പമ്പ ഹാന്‍ഡ് സാനിറ്റസൈറും പി പി ഇ യും മെയ് 23-ന് വിതരണം ചെയ്യുന്നു ‍

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയായിലെ പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങളുടെ സഹകരണത്തോടെ ഹാന്‍ഡ് സാനിറ്റസൈറും പി പി ഇ യും, മെയ് 23-ന് ശനിയാഴ്ച 2:00 പി.എം-നു് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലുള്ള ക്രിസ്‌തോസ് ചര്‍ച്ച് പാര്‍ക്കിന്‍ ലോട്ട് ((9999 Gantry Road, Philadelphia, PA 19115) ഡ്രൈവ് ത്രൂവിലൂടെ സൗജന്യമായി വിതരണം ചെയ്യുന്നു. കോവിഡ്- 19 അടിയന്തരാവസ്ഥയില്‍, ഗവണ്മെന്റ് നിയമങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും വിതരണം ക്രമീകരിക്കുകയെന്ന് പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു. ഫ്രണ്‍ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ്, സാമൂഹ്യപ്രവര്‍ത്തകര്‍, സുരക്ഷ ജീവനക്കാരുള്‍പ്പെടെ ഏവര്‍ക്കും നല്‍കുന്നു. കൊറോണ വൈറസ് മഹാമാരിയുടെ ഭീകരത തെല്ല് ശമിച്ചെങ്കിലും ദീര്‍ഘകാലം ഇവിടെ ഉണ്ടാകും എന്ന സുചനകളാണ് സി.ഡി.സിയും ഹെല്‍ത്ത്‌കെയര്‍ വിദഗ്ദരും നല്‍കുന്നത്. ഇതിനൊരറുതി വരണമെങ്കില്‍ ഫലപ്രദമായൊരു മരുന്നു വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. അതുവരെ ഇപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളായ സാമുഹിക അകലവും, ശുചിത്വവും, പാലിക്കു്കയും, അതോടൊപ്പം ഫേസ് മാസ്‌ക്കും, പി പി ഇ യും ധരിക്കേണ്ടതുമാണെന്ന് അധികാരികള്‍ മുന്നറിയപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പമ്പ ഹെല്‍പ്‌ലൈനുമായി ബന്ധപ്പെടുക. അലക്‌സ് തോമസ് 215 850 5268 ജോണ്‍ പണിക്കര്‍ 215 605 5109 ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, ഫീലിപ്പോസ് ചെറിയാന്‍, 215 605 7310, മോഡി ജേക്കബ് 215 667 0801, സുധ കര്‍ത്ത 267 575 7333, തോമസ് പോള്‍ 267 825 5183, സുമോദ് നെല്ലിക്കാല 267 322 8527, ജോസ് ആറ്റുപുറം 267 231 4643 ജേക്കബ് കോര 267 977 8995, ബാബു വറുഗീസ് 267 872 0377, മാക്‌സ്‌വെല്‍ ഗിഫോര്‍ഡ് 267 357 1173, ജോസ് ആറ്റുപുറം 267 231 4643, ജൂലി ജേക്കബ് 610 331 0912, ജോര്‍ജ്ജ് നടവയല്‍ 215 629 6375, റോണി വറുഗീസ് 267 213 4444, ബോബി ജേക്കബ് 610 331 8257, രാജന്‍ സാമുവല്‍ 215 490 4886, , വി.വി ചെറിയാന്‍ 215 806 3802, എബി മാത്യൂ 215 242 4114 റോയി സാമുവല്‍ 215 490 4886, റ്റിനു ജോണ്‍സന്‍ 215 688 1550, എ.എം ജോണ്‍, ആലീസ് ആറ്റുപുറം 215 760 2149, ഡൊമിനിക് ജേക്കബ് 267 974 4003

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions