മുഖ്യമന്ത്രി അമേരിക്കയിലെയും ക്യാനഡയിലെയും മലയാളികളുമായി നാളെ വീഡിയോ കോൺഫ്രൻസ് നടത്തുന്നു ,ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ .‍

ന്യൂജേഴ്‌സി: കോവിഡ് 19ന്റെ ദുരിതം ഏറെ അനുഭവിക്കേണ്ടി വന്ന അമേരിക്കയിലെയും കാനഡയിലെയും മലയാളികളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് നടത്തുന്നു. മെയ് 23 ശനിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ 10.30 ( ഇന്ത്യൻ സമയം കൃത്യം വൈകുന്നേരം 8 മണിക്ക്) നായിരിക്കും നോർത്ത് അമേരിക്കൻ മലയാളികൾക്ക് കോവിഡ് കാലത്തുണ്ടായ ദുഃഖ നഷ്‌ടങ്ങളിൽ പങ്കു ചേരുന്നതിനായി Zoom മീറ്റിംഗിൽ മുഖ്യമന്ത്രി എത്തുക . നോർത്ത് അമേരിക്കൻ മലയാളികളോടുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സ്നേഹവും താല്പര്യവും കണക്കിലെടുത്ത് എല്ലാ മലയാളി സംഘടനാ നേതാക്കളും സൂം മീറ്റിംഗിൽ പങ്കെടുക്കണമെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും കേരള ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധൻ അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്ററാമാരായ (USA)പോൾ കറുകപ്പള്ളിൽ-ഫോ:845-553-5671, സജിമോൻ ആന്റണി: ഫോ:862-438-2361 ,(Canada)കുര്യന്‍ പ്രക്കാനം : ഫോ: 647 917 5464 എന്നിവരുമായി ബന്ധപ്പെടുക. Join Zoom Meeting https://us02web.zoom.us/j/82418742717 Meeting ID: 824 1874 2717. Dial by your location +1 301 715 8592 US (Germantown) +1 312 626 6799 US (Chicago) +1 929 205 6099 US (New York) +1 253 215 8782 US (Tacoma) +1 346 248 7799 US (Houston) +1 669 900 6833 US (San Jose) 888 788 0099 US Toll-free 877 853 5247 US Toll-free Meeting ID: 824 1874 2717

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions