കാലടി എസ് എൻ ഡി പി ലൈബ്രറിക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരം..

കാലടി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗ്രന്ഥാലോകം വരിക്കാരെ ചേർത്തതിനുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ പുരസ്കാരം കാലടി എസ് എൻ ഡി പി ലൈബ്രറിക്ക്. വായനാപക്ഷാചരണത്തിൻ്റെ സമാപനയോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു എറണാകുളം ജില്ലാലൈബ്രറി കൗൺസിലിൻ്റെ അനുമോദനഫലകം ലൈബറിപ്രവർത്തകർക്ക് സമ്മാനിച്ചു. ലൈബ്രറി പ്രസിഡൻ്റ് അഡ്വ.കെ. ബി.സാബു,സെക്രട്ടറി കാലടി എസ് മുരളീധരൻ, കമ്മിറ്റി അംഗം രാധാമുരളീധരൻ എന്നിവർ ചേർന്ന് ഫലകം ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ സംസ്ഥാനപ്രസിഡൻ്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണൻ, സെക്രട്ടറി വി കെ മധു , പ്രൊഫ. എം.കെ. സാനു മാസ്റ്റർ, ലൈബ്രറി കൗൺസിൽ ജില്ലാപ്രസിഡൻ്റ് പി കെ സോമൻ, സെക്രട്ടറി എം ആർ സുരേന്ദ്രൻ, കെ.സാജുപോൾ മുൻ എം എൽ എ , രവിത ഹരിദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
                  മികച്ച സാംസ്കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ സമാധാനം പരമേശ്വരൻ പുരസ്കാരം 2008 ൽ കാലടി എസ് എൻ ഡി പിലൈബ്രറിക്ക് ലഭിച്ചിരുന്നു. ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള ഇടപ്പിള്ളി അലിയാർ പുരസ്കാരം ലൈബ്രറി സെക്രട്ടറി കാലടി എസ് മുരളീധരനും, ജില്ലയിലെ മികച്ച ലൈബ്രേറിയനുള്ള അക്ഷരായനം പുരസ്കാരം ലൈബ്രറി താലൂക്ക് കൗൺസിൽ പ്രതിനിധി രാധാമുരളീധരനും ലഭിച്ചത് ഈയിടെയാണ്. ലൈബ്രറി കഴിഞ്ഞ 830 ലേറെ ആഴ്ചകളായി നടത്തിവരുന്ന ബുധസംഗമം സാംസ്കാരിക കൂട്ടായ്മയും രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർന്നിരിക്കുകയാണ് ഇപ്പോൾ. തിങ്കളാഴ്ചകളിൽ സംഗീതമേ ജീവിതം പാട്ടുകൂട്ടം ,ചൊവ്വാഴ്ച തോറും റീഡിംഗ് തീയേറ്റർ നാടകവായന , ബുധനാഴ്ചകളിൽ ബുധസംഗമം, വ്യാഴാഴ്ചതോറും ബുക്സ്റ്റാൾജിയ പ്രതിവാര ഓൺലൈൻ പുസ്തകാസ്വാദനം, വെള്ളിയാഴ്ചകളിൽ വായനാവസന്തം വീട്ടകവായനസദസ് , ശനിയാഴ്ച തോറും അമ്മവായന , ഞായറാഴ്ചകളിൽ കുഞ്ഞുണ്ണിക്കൂട്ടം കുട്ടി വായന എന്നിങ്ങനെ ആഴ്ചയിൽ എല്ലാ ദിവസവും വ്യത്യസ്തപരിപാടികളോടെ ഗ്രന്ഥശാലാ പ്രവർത്തനരംഗത്ത് വേറിട്ട മാതൃകയാവുകയാണ് സേവനത്തിൻ്റെ പാതയിൽ എഴുപത്തിയഞ്ച് പ്രവർത്തനവർഷങ്ങൾ പിന്നിട്ട കാലടി എസ് എൻ ഡി പി ലൈബ്രറി .

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News