വേദം എവിടെ നിന്നാണ് ആരംഭിച്ചത്.. വിശ്വകർമ പീഠാധീശ്വർ ദണ്ഡി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്..

വേദം എവിടെ നിന്നാണ് ആരംഭിച്ചതെന്നും അവ എന്തിനാണ് വേർതിരിച്ചതെന്നും ഒരാൾ ചോദിച്ചു. നല്ലൊരു ചോദ്യം. അദ്ദേഹത്തിന്റെ സംശയങ്ങൾക്ക് കാരണം ബ്രാഹ്മണർ പറയുന്നു അവരാണ് വേദങ്ങളുടെ അധികാരികളും അവകാശികളും എന്ന് കേട്ടതാണ്. അവകാശതർക്കം എന്തുമാകട്ടെ സാത്വികശ്രേഷ്ഠന്മാരായ ബ്രാഹ്മണർ ഉണ്ടായിരുന്നത് കൊണ്ട് ഇത്രയും കാലം വേദങ്ങളും ഉപനിഷത്തുക്കളും പുരാണങ്ങളും ഇതിഹാസങ്ങളും എന്തിന് ക്ഷേത്രങ്ങൾ പോലും നിലനിൽക്കുന്നു. കഴിഞ്ഞ 70 വർഷങ്ങൾക്കൊണ്ട് ജനാധിപത്യമെന്ന പേരിൽ സനാതന ധർമ്മത്തെ തകർക്കാൻ വന്നവർ കൊണ്ടുവന്ന നവോത്ഥാനത്തിലൂടെ ക്ഷേത്രാചാരങ്ങൾ കളങ്കപ്പെട്ടു, ക്ഷേത്രപാലകർ തൊഴിലാളികളായി, ക്ഷേത്ര പൂജകൾ ബിസിനസ്സ് ആയി, വേദ ഇതിഹാസങ്ങളിൽ കേട്ടുകേൾവി പോലുമില്ലാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും യാഗ യജ്ഞങ്ങളും പ്രചാരത്തിലായി. ഈശ്വരനിന്ദ ജീവിതമാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ്‌ നിരീശ്വരവാദികളിലൂടെ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളുടെ മാനത്തിന് പോലും കഥ രചിച്ചു. നല്ല പ്രായത്തിൽ പുരുഷന്മാരെ ശരീര ഭംഗി കാണിച്ച് വശീകരിക്കാൻ ക്ഷേത്രത്തിൽ പോയിരുന്ന ഒരു വിവരദോഷിയായ സഖാത്തി അവരേപ്പോലെയാണ് എല്ലാവരുമെന്ന ധാരണയിൽ പ്രസംഗിച്ചു. ക്ഷേത്രങ്ങളിലും ഹൈന്ദവ ആത്മീയ സമുദായ സംഘടനകളിലും രഹസ്യ അജണ്ടകളുമായി ഇവർ നുഴഞ്ഞുകയറി. സന്യാസിമാരേയും ആത്മീയ പുരോഹിതന്മാരേയും അപമാനിക്കുന്നു. ഇതിനെല്ലാം കാരണം ഹൈന്ദവ സമൂഹത്തിലെ വേദങ്ങളുടെ പഠന വൈകല്യം മാത്രമാണ്. ക്ഷേത്ര ഉത്സവാഘോഷങ്ങളിലൂടെ ചെയ്യണ്ട സത്സംഗങ്ങൾ,
ഭക്തി പ്രഭാഷണങ്ങൾ,
കുലാചാര അനുഷ്ഠാന പഠനങ്ങൾ, വേദപാരായണങ്ങൾ എന്നിവ ഗാനമേളക്കും നാടകങ്ങൾക്കും വെടിക്കെട്ടിനും വഴിമാറി. ക്ഷേത്ര ഉത്സവനാളുകളിൽ പൂരപ്പറമ്പിൽ പോലും മാംസാഹാരങ്ങൾ, മദ്യം എന്നിവ വന്നു കഴിഞ്ഞു. ഹൈന്ദവ ദേവതകളുടെ പേര് കേട്ടാൽ പോലും കലികൊള്ളുന്ന വർഗ്ഗീയ തീവ്രവാദികൾ ഭരണപക്ഷ പ്രതിപക്ഷങ്ങളായി. അവസാന സംഭവം നോക്കൂ, ഗായിക KSചിത്രക്കെതിരെ വരുന്ന സൈബർ ആക്രമണം. ഇതെല്ലാം ഹൈന്ദവ അനുഷ്ഠാനങ്ങൾക്കെതിരെയുള്ള കടന്നു കയറ്റമാണ്. എല്ലാ മത വിശ്വാസങ്ങളേയും സനാതന ധർമ്മം ആദരിക്കുവാണ് പഠിപ്പിക്കുന്നത്. എന്നാൽ വിശ്വാസത്തെ ചോദ്യം ചെയ്താൽ പ്രതികരിക്കാനും പഠിപ്പിക്കുന്നു.
 
ഒരിക്കൽ ശൗനക മഹർഷി ചോദിച്ചു:
വേദങ്ങളുടെ ഉല്പത്തിയും അവയെ എങ്ങനെയെല്ലാം തരംതിരിച്ചിരിക്കുന്നു എന്നും പറഞ്ഞു തന്നാലും.
 
സൂതന്‍ പറഞ്ഞു:
വിശ്വബ്രഹ്മദേവൻ തന്റെ മനസ്സ്‌ ആത്മാവില്‍ ശ്രദ്ധയുറപ്പിച്ച്‌ ധ്യാനിച്ചു. അപ്പോള്‍ സ്വന്തം ഹൃദയത്തിന്റെ ഉളളറയില്‍നിന്നും ഒരു ശബ്ദപ്രകമ്പനം കേള്‍ക്കായി. മനോവ്യാപാരങ്ങളെല്ലാം ശാന്തപൂര്‍ണ്ണമാവുമ്പോള്‍ ഇതനുഭവിക്കാന്‍ കഴിയും. ആ ശബ്ദതരംഗത്തെ ആരാധിക്കുന്ന യോഗി സ്വയം എല്ലാ മാലിന്യങ്ങളില്‍നിന്നും മുക്തി നേടുന്നു. വസ്തുക്കളാലോ, കര്‍മ്മങ്ങളാലോ, രൂപങ്ങളാലോ ആര്‍ജ്ജിച്ച മാലിന്യമെല്ലാം അകന്ന് സ്വയം പവിത്രത പൂകുന്നു. അങ്ങനെ അമരത്വമാര്‍ജ്ജിക്കുന്നു. ഓം എന്ന ശബ്ദമായാണ്‌ അത്‌ പ്രകടമാവുക. അ, ഉ, മ എന്നീ ഭാഗങ്ങളായി അതു വിശ്വസത്ത്വത്തെ വ്യഞ്ജിപ്പിക്കുന്നു.
 
ഈ ഏകാക്ഷരത്തിന്റെ മൂന്നു വിഭാഗങ്ങളാണ്‌ ത്രിഗുണങ്ങള്‍, ത്രിവേദങ്ങള്‍, ത്രിവിധബോധാവസ്ഥകള്‍ എന്നിവ. ഇതില്‍ നിന്നു സ്രഷ്ടാവ്‌ അക്ഷരമാലയിലെ അക്ഷരങ്ങള്‍ സൃഷ്ടിച്ചു. ഈ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ തന്റെ നാലു മുഖങ്ങളും വായകളും കൊണ്ട്‌ പരമാത്മസ്വരൂപനായ വിശ്വബ്രഹ്മദേവൻ വേദങ്ങള്‍ ആവിഷ്കരിച്ചു – ഋഗ്, യജുസ്, സാമം, അഥര്‍വം. വിരാട് പുരുഷനായ ബ്രഹ്മാത്മൻ തന്റെ മാനസപുത്രന്മാരായ മഹര്‍ഷികള്‍ക്ക്‌ വേദമോതി. അവര്‍ മറ്റുളളവരെയും പഠിപ്പിച്ചു. വാമൊഴിയായി വേദം പരമ്പരയായി കേട്ടു വന്നു.
 
ആ യുഗത്തില്‍ ഭഗവാന്‍ പരാശരന്റെയും സത്യവതിയുടെയും പുത്രനായി വ്യാസന്‍ എന്ന പേരില്‍ അവതരിച്ചു. അദ്ദേഹമാണ്‌ വേദത്തെ പ്രപഞ്ച രഹസ്യങ്ങളുടെ കലവറയായ പ്രണവമെന്ന ഭാഗത്തെ മാറ്റി വച്ച് ബാക്കിയുള്ളതിനെ നാലായി തരംതിരിച്ചത്. അദ്ദേഹം ഋഗ്‌വേദം പൈലനേയും യജുര്‍വേദം വൈശമ്പായനനേയും സാമവേദം ജൈമിനിയേയും അഥര്‍വവേദം സുമന്തുവനേയും പഠിപ്പിച്ചു. അവര്‍ കാലക്രമത്തില്‍ തങ്ങളുടെ ശിഷ്യന്മാരെയും പഠിപ്പിക്കുകയും പലപല ഉപഭാഗങ്ങളായി (ഉപനിഷത്തുക്കൾ) വേദങ്ങളെ തരംതിരിക്കുകയും ചെയ്തു.
 
വൈശമ്പായനന്റെ ശിഷ്യനായ യാജ്ഞവല്‍ക്യന്‍ തന്റെ ഗുരുവില്‍നിന്നും ശാപമേല്‍ക്കാനിടയായി. പ്രായശ്ചിത്തകര്‍മ്മമായി നടത്തിയ ഒരു യാഗത്തോടനുബന്ധിച്ച്‌ ഗുരുവിനെ ധിക്കരിച്ചതിനാല്‍ അതുവരെ പഠിച്ച ജ്ഞാനമെല്ലാം ഛര്‍ദ്ദിച്ചുകളയാന്‍ ഗുരു ശപിച്ചു. ഛര്‍ദ്ദിച്ച അറിവെല്ലാം തൈത്തിരിപ്പക്ഷികളായിപ്പറന്നുവന്ന മാമുനിമാര്‍ ഭക്ഷിച്ചു. അതിന്‌ തൈത്തിരീയം എന്ന പേരുവന്നു. സൂര്യദേവന്റെ ആരാധകനായിരുന്ന യാജ്ഞവല്‍ക്യനില്‍ സംപ്രീതനായ സൂര്യന്‍ ഒരു കുതിരയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട്‌ യജുര്‍വേദഭാഗങ്ങള്‍ അദ്ദേഹത്തെ പഠിപ്പിച്ചു. മറ്റാരും പഠിച്ചിട്ടില്ലാത്ത ആ ഭാഗത്തിന്‌ വാജസനി എന്നു പേര്‍. അങ്ങനെ തലമുറതലമുറകളായി വേദങ്ങള്‍ പ്രചരിച്ചുകൊണ്ടേയിരിക്കുന്നു. 
 
ശ്രീമദ് ഭാഗവത പഠനത്തിലൂടെ വിശ്വബ്രഹ്മാവാണ് വേദങ്ങളുടേയും സൃഷ്ടാവെന്ന് വ്യക്തമാകുന്നു. ഇത് കൂടുതൽ വ്യക്തമാക്കുന്ന പ്രണവവേദം ഇന്നും ആർക്കും തിരിച്ചറിയാനും ഒരിക്കലും ചേർത്തു വക്കാനും കഴിയാത്ത വിധം രഹസ്യമായി നാല് വേദങ്ങളിലും, ഉപനിഷത്തുക്കളിലും, പുരാണ ഇതിഹാസതത്വങ്ങളിലുമായി ഒളിപ്പിച്ചു വെച്ചിരിക്കുന്നു. 
 
ഗുരുപാദ സേവയിൽ
 
വിശ്വകർമ്മ പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News