കൊറോണ ലോക്ക് ഡൌൺ കാലഘട്ടത്തിൽ പ്രവാസികൾക്കുണ്ടായ ഭീതി ഒഴിവാക്കുന്നതിനായി ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ കോ ഓർഡിനേറ്റർ ബൈജു പകലോമറ്റം മുഖ്യ മന്ത്രി യുമായി സംവാദം നടത്തി.‍

കാനഡ .നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവര്ത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ഇന്ത്യൻ മാധ്യമപ്രവര്ത്തന മേഖലയിലേക്കു കൂടുതൽ ആളുകളെ പരിശീലിപ്പിക്കുന്നതിനുമായി 2014 ൽ സ്ഥാപിച്ച സംഘടനയാണ് ഇന്ഡോ അമേരിക്കൻ പ്രസ്ക്ലബ്. നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവര്ത്തകര്ക്കിടയിൽ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും തൊഴിൽ സാഹചര്യവും നിലവാരവും ഉയര്ത്തുന്നതിനുമായി നിരവധി പ്രവര്ത്തനങ്ങളാണ് ഐഎപിസി നടത്തിവരുന്നത്. ,ഐഎപിസി നാഷണൽ കോർഡിനേറ്റർ ആയി ചുമതലയേറ്റ ബൈജു പകലോമറ്റത്തെ തന്നെയാണ് മുഖ്യമന്ത്രിയുമായുള്ള വീഡിയോ കോൺഫ്രൻസിനു ഐ എ പി സി ചുമതല പെടുത്തിയത്.,നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റും, നയാഗ്ര മദർതെരേസ സീറോമലബാർ കാത്തലിക് ചർച്ച് കൈ കാരനും കൂടിയാണ് ബൈജു പകലോമറ്റം. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ നോർത്ത് അമേരിക്കൻ മലാളികൾക്കായുള്ള വീഡിയോ കോൺഫെറെൻസിങ്ങിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ കോ ഓർഡിനേറ്ററുമായ ബൈജു പകലോമറ്റം കോവിഡ് 19ന്റെ സാഹചര്യത്തിൽ വിദേശത്തു താമസിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ലോണുകൾക്കും ഇതര ലോണുകൾക്കും, പലിശയിളവും മൊറട്ടോറിയവും ഏർപ്പെടുത്തുന്നതിന്റെ ആവശ്യകതയാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിദേശ വിദ്യാർത്ഥികളുടെ പ്രയാസം മനസിലാക്കുന്നുവെന്നു നിലവിൽ വായ്പ തിരിച്ചടവിനു ഒരു വർഷത്തെ മോറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട് , ഇത് കൂടാതെ പലിശ ഇളവു നൽകുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈജുമോൻ പകലോമറ്റത്തിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇൻഡോ അമേരിക്കൻഡയറക്ടർ ബോർഡ് ചെയർമാൻ ഡോക്ടർ ജോസഫ് ചാലിൽ, വൈസ് ചെയർമാൻ ഡോക്ടർ മാത്യു ജോയ്സ് , ഇന്ഡോ അമേരിക്കൻ പ്രസ്ക്ലബ്. ഫൗണ്ടർ ചെയർമാൻ ജിൻസ്മോൻ പി സക്കറിയ, ഇൻഡോ അമേരിക്കൻ നാഷണൽ പ്രെസിഡെന്റ് ഡോക്ടർ.എസ് എസ് ലാൽ, ഇൻഡോ അമേരിക്കൻ നാഷണൽ ജനറൽ സെക്റട്ടറി ബിജു ചാക്കോ , ഇൻഡോ അമേരിക്കൻ നാഷണൽ ട്രെഷറർ രജി ഫിലിപ്പ് , ഡയറക്റ്റർ ബോർഡ് സെക്രട്ടറി മാത്യു കുട്ടി ഈശോ. ഡയറക്ടർ ബോർഡ് അംഗങ്ങളായ, Dr ബൈജു പി .വി, തമ്പാനൂർ മോഹൻ, മിനി നായർ, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് ഭാരവാഹിയായ ആഷ്ലി ജോസഫ്, ടൊറോന്റോ ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ് പ്രസിഡന്റ് ബിൻസ് മണ്ഡപം, നയാഗ്ര ഫാൾസ് ഇൻഡോ അമേരിക്കൻചാപ്റ്റർ പ്രസിഡന്റ് ആസാദ് ജയൻ. വാൻകൂവർ ഇൻഡോ അമേരിക്കൻ ചാപ്റ്റർ പ്രസിഡന്റ് മഞ്ജു കോരത്. വാൻകൂവർ ഇൻഡോ അമേരിക്കൻ ചാപ്റ്റർ പ്രസിഡന്റ് മഞ്ജു കോരത്, പ്രവാസികളായ മലയാളി വിദ്യാർഥികളും, നോർത്ത് അമേരിക്കൻ യിലുള്ള നിരവധി സംഘടന നേതാക്കളും മുഖ്യമന്ത്രിയുമായി വീഡിയോ കോൺഫ്രൻസ് നടത്താൻ പരിശ്രമിച്ച ബൈജു പകലോമറ്റത്തിന് ആശംസകൾ അർപ്പിച്ചു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions