ഇന്ത്യ-ബഹ്റൈൻ എയർ ബബ്ൾ കരാർ ഒപ്പുവെച്ചു‍

പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാർ സംബന്ധിച്ച് അന്തിമ ധാരണയായത്. വിമാന സർവീസ് 13 മുതൽ ആരംഭിക്കുമെന്നാണ് സൂചന. എയർ ഇന്ത്യ എക്സ്പ്രസിനും ഗൾഫ് എയറിനും ദിവസും ഓരോ സർവീസ് നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബർ 13ന് ചെന്നൈയിൽനിന്ന് ഒരു സർവീസ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മുതലായിരിക്കും സർവീസ് ആരംഭിക്കുകയെന്നാണ് സൂചന. വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഒേട്ടറെപേർക്ക് ആശ്വാസമാണ് ഇൗ തീരുമാനം. സാധുവായ ഏത് വിസയുള്ളവർക്കും ബഹ്റൈനിലേക്ക് വരാൻ കഴിയുമെന്നാണ് എയർ ബബ്ൾ കരാറിെൻറ പ്രത്യേകത.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions