വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചു.

വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അറിയിച്ചു. ദിവസേന മുന്നൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന, കിടത്തിച്ചികിത്സയുള്ള ആശുപത്രിയാണിത്. 24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ടായിരുന്ന ആശുപത്രിയില്‍ 60 പേരെ ഒരേ സമയം കിടത്തിച്ചികിത്സിക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ ആശുപത്രിയുടെ താളം തെറ്റിയ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ആരോഗ്യവകുപ്പുമായി വിശദമായ ചര്‍ച്ചയും പൂര്‍ത്തിയാക്കി. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുന്നതിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഏക സാമൂഹികാരോഗ്യ കേന്ദ്രവും താലൂക്കാശുപത്രിയുടെ നിലവാരമുള്ള ആശുപത്രിയുമാണിത്.ഡോക്ടര്‍മാരുടെ അഭാവം മൂലം മുടങ്ങി കിടക്കുന്ന പോസ്റ്റുമോര്‍ട്ടം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. അത്യാഹിത വിഭാഗം, മോര്‍ച്ചറി, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക വാര്‍ഡുകള്‍, എക്‌സ്‌റെ, കുട്ടികള്‍ക്കു വേണ്ടി പ്രത്യേക വിഭാഗം, ഫാര്‍മസി എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എയുടെ ഇടപെടല്‍.

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News