പ്രോഗ്രസ്സീവ് സോഷ്യലിസ്റ്റ് പാർട്ടി കേരള ഘടകം പ്രഖ്യാപന നടത്തി..

തിരുവനന്തപുരം.
സോഷ്യലിസ്റ്റ് നേതാവായ പ്രേം മേടയിൽ ൻ്റെ നേതൃത്വത്തിൽ കേരളമടക്കുള്ള 12 സംസ്ഥാനങ്ങളിൽ പ്രോഗ്രസീവ് സോഷ്യലിസ്റ്റ് പാർട്ടി പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് വച്ച് 07/06/23 , ബുധനാഴ്ച നടന്ന പത്ര സമ്മേളനത്തിൽ പാർട്ടിയുടെ ദേശീയ സീനിയർ വൈസ് പ്രസിഡണ്ട് ജോസി മാത്യൂ പാർട്ടിയുടെ കേരള ഘടകം പ്രഖ്യാപിച്ചു.
 
നമ്മുടെ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അഴിമതിക്കും സ്വജന പക്ഷപാതത്തിനും വിലക്കയറ്റത്തിനും എതിരെയാണ് PSP പ്രവർത്തിക്കുന്നത്.
 
നേതാജിയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് പാർട്ടി മുന്നോട്ട് പോകും.
 
പാർട്ടിയുടെ സംസ്ഥാന ഘടകം പ്രസിഡൻ്റായി സഞ്ജോയ് സിജോമോൻ ജോർജിനെയും വർക്കിംഗ് പ്രസിഡൻ്റായി ഇളംകുളം മോഹൻ കുമാറിനെയും ദേശീയ പ്രസിഡൻ്റ് നിയമിച്ചു.
 
പത്രസമ്മേളനത്തിൽ 
 ഇളംകുളം മോഹൻകുമാർ, സനത് ചന്ദ്രൻ, പ്രോഗ്രസീവ് ക്രിസ്റ്റ്യൻ കൗൺസിൽ ദേശീയ അധ്യക്ഷൻ ഫാ.ജോൺ പുതുശ്ശേരിൽ, മഹിളാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് ലതിക കുമാരി, മീഡിയ സെൽ സെക്രട്ടറി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News