ഐഎപിസി ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഡോ. സുനില്‍ ഡി. കുമാറിന്‍

ന്യൂയോര്‍ക്ക്: ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡിന്് ഡോ. സുനില്‍ ഡി. കുമാര്‍ അര്‍ഹനായി. പ്ലാന്റേഷന്‍, ഫ്‌ലോറിഡയില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍, പള്‍മണറി ഡിസീസ്, സ്ലീപ്‌മെഡിസിന്‍ എന്നിവയില്‍ വിദഗ്ധനായ ഡോ കുമാര്‍, ബ്രോവാര്‍ഡ്് ഹെല്‍ത്ത് മെഡിക്കല്‍ സെന്റര്‍, കിന്‍ ഡ്രെഡ്‌ഹോസ്പിറ്റല്‍ ഫോര്‍ട്ട്‌ലോഡര്‍ഡേല്‍, വെസ്റ്റ് സൈഡ്‌റീജിയണല്‍ മെഡിക്കല്‍ സെന്റര്‍ എന്നിവടങ്ങളില്‍ അഫിലിയേറ്റ് ആണ്. ഡോ.കുമാറിന്റെ''COVID-19 രോഗികളില്‍ വെന്റിലേറ്റര്‍ ഉപയോഗത്തിന്റെ ആവശ്യകത പ്രവചിക്കാനുള്ള നോവല്‍ സ്‌കോറിംഗ് സംവിധാനം'' എന്ന ഗവേഷണ പ്രബന്ധം CoVID രോഗികള്‍ക്ക് വ്യത്യസ്ത തെറാപ്പികളുടെ ആവശ്യകത നിര്‍ണ്ണയിക്കാന്‍ സഹായിക്കും. ഡോ. കുമാര്‍ഹാര്‍ട്ട് ആന്‍ഡ്‌ലംഗ് അസോസിയേറ്റ്‌സ്, പിഎയുടെ പ്രസിഡന്റും, മെഡിക്കല്‍ ക്രെഡന്‍ഷ്യലിംഗ്& യൂട്ടിലൈസേഷന്‍ റിവ്യൂ ചെയര്‍മാന്‍ കൂടിയാണു. വിവിധ മെഡിക്കല്‍ അസോസിയേഷനുകളില്‍ അംഗവുമാണ് ഇദ്ദേഹം.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions