കാഞ്ഞൂർ വിമല ആശുപത്രിയിൽ, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തി ൽ വിഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു..

കാഞ്ഞൂർ വിമല ആശുപത്രിയിൽ, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നേതൃത്വത്തി ൽ വിഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. അൻവർ സാദത്ത് എംഎൽഎ വിഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ റവ. ഡോ. ജോയ് അയ്നിയാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ   വിമല  ആശുപത്രി ഡയറക്ടർ റവ. ജോസഫ് കണിയാംപറമ്പിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് ശ്രീ കെ എൻ കൃഷ്ണകുമാർ,മെമ്പർ ചന്ദ്രവതി രാജൻ,എൽ. എഫ്. അസി. ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി, കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി കൈക്കാരന്മാരായ ഡേവിസ് അയ്നാടൻ, ബാബു അവൂക്കാരൻ, ഫാ. ഡോൺ മുളവരിക്കൽ, അഡ്മിനിസ്ട്രേറ്റർ എം വി കുരിയച്ചൻ എന്നിവർ സംസാരിച്ചു. വിഷൻ സെന്ററിന്റെ പ്രവർത്തനം ആഴ്ചയിൽ 6 ദിവസവും,  ഡോക്ടർമാരുടെ സേവനം ആഴ്ചയിൽ ഒരു ദിവസവുമായാണ് ക്രമീകരിച്ചിട്ടുള്ളത്.

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News