ഐഎപിസി സത്കര്‍മ്മ അവാര്‍ഡ് നിതിന്‍ നോഹ്രിയയ്ക്കും രഞ്ജനി സൈഗലിനും‍

ന്യൂയോര്‍ക്ക്: ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ സത്കര്‍മ്മ അവാര്‍ഡ് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ നിലവിലെ ഡീന്‍ ആയ നിതിന്‍ നോഹ്രിയയും ഏകല്‍ വിദ്യാലയത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രഞ്ജനിസൈഗലും അര്‍ഹരായി. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെപത്താമത്തെയും നിലവിലെ ഡീനായും സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ അക്കാദമിക്‌നിതിന്‍ നോഹ്രിയ,ജോര്‍ജ്ജ് എഫ്. ബേക്കര്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രൊഫസര്‍ കൂടിയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ''ഒറ്റപ്പെടുത്തല്‍'' പെരുമാറ്റം അമേരിക്കന്‍ സാമ്പത്തിക അഭിവൃദ്ധിക്ക് ഹാനികരമാണെന്ന് നോഹ്രിയ വാദിച്ചു, അതു വിദേശികളെ അമേരിക്കയിലേക്ക് കുടിയേറുന്നതില്‍ നിന്ന് ഇത് നിരുത്സാഹപ്പെടുത്തുന്നതായും അദ്ദെഹം വാദിച്ചു. MIT-യില്‍ നിന്ന് മാനേജ്മെന്റില്‍ PhD. നേടിയ നോഹ്രിയ, എച്ച്ബിഎസ്‌പ്രൊഫസര്‍ രാകേഷ് ഖുറാന, വേള്‍ഡ് ഇക്കണോമിക് ഫോറം, ആസ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി ചേര്‍ന്ന് ആഗോളതലത്തില്‍ ഉപയോഗിക്കാവുന്ന MBA oath സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണ്. മസാച്ചു സെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT), ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ 25 വര്‍ഷത്തിലധികമായിസാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൈഗള്‍ നിരവധി അദ്ധ്യാപന പഠന ഉപകരണങ്ങളുടെ വികസനം, പൈലറ്റിംഗ്, വിന്യാസം എന്നിവ രൂപപ്പെടുത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുംസാമൂഹിക സംരംഭങ്ങളിലും ശക്തമായി വിശ്വസിക്കുന്ന ക്ലാസിക്കല്‍ നര്‍ത്തകിയായ സൈഗള്‍ ഒരിക്കല്‍ ഡിഎന്‍എയുടെ ശാസ്ത്രീയ ആശയം വിശദീകരിക്കാന്‍ ഭരതനാട്യം ഉപയോഗിച്ചു ശ്രദ്ധയാകര്‍ഷിച്ചു. ലോക്വാനി ഡോട്ട് കോം എന്ന ദ്വി-പ്രതിവാരദക്ഷിണേഷ്യന്‍ ഇ-മാസികയുടെ സഹസ്ഥാപകയാണ് സൈഗള്‍. 2012 ല്‍ ഇന്ത്യ ന്യൂ ഇംഗ്ലണ്ട് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions