സിനിമാ നിര്‍മ്മാണം, വിതരണം ഒ. ടി. ടി. ചാനല്‍ എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും
ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങും ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് എറണാകുളം മെഡിക്കല്‍ സെന്ററിന് സമീപമുള്ള ഡോണ്‍ ബോസ്‌കോ ഇമേജ് ഹാളില്‍ നടക്കും. ഗ്ലോബല്‍ മലയാളം സിനിമ 'നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമയുടെ ടൈറ്റിലും റീലീസ് ചെയ്യും.
ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാൻ ജോയ് കെ.മാത്യുവിന്റെ അധ്യക്ഷതയില്‍ ഗ്ലോബല്‍ മലയാളം സിനിമ കമ്പനിയുടെ ഉദ്ഘാടനം ജസ്റ്റിസ് ബി. കമാല്‍ പാഷ നിര്‍വഹിക്കും. ചലച്ചിത്ര സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ ഗ്ലോബല്‍ മലയാളം സിനിമയുടെ ടൈറ്റില്‍ ലോഗോ റിലീസ് ചെയ്യും. ഗ്ലോബല്‍ മലയാളം സിനിമ നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമയുടെ ടൈറ്റില്‍ നിര്‍മ്മാതാവും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയുമായ സജി നന്ത്യാട്ട് റിലീസ് ചെയ്യും. ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ടൈറ്റില്‍ റിലീസ് ചലച്ചിത്ര സംവിധായകനും മാക്ട സെക്രട്ടറിയുമായ എം.പത്മകുമാറും ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ സ്വിച്ച് ഓണ്‍ ചലച്ചിത്ര നടനും സംവിധായകനും ഫെഫ്ക വൈസ് പ്രസിഡന്റുമായ സോഹന്‍ സീനുലാലും നിര്‍വഹിക്കും. ചലച്ചിത്ര നടനും താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തല ഫസ്റ്റ് ക്ലാപ്പ് അടിക്കും.
പി.ആർ. സുമേരൻ.
(പി.ആർ.ഒ )