വിശ്വകർമ്മശില്പി ബേബി ഗോവിന്ദൻ വിടപറഞ്ഞു ‍

കൂടാലപ്പാട്: ശില്പ, തച്ചുശാസ്ത്ര വിഷയങ്ങളിൽ അറിവും നൈപുണ്ണ്യവും മരപ്പണികളിൽ 
കലാബോധവും അർപ്പണമനോഭാവവുമുള്ള ഒരു വിശ്വകർമ്മജൻ കൂടി വിടപറഞ്ഞു. 
കൂവപ്പടി, കൂടാലപ്പാട് സ്വാതി വുഡ് ക്രാഫ്റ്റ്സിന്റെയും കൂവപ്പടി മദ്രാസ് കവല ഭജഗോവിന്ദം  
ഷോപ്പിംഗ്  സെന്ററിന്റെയും ഉടമ, കൂപ്പിടി വീട്ടിൽ ബേബി ഗോവിന്ദൻ (65) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു 
മണിയോടെ പാലക്കാട് ചെർപ്പുളശ്ശേരിയിലെ സഹകരണ ആശുപത്രിയിലായിരുന്നു 
അന്ത്യം.

പ്രമേഹരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ദീർഘനാളുകളായി ചെർപ്പുളശ്ശേരി
യിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗണിതവും വാസ്തുശാസ്ത്രവുമൊക്കെ
കര്‍ശനമായി പാലിച്ച് കൃത്യമായ കണക്കുകൂട്ടലുകളോടെ മാത്രം മരപ്പണികളിൽ
വ്യാപൃതനായിരുന്ന ബേബി ഗോവിന്ദൻ വിശ്വകർമ്മസഭ, കൂവപ്പടി ശാഖയുടെ
മുൻ പ്രസിഡന്റാണ്. കൊവിഡ് കാലത്ത് മരപ്പണികൾ കുറഞ്ഞകാലയളവിൽ
ഒറ്റത്തടിയിൽതീർത്ത ഗ്രന്ഥപീഠങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായിരുന്നു. 
കേരളീയ പരമ്പരാഗതമായ നെല്പറ, നാഴി, ഇടങ്ങഴി, ആവണിപ്പലക, 
മരത്തിൽ തീർത്ത ഔഷധഗുണമുള്ള പാത്രങ്ങൾ, കൈലുകൾ ഉപ്പുമരവി,
ചെണ്ടക്കുറ്റി, ഉടുക്കിൻ കുറ്റി തൃക്കാക്കരയപ്പൻ തുടങ്ങിയവയൊക്കെ കടഞ്ഞെടു
ക്കുന്നതിൽ വൈഭവമുള്ള വ്യക്തിയായിരുന്നു.  കൂടാലപ്പാട് കൂപ്പിടി-നെടുമ്പിള്ളി
വിശ്വകർമ്മ കുലാചാര സംരക്ഷണസമിതിയുടെ രക്ഷാധികാരിയായി പ്രവർത്തനങ്ങളിൽ
സജീവമായിരുന്നു. രമണിയാണ് ഭാര്യ. കൂവപ്പടിയിൽ ഋഷി ഗുരുകുലം യോഗ-കളരിമർമ്മ 
ചികിത്സാലയം നടത്തുന്ന വിപിൻ ഗുരുക്കൾ (എബി), ആയുർവ്വേദ ഡോക്ടറായ 
സ്വാതി സുനിൽ എന്നിവരാണ് മക്കൾ. പ്രജിത, സുനിൽ എന്നിവരാണ് മരുമക്കൾ.
മണി, ബാബു, ബിജു എന്നിവരാണ് സഹോദരങ്ങൾ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions