പട്ടികജാതി ആനുകൂല്യങ്ങളിൽ ക്രമക്കേട് നടത്തിയ സഖാവിനെ പിന്തുണച്ച് ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്‍


  പെരുമ്പാവൂർ: പെരുമ്പാവൂരിൽ പട്ടികജാതിക്കാരുടെ അവകാശങ്ങൾ ക്രമരഹിതമായി തട്ടിയെടുത്ത് ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും നൽകിയ  ഇടതുപക്ഷക്കാരായ എസ്.സി പ്രമോട്ടർമാരെ പുറത്താക്കിയ സംഭവത്തെ ന്യായീകരിച്ച് ബിജെപി രംഗത്ത്. സംഭവത്തിൽ കഴമ്പില്ലെന്നും ഒരു ദളിത് മാധ്യമപ്രവർത്തകനെ ഇല്ലാതാക്കാനുളള ഗൂഢശ്രമമാണ് നടക്കുന്നതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സഖാവിനെ സഹായിക്കാൻ ബിജെപി നേതാവ് ഇത്തരത്തിൽ ്പ്രസ്താവനയിറക്കിയത് പാർട്ടിക്കുളളിലും അമർഷമുളവാക്കിയിട്ടുണ്ട്്. അർഹരായ ദളിതർക്കുളള അവകാശങ്ങൾ വെട്ടിച്ച കേസിലെ ആരോപണവിധേയനെ ന്യായീകരിക്കുന്നതിന് പിന്നിലുളള ചേതോവികാരം എന്തെന്ന് വ്യക്തമല്ലെന്നും നേതാക്കളോട് ആലോചിക്കാതെയാണ് ഇത്തരത്തിൽ പ്രസ്താവനകൾ പടച്ചുവിടുന്നതെന്നും ബിജെപി നേതാക്കളും പറഞ്ഞു.  

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പെരുമ്പാവൂർ നഗരസഭയിലുളള എസ്.സി പ്രമോട്ടറും സി.പി. എം ബ്രാഞ്ച് അംഗവുമായ കെ.കെ.സുമേഷ്, മായ എന്നിവരെയാണ് കഴിഞ്ഞ ദിവസം ജില്ലാ പട്ടികജാതി വികസന ഓഫീസർ പിരിച്ചു വിട്ടത്. ഇതേത്തുടർന്നാണ് സുമേഷിനെ ന്യായീകരിച്ച്് ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. 

 ഇടതുപക്ഷക്കാരായ പട്ടികജാതിക്കാർക്ക്് മാത്രം ആനുകൂല്യം നൽകി വന്ന സുമേഷ്, മായ എന്നീ എസ്.സി പ്രമോട്ടർമാർക്കെതിരെ കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. ഇത് വകവയ്ക്കാതെയാണ് രേണു സുരേഷിന്റെ ഈ നീക്കം. അതിനിടെ ബിജെപി നേതാവ് രേണു സുരേഷിനെ പിന്തുണച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ പത്രത്തിന്റെ പ്രാദേശിക ലേഖകനും രംഗത്തെത്തിയിട്ടുണ്ട്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions