ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 2020 ലെ ഏറ്റവും നല്ല കര്‍ഷകരെ തിരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.‍

ഷിക്കാഗോ: കൊറോണ കാലഘട്ടത്തില്‍ ആളുകള്‍ക്ക് കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാര്‍ഷിക പുരോഗതി നേടുന്നതിനും പച്ചക്കറി കൃഷിയിലൂടെ നല്ല ഭക്ഷ്യരീതി പാലിക്കുന്നതിനും സാധിക്കും. സമ്മര്‍ വെക്കേഷനുകളും പാര്‍ട്ടികളുമൊക്കെ അസാധ്യമായിരിക്കുന്ന ഈ അവസരത്തില്‍ മനസിന്‍റേയും ശരീരത്തിന്‍റേയും ഉമ്മേഷത്തിനുതകുന്നതായിരിക്കും പച്ചക്കറിതോട്ടം നട്ടുവളര്‍ത്തുന്നതിലൂടെ ലഭിക്കുന്നത്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തി സിഎംഎ കര്‍ഷകശ്രീ അവാര്‍ഡിനായി പ്രയത്‌നിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 20നു മുന്പായി പേര് നല്‍കേണ്ടതാണ്. വിവരങ്ങള്‍ക്ക്: സാബു കട്ടപ്പുറം (ജനറല്‍ കോഓര്‍ഡിനേറ്റര്‍) 847 781 1452, ലീല ജോസഫ് 224 578 5262, ജസി റിന്‍സി 773 322 2554. രഞ്ചന്‍ ഏബ്രഹാം 847 287 0661, മേഴ്‌സി കുര്യാക്കോസ് 773 865 2456.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions