. കല്ലിനു മുണ്ടാമൊരു സൗരഭ്യം " " തനയൻ ജനകനെ വഞ്ചന ചെയ്യും". ജനകൻ തനയനെ വധവും കൂട്ടും: . അനുജൻ ജേഷ്ഠനെ വെട്ടിക്കൊല്ലും. മനു ജന്മാരുടെ മാർഗ്ഗമിതല്ലോ !". "കനകം മൂലം കാമിനിമൂലം. കലഹം പലവിധമുലകിൽ സുലഭം " " ത ള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ : പിള്ളയെടുത്തു തട്ടുക്കേയുള്ളു : " " തട്ടും മുട്ടും ചെണ്ടയ്ക്കത്രേ. കിട്ടും പണമതുമാരന്മാർ ക്കും " " എലിയേപ്പോലെയിരിക്കുന്നവനൊരു . പുലിയേപ്പോലെ വരുന്നതു കാണാം. "കവിതകൾ കേൾക്കും നേരം തന്നെ. ചെവിയുള്ളാർക്കാനന്ദം വേണം ! " ലക്ഷം മാനുഷർ കൂടുമ്പോളതിൽ . ലക്ഷണമുള്ള വരൊന്നോ രണ്ടോ, "കണ്ണിണകൊണ്ട് കടുകു വറുക്കുന്ന . പെണ്ണിനെ കണ്ടാൽ അടങ്ങുമോ പുരുഷൻ: കാച്ചിത്തിളപ്പിച്ച പാലിൽ കഴുകിയാൽ . കാഞ്ഞിരക്കായിന്റെ കയ്പ്പു ശമിക്കുമോ