തുള്ളൽ പഠിക്കുന്ന രീതി,തുള്ളൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാൻ പോകുന്ന കഥയും, കഥാസാരവും പുരാണങ്ങളും അറിഞ്ഞിരിക്കണം. താളം, ഭാവം, സംഗീതം, ചടുലത . മെയ് വഴക്കം. വേഷഭംഗി, അഭിനയം . എന്നിവ അത്യാവശ്യം അനിവാര്യം തന്നെയാണ് ,കലാശ്രീ കലാ: വാസുദേവൻ.

തുള്ളൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാൻ പോകുന്ന കഥയും, കഥാസാരവും പുരാണങ്ങളും അറിഞ്ഞിരിക്കണം. താളം, ഭാവം, സംഗീതം, ചടുലത . മെയ് വഴക്കം. വേഷഭംഗി, അഭിനയം . എന്നിവ അത്യാവശ്യം അനിവാര്യം തന്നെയാണ്. ഇവയെല്ലാം യഥാവിധി വരൂത്തണമെങ്കിൽ രാവിലെ 4 മണിക്ക് എഴുന്നേറ്റ് നല്ലപോലെ സാധകം ചെയ്യണം. ആൺ കുട്ടികൾക്ക് മെയ് വഴക്കം ശരിയായ രീതിയിൽ വരണമെങ്കിൽ കച്ചകെട്ടി ഉഴിച്ചിൽ നടത്താറുണ്ട്. ശരീരത്തിൽ നല്ലെണ്ണ പുരട്ടി ഉഴിച്ചിലിന് മുമ്പ് കാൽ സാധകം (ഇരട്ടി വട്ടം ) മെയ് സാധകം (ചുഴിപ്പ് ) എന്നിവയ്ക്ക് ശേഷമാണ് ഉഴിച്ചിൽ നടത്തുക. തറയിൽ പായ വിരിച്ച് അതിൽ കിടത്തി കയ്യിന്റേയും , കാലിന്റേയും മുട്ടുകളുടെ അടിയിൽ ഓലത്തെ രിക വെച്ച് ചവിട്ടി ഉഴിച്ചിൽ നടത്തും (ശരീരത്തിൽ കയറി നിന്നാണ് ഉഴിച്ചിൽ നടത്തുക , തുള്ളൽ അഭ്യസിക്കുന്നതിന് കളരി എന്നു പറയും

സാധാരണ ജൺ ,ജലായ് , ആഗസ്റ്റ് . സപ്തംബർ മാസങ്ങളിലാണ് ഉഴിച്ചിൽ നടത്താറുള്ളത് രാവിലെ തന്നെ ചെയ്യേണ്ട മറ്റു പല സാധകങ്ങൾ. മെയ് സാധകം. കണ്ണ് സാധകം, പുരികം, കവിൾത്തടം, കൈ സാധകം തുടങ്ങി യ അഭ്യാസങ്ങൾ വേറെയുമുണ്ട്. കണ്ണിൽ വെണ്ണ നെയ്യ് ഇട്ടാണ് സാധകം ചെയ്യുക. കണ്ണ് വട്ടത്തിൽ, നീളത്തിൽ .മേൽഭാഗം 1 കിഴ് ഭാഗം ഇങ്ങനെ ദിവസവും ചെയ്യണം. കച്ചകെട്ടി ഉഴിച്ചിൽ  ഒഴികെ മറ്റെല്ലാ സാധകങ്ങളും പെൺകുട്ടികളുo ചെയ്യണം.

തുള്ളലിന്റെ മർമ്മപ്രധാനമായ സംഗീതം ശരിയായ രീതിയിൽ വരണമെങ്കിൽ രാവിലെ സാധകം ചെയ്യണം (സ്പത സ്വരങ്ങൾ , ഹാർമോണിയം, തംബുരു , ശ്രുതിപ്പെട്ടി ഇവയിൽ ഏതെങ്കിലും ......



കലാശ്രീ കലാ: വാസുദേവൻ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News