ഓട്ടൻ തുള്ളലിന്റെ വേഷവിധാനങ്ങൾ.

തലയിൽ കറുപ്പു തുണി കൊണ്ട് " കൊണ്ട " കെട്ടുന്നു. പെൺകുട്ടികൾ മുടി കൊണ്ട് കൊണ്ട കെട്ടി അതിനു മേലെ കറുപ്പു തുണി കൊണ്ട് കെട്ടുന്നു. ഇടതു ഭാഗത്തേക്കാണ് കൊണ്ട, കെട്ടേണ്ടത്. മുഖത്ത് തേക്കു ന്നതിന് മനോല എന്നു പറയുന്നു. :: മനോലയും കട്ട നീലവും കൂട്ടിയരച്ചാണ് പച്ചക്കളർ ഉണ്ടാക്കുന്നത്. നെറ്റിയിൽ ഗോപി , ( മഞ്ഞ, ചുവപ്പ് : അതിന്റെ നടുവിൽ കറുത്ത കുമ്പളക്കുരു ആ കൃതിയിലുള്ള പൊട്ട് പൊട്ടി നു ചുറ്റും വെള്ളക്കുത്തുകൾ, പുരികം നീട്ടി വരച്ച് കണ്ണ് നീട്ടി ( മഷി കൊണ്ട് . എഴുതുന്നു. മഷി ഉണ്ടാക്കുന്നത് (ഓട്ടിൽ പൊളിയിൽ കരി പിടിപ്പിച്ച് ഈ കരിവെളിച്ചെണ്ണയിൽ ചാലിച്ചെടുക്കുന്നതാണ് മഷികണ്ണ് ചുവപ്പിക്കുന്നത്........ പുണ്യാഹ ച്ചുണ്ടയുടെ പൂവ് എടുത്ത് കൈയ്യിൽ ഇട്ട് തിരുമ്മി കണ്ണിൽ ഇടുന്നു. 5 മിനിട്ട് കഴിഞ്ഞാൽ കണ്ണ് നല്ലപ്പോല്ലെ ചുവന്നിരിക്കും " മുഖത്ത് വെള്ള "വളയം: ചുണ്ട് നല്ല ഭംഗിയിൽ ചുവപ്പു ചായം കൊണ്ടെഴുതുന്നു . പെൺകുട്ടികൾ കാതിൽ " ജിമിക്കി : ഇടാറുണ്ട്.ആടയാഭരണങ്ങൾതലയിൽ കിരീടം അനന്ത നാഗമാണെന്നാണ് സങ്കല്‌പം. അരയിലെ കച്ചയെ പാമ്പായും മുഖം വിഷ്ണുവായും
സങ്കൽപ്പിക്കുന്നു. (അനന്തന്റെ പത്തിയുടെ രൂപത്തിൽ കുമിഴ് മരം കൊണ്ടുണ്ടാക്കുന്നതാണ് കിരീടം : മാർ മാല, (പഴയ കാലത്തെ മാർച്ചട്ടയെന്നു. പറയുന്നു.. കഴുത്താരം, ഹസ്തകടകം. തോൾ പൂട്ട്, കച്ച, അച്ചടി, (പാവാട. ചരമുണ്ട് , ഒറ്റ നാക്ക്, കച്ചമണി ( ചിലങ്ക ഇവയെല്ലാം യഥാക്രമത്തിൽ കെട്ടി വരുമ്പോൾ ഓട്ടൻ തുള്ളലായി.കലാശ്രീ കലാ: വാസുദേവൻ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News