ഗാന്ധി ജയന്തിയാഘോഷവും പ്രതിഷേധ യോഗവും - ഐഒസി (കേരള) ഹൂസ്റ്റൺ ചാപ്റ്റർ സമ്മേളനം ഞായറാഴ്ച‍

ഹൂസ്റ്റൺ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്‌മാഗാന്ധിയുടെ 151 മത് ജന്മദിനത്തോടനുമ്പന്ധിച്ച്‌ ഐഒസി (കേരള) ഹൂസ്റ്റൺ ചാപ്റ്റർ ഗാന്ധിജയന്തി സമ്മേളനം നടത്തുന്നു. ഒക്ടോബർ 4 നു ഞായറാഴ്ച വൈകുന്നരം 5 മണിക്കാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 4419,Ludwig Lane, Stafford Texas, 77477ൽ വച്ച് നടത്തപെടുന്ന സമ്മേളനത്തിൽ ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ ക്രൂരമായി നേരിട്ട് അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പോലീസിനെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തും. കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം നടത്തപ്പെടുന്നത്. പ്രസ്തുത സമ്മേളനത്തിലേക്ക്‌ ഏവരെയും സഹർഷം സ്വാഗതം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്, ബേബി മണക്കുന്നേൽ - 713 291 9721 തോമസ് ഒലിയാംകുന്നേൽ - 713 679 9950 വാവച്ചൻ മത്തായി - 832 468 3322 എബ്രഹാം തോമസ് - 832 922 8187

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions