അമ്മ പത്തൊൻപതാം വയസ്സിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് വരുമ്പോൾ ഒരിക്കലും ഈ നിമിഷത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല; കമല ഹാരിസ്..‍

തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉള്ള ആദ്യ പ്രസംഗത്തിൽ അമ്മയെ കുറിച്ച് വാചാലയായി കമല ഹാരിസ്. പത്തൊൻപതാം വയസ്സിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് വരുമ്പോൾ അമ്മ ഒരിക്കലും ഈ നിമിഷത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. " ഇന്ന് എന്റെ സാന്നിധ്യത്തിന് ഏറ്റവും ഉത്തരവാദിയായ സ്ത്രീ എന്റെ അമ്മയാണ്, ശ്യാമള ഗോപാലൻ ഹാരിസ് " എന്നാണ് കണ്ണുകൾ നിറഞ്ഞു കൊണ്ട് കമല ഹാരിസ് പറഞ്ഞത്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള ആദ്യ പ്രസംഗത്തിൽ കമല അമ്മയെക്കുറിച്ച് വാചാലയായി. ഇങ്ങനെയൊരു നിമിഷം ഉണ്ടാവുമെന്ന് അമ്മ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല് ഇത് സാധ്യമാവുന്ന ഒരു അമേരിക്ക ഉണ്ടാവുമെന്ന് അവര് ഉറച്ച് വിശ്വസിച്ചിരുന്നു- കമല കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത താനായിരിക്കാം, എന്നാൽ ഈ പദവിയിലെ അവസാനത്തെ ആൾ താനാകില്ല എന്നും ഈ രാത്രി കാണുന്ന ഓരോ കൊച്ചു പെൺകുട്ടിക്കും ഇത് സാധ്യമാകുന്ന രാജ്യമാണ് അമേരിക്ക എന്ന് മനസിലാകും- കമല ഹാരിസ് കൂട്ടി ചേർത്തു . കമലയുടെ ഹാരിസിന്റെ അമ്മയുടെ ജന്മദേശമായ തിരുവാരൂരിലും കമല ഹാരിസിന്റെ വിജയാഹ്ളാദത്തിൽ പങ്കു ചേർന്നു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions