പഞ്ചായത്ത് ചതിച്ചു....നിർദ്ധന കുടുംബത്തിന് ആശ്വാസമായി നവജീവനും സൗഹൃദയും‍

പെരുവ: മുളക്കുളം ഗ്രാമ പഞ്ചായത്തിലെ
ഭരണകർത്താക്കളുടെ വാഗ്ദാന ലംഘനത്തിൽ വഞ്ചിക്കപ്പെട്ട നിർദ്ധന കുടുംബത്തിന് ആശ്വാസവുമായി കോട്ടയത്തെ
നവജീവൻ ട്രസ്റ്റും സൗഹൃദയ ചാരിറ്റബിൾ സൊസൈറ്റിയും.
കോവിഡ് മൂലം മരണപ്പെട്ട പുലിക്കുഴിയിൽ സാബുവിന്റെ കുടുംബത്തിന് ലൈഫ് പദ്ധതി പ്രകാരം വീട് നൽകുമെന്ന് അറിയിച്ചിരുന്ന പഞ്ചായത്ത് അധികാരികൾ, സമയം വന്നപ്പോൾ ലിസ്റ്റിൽ പേരില്ലായെന്ന് പറഞ്ഞു പിന്മാറി. എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞ കുടുംബത്തിന് കൈതാങ്ങുമായി സൗഹൃദ ചാരിറ്റബിൾ സൊസൈറ്റിയും നവജീവൻ ട്രസ്റ്റ് ചെയർമാൻ
PU തോമസും രംഗത്തെത്തിയതോടെ ഒരു കുടുംബത്തിൻ്റെ ഭവനമെന്ന സ്വപ്നത്തിന് ഉറപ്പായി.
സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി വാങ്ങി നൽകുന്ന സ്ഥലത്ത് വീട് പണിയുന്നതിനുള്ള സഹായം നൽകാമെന്ന് പി യു തോമസ് സൊസൈറ്റി പ്രസിഡന്റ് ടി എം സദനുമായുള്ള കൂടികാഴ്ചയിൽ അറിയിച്ചു.
ഭരണാധികാരികളുടെ വാഗ്ദാന ലംഘനത്തിൽ പകച്ചുപോയ സാബുവിന്റെ കുടുംബത്തിന് ഇതൊരു വലിയ ആശ്വാസമായി.
മലയാള മനോരമ ദിനപത്രത്തിൽ കടുത്തുരുത്തി ലേഖകൻ ബിജു പുളിക്കൻ നൽകിയ വാർത്ത കണ്ടിട്ടാണ് നവജീവൻ തോമസും സംഘവുമെത്തിയത്. സാബുവിന്റെ
മക്കളുടെ പഠനത്തിനു സഹായം വാഗ്ദാനം ചെയ്യുകയും, ഭാര്യ ബീനയുടെ കൈവശം 10,000 രൂപയും, ഭക്ഷ്യകിറ്റും പി യുതോമസ് ഏൽപിച്ചു.



ഫോട്ടോ: സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ടി എം സദനും നവജീവൻ ചെയർമാൻ പി യു തോമസും

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions