കൂവപ്പടി ഗ്രാമ പഞ്ചായത്ത് ഓക്സിജൻ കോൺസട്രേറ്റർ വാങ്ങും സി.എഫ് എൽ.ടി.സി ആരംഭിക്കും..

പെരുമ്പാവൂർ : കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ  കൂവപ്പടി ഗ്രാമ പഞ്ചായത്ത് കമ്മറ്റി ഓൺലൈനായി     യോഗം നടത്തി, അടിയന്തിര പ്രാധാന്യമുള്ള മരുന്നുകളും ഉപകരണങ്ങളും വാങ്ങാൻ കോടനാട് ഫാമിലി ഹെൽത്ത് സെന്റിറിന് 12 ലക്ഷം രൂപ വകയിരുത്തി. 5 ഓക്സിജൻ കോൺസെട്രേറ്ററുകൾ, പൾസ് ഓക്സി മീറ്റർ, പി പി. ഇ കിറ്റുകൾ, മറ്റ് മരുന്നുകൾ എന്നിവയാണ് വാങ്ങുക. നിലവിൽ അഡ്വ എൽദോസ് കുന്നപ്പിള്ളി MLA ഫണ്ടിൽ നിന്ന് നൽകിയ 6 ഓക്സിജൻ കോൺസെട്രേറ്റർ കോടനാട് ഗവണ്മെന്റ് ആശുപത്രിയിലുണ്ട്. ഇവ ഉപയോഗത്തിലാണ്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള രോഗികളാണ് ഇത് ഉപയോഗിക്കുന്നത്. ഹോമിയോ പ്രതിരോധ മരുന്നുകൾ പഞ്ചായത്തിൽ വാർഡുതലത്തിൽ വിതരണം നടത്തുകയും , ആയുർവേദ മരുന്നുകൾ ആശുപത്രിയുമായി ബന്ധപ്പെട്ടാൽ ലഭ്യമാകത്തക്കവിധത്തിൽ ക്രമീകരണവും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം തുറന്നു. സി.എഫ്.എൽ.ടി. ആരംഭിക്കുന്നതിനായുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചു. ഇതിനായി സ്ഥലം കണ്ടെത്തി. തുടർ നടപടികൾ ആരംഭിച്ചു.

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News