കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആയി ഡോ ദിനേശ് കർത്തായെ തിരഞ്ഞെടുത്തു ..

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ ദിനേശ് കർത്താ .മുൻ ശബരിമല മേൽശാന്തി പരേതനായ ശ്രീ ഗണപതി നമ്പൂതിരിയുടെ പൗത്രനും പാലാ മീനച്ചിൽ കർത്താ കുടുംബാംഗവും ആണ് . കേരള കോൺഗ്രസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ,കേരള പ്രവാസി കോൺഗ്രസ് യു എ ഇ ഘടകം പ്രസിഡന്റ് ,എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകൾ കൈയ്യാളിയിട്ടുണ്ട് . നിലവിൽ കേരള ആയുഷ്‌ കോൺഗ്രസ് സംസ്ഥാന കൺവീനർ ആണ് . ഇന്ത്യൻ നാച്ചുറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസോസിയേഷൻ (INYGMA) സംസ്ഥാന സമിതി അംഗവും ,യു എ ഇ ഘടകത്തിന്റെ സ്ഥാപക പ്രെസിഡന്റുമാണ് . ഇരുപതോളം സാമുദായിക സംഘടനകളുടെ കൂട്ടായ്മയായ മുന്നോക്ക സമുദായ ഐക്യ മുന്നണിയുടെ സംസ്ഥാന വ്യക്താവും ,എറണാകുളം ജില്ലാ സെക്രെട്ടറിയുമാണ് . അറിയപ്പെടുന്ന ചാക്യാർ കൂത്ത് കലാകാരൻ കൂടിയായ ഡോ കർത്താ ആകാശവാണിയിലെ ഗ്രേഡഡ്ആർട്ടിസ്റ്റാണ് .  ക്ഷേത്ര കലാകാരന്മാരുടെ കൂട്ടായ്മയായ ക്ഷേത്ര കലാ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് .നിലവിൽ ഭാരത് സംസ്‌കൃതി സുരക്ഷാ ഫൌണ്ടേഷൻ (BSSF ) എറണാകുളം ജില്ലാ പ്രസിഡന്റ് , ക്ഷേത്ര സമന്വയ സമിതി എറണാകുളം ജില്ലാ വൈസ് പ്രെസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നുണ്ട് .

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News