ഉള്ളിയും മുളകും ചേർത്ത മീന്‍ തല കറി. ‍

ഒരു പ്രത്യേക മീന്‍കറി. നല്ല നെയ്യുള്ള ചാള (മത്തി), വാള എന്നീ മീനുകളാണ് ഈ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുക. മത്തി തലയോടുകൂടിയും വാള ചെറിയ കഷണങ്ങളായി മുറിച്ചും എടുക്കണം . ഈ മീൻ കരിക്കു ആവശ്യമായ സാധനങ്ങൾ . മീന്‍ അര കിലോ വറ്റല്‍മുളക് 30 എണ്ണം ചെറിയ ഉള്ളി 100 ഗ്രാം വെളിച്ചെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍ പുളി വറ്റല്‍മുളകും ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് ചതച്ചെടുക്കുക. കല്ലുപ്പ് ചേര്‍തു വറ്റല്‍മുളക് (വറ്റല്‍മുളക് വറക്കരുത്) ചതച്ചു എടുക്കുക . . ഒരു മണ്‍ചട്ടി അടുപ്പില്‍വച്ച് അതിലേക്ക് ഈ അരപ്പിടുക. ഈ അരപ്പിലേക്ക് വാളന്‍പുളി പാകത്തിന് വെള്ളവും ചേർത്ത് പിഴിഞ്ഞു ചേര്‍ക്കാം. കറി ചൂടായിവരുമ്പോള്‍ അതിലേക്ക് മീന്‍കഷണങ്ങള്‍ ഇട്ട് അടച്ചുവച്ച് വേവിക്കുക. തിളച്ച് അടപ്പിനുള്ളിലൂടെ ആവിപോവാന്‍ തുടങ്ങുമ്പോള്‍ അടപ്പ് മാറ്റുക. ബാക്കി സമയം തുറന്നാണ് വേവിക്കേണ്ടത്. തുറന്നു വേവിച്ച് വറ്റിച്ചാലേ മീന്‍കറിക്ക് രുചിയുണ്ടാവൂ. വറ്റിവരുമ്പോള്‍ പച്ചവെളിച്ചെണ്ണ ഒഴിച്ച് ഒന്നു ചുഴറ്റിച്ചാല്‍ ഇടിവെട്ട് മീന്‍കറി റെഡി. കപ്പ യുടെ കൂടെ ഈ മീൻ കരി കഴിച്ചു നോക്കൂ .

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions