കേരള കോൺഗ്രസ്‌ ത്രിശൂർ സൗത്ത് മണ്ഡലം യോഗം നടന്നു.

            
 
ത്രിശൂർ.ഏപ്രിലിൽ നടക്കുന്ന കേര കർഷക സമര സംഗമം വിജയിപ്പിക്കാൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഇന്നലെ കൂടിയ കേരള കോൺഗ്രസ് തൃശൂർ സൗത്ത് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു .നെടുപുഴ റെയിൽവേ ഓവർബ്രിഡ്ജ് യാഥാർഥ്യമാക്കാൻ അധികൃതർ ഉണർന്ന് പ്രവർത്തിക്കണം എന്നും യോഗം ആവശ്യപ്പെട്ടു . തൃശൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ കെ വീ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി . കേര കർഷകരെ വഞ്ചിക്കുന്ന നയങ്ങൾ തിരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു . പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ദിനേശ് കർത്താ യോഗം ഉൽഘാടനം ചെയ്തു . നെടുപുഴ റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമാണപ്രവർത്തങ്ങൾ തുടങ്ങാൻ ഇനിയും വൈകിയാൽ കേരള കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് വരുമെന്ന് അദ്ദേഹം അറിയിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൻ കാഞ്ഞിരത്തിങ്കൽ , ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിനോദ് പൂങ്കുന്നം , ഈസ്റ്റ് മണ്ഡലം പ്രെഡിഡന്റ് ലാസ് കെ ജെയിംസ് എന്നിവർ സംസാരിച്ചു . കർഷക സംഗമം വിജയിപ്പിക്കുന്നതിനായി മണ്ഡലത്തിലെ പൗര പ്രമുഖർ തങ്ങളുടെ നിർദ്ദേശ്ശങ്ങൾ യോഗത്തിൽ പങ്കു വെച്ചു .

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News