കനേഡിയൻ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ Dream caster ട്രാവല്‍സ് & ട്യുര്‍സ് കമ്പനിയുമായി ചേര്‍ന്ന് ചാര്‍ട്ടേഡ്‌ വിമാന സര്‍വ്വീസ്‌ കൊച്ചിയിൽ നിന്ന് ടൊറൻറ്റോയിലേക്ക് ജൂണ്‍ 19 നു നടത്തും എന്ന് സംഘടകർ അറിയിച്ചു .‍

കാനഡ . കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, കൊച്ചിയിൽ നിന്നും കാനഡയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് Dream caster ട്രാവല്‍സ് & ട്യുര്‍സ് കമ്പനിയുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തുന്ന പ്രത്യേക‌ വിമാന സര്‍വ്വീസിനാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത് പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാന സര്‍വീസ്ഇന്ത്യാ ഗവണ്മെന്റിന്റെയും കേരളാ സര്‍ക്കാരിന്റെയും അനുമതി കിട്ടുന്നതനുസരിച്ചു ജൂണ്‍ 19 നോ അല്ലെങ്കില്‍ 20നോ ആണ് കൊച്ചിയിൽ നിന്ന് ടൊറൻറ്റോയിലേക്ക് സർവീസ് നടത്തുമെന്നാണ് കരുതുന്നത് , സിറ്റിസൺഷിപ്പ്/PR ഹോൾഡേഴ്സ്, വർക്ക് പെര്മിറ്റു (മാർച്ച് 18 ന് മുൻപ് ലഭിച്ചവർ), IRCC AUTHORISATION ലഭിച്ചവർ തുടങ്ങിയ മലയാളികൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താ‌വുന്നതാണ് ‌. ഈ സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കുകയോ Whats app ചെയ്യുകയോ ചെയ്യുക. +1(226)8687941,.. +1 (226) 927-9423,. +1 (647) 854-0358,.. +91 82814 31845,.. +91 97440 95596,.. ബന്ധപ്പെട്ട സര്‍ക്കാരുകള്‍ നല്‍കുന്ന അംഗീകാരത്തിനും, ഉത്തരവുകള്‍ക്കും, നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക. പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെടും എന്ന് ഉറപ്പു വരുത്തേണ്ടതാണ്. നിബന്ധനകള്‍: 1. യാത്ര ചെയ്യുന്നതിന്റെ ചിലവുകള്‍ പൂര്‍ണ്ണമായും യാത്രക്കാര്‍ തന്നെ വഹിക്കേണ്ടതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ യാത്ര മുടങ്ങിയാല്‍ ഈ ചിലവുകള്‍ റീഫണ്ട് ചെയ്യുന്നതല്ല. 2.വിമാനത്തില്‍ പ്രവേശിക്കുന്നതിനു മുമ്പായി നടത്തുന്ന പരിശോധനകളില്‍ (തെര്‍മല്‍ സ്ക്രീനിംഗിന്) ശേഷം ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ കയറാന്‍ അനുവദിക്കൂ ഏതെങ്കിലും തരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതല്ല. ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് - economy 1.35 lakh Bussiness-1.45lakh child (2-11) 1.35lakh Infants(0-2)applicable taxes) 250 യാത്രക്കാർ ഉണ്ടെങ്കിലേ സർവീസ് ഉണ്ടാകുകയുള്ളു. വന്ദേ ഭാരത് മിഷൻ ടിക്കറ്റ് ലഭ്യതയുടെ അഭാവത്തിൽ അതേ നിരക്കിൽ തന്നെ ഡൽഹി കൂടാതെ Madrid വഴി ആയിരിക്കും ഈ സർവീസ്. റജിസ്ട്രേഷനായി പേരും മറ്റു വിവരങ്ങളും നല്കിയാൽ മതിയാകും. മുൻകൂറായി പണം അടയ്ക്കേണ്ടതില്ല. Flight confirmation വന്നതിന് ശേഷം നിങ്ങളുടെ സീറ്റ് സെക്യൂരിറ്റിക്ക് വേണ്ടി മാത്രം പണം അടച്ചാൽ മതിയാകും.150ൽ അധികം ആളുകൾ ഈ സർവീസിന് രജിസ്ട്രേഷൻ ചെയ്ത് കഴിഞ്ഞു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions