പെരുമ്പാവൂർ നഗരസഭ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ - സ്വച്ഛത ഹി സേവ 2024, ഗാന്ധിജയന്തി, എന്നിവയോടനുബന്ധിച്ച് നഗരസഭ പരിധിയിലെ വിവിധ ഇടങ്ങളിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ
ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സി കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റ്റി ജവഹർ വൈസ് ചെയർപേഴ്സൺ സാലിദ സിയാദ്, മുൻ ചെയർമാൻ റ്റി. എം. സക്കീർ ഹുസൈൻ, കൗൺസിലർമാരായ ഷീബ ബേബി, ആനി മാർട്ടിൻ, പി. എസ് സിന്ധു എന്നിവർ പങ്കെടുത്തു. നഗരസഭ ക്ലീൻ മാനേജർ സാജു മാർട്ടിൻ നന്ദി പ്രകാശിപ്പിച്ചു. നഗരസഭ പരിധിയിലെ വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അധ്യാപക പ്രതിനിധികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്ന് പാലക്കാട്ട് താഴം റോഡ്, ഹരിഹരഅയ്യർ റോഡ് എന്നിവ പൂർണ്ണമായും ശുചീകരിക്കുകയുണ്ടായി.