സാത്താൻസ് ഓൺ കൺട്രി .

പോലീസ് എഴുതുന്ന തിരക്കഥകൾ സിനിമ ആയാൽ ബോക്സോഫീസിൽ അതൊരു വൻ വിജയമായിരിക്കും .

അത്രയേറെ ഭാവനാവിലാസങ്ങളാണ് കേരളാ പോലീസിൽ നിന്നും മാധ്യമങ്ങൾ പകർത്തി പുറത്തെത്തിക്കുന്നത് .

നരബലി എന്ന ആശയം പോലും മികച്ചൊരു അപസർപ്പക ഭാവനയല്ലേ ? 

പ്രബുദ്ധ കേരളം , സാക്ഷര കേരളം എന്നിങ്ങനെയുള്ള  അങ്കഹാരങ്ങളെയെല്ലാം  മുട്ടുകുത്തിച്ചില്ലേ ? 

സാമ്പത്തിക , ലഹരി ,  സെക്സ് മാഫിയകളുടെ മൊഴികൾ  പ്രതിയിൽ നിന്നും  പകർത്തികൊണ്ടിരന്നപ്പോൾ  അമ്പിളി മാമൻ വായിച്ച  ചെറിയൊരു  ഓർമ്മയെ ക്ലബ്ബ് ചെയ്ത് ഒരു FIR അങ്ങ്  തയ്യാറാക്കി അത്ര തന്നെ .

റഫറൻസിനായി ഏറ്റുമാനൂർ  ശിവകുമാറിന്റെയും , പി വി തമ്പിയുടേയും നോവലുകൾ ഈ സാറ് പലവുരു  മറിച്ചു നോക്കി. 

ഗുണം എന്താണ് അന്താരാഷ്ട്രാ മാധ്യമങ്ങളിൽ കേരളത്തിൽ നടന്നൊരു black magic ചൂടൻ വാർത്തയായി .

ഇനി മോദിക്കെന്നല്ല ഏത് ഉത്തരേന്ത്യൻ നേതാവിനും കേരളത്തെക്കുറിച്ച് അപഹസിച്ച് അറുമാദിക്കാം .

മറുപടി മിണ്ടാൻ പറ്റില്ല .

ഈ കോടതി സംവിധാനവും ഇങ്ങനെയൊക്കെ ആയിരുന്നോ ? 
മുഖം മറച്ച് കൊണ്ടുപോകണമത്രേ. 

പെരുമ്പാവൂർ സ്വദേശി പത്തനം തിട്ടയിൽ എന്നു പറയുമ്പോൾ ആ മുങ്ങി നടന്ന MLA യെ വരെ സംശയിക്കേണ്ടി ഇരിക്കുന്നു .

രണ്ടും പെണ്ണ് കേസാണ് .

നാളെയൊരു പോലീസുകാരൻ ഇതു രണ്ടും ക്ലബ്ബ് ചെയ്ത് ഒരു തിരക്കഥ തയ്യാറാക്കിയാൽ .... 
ചാനലുകൾ മത്സരിച്ച് തകർത്ത് തരിപ്പണമാക്കും .

സഹോദരി ജിഷ കൊല ചെയ്യപ്പെട്ടു  . അന്ന് ആദ്യം പോലീസ് തലയിൽ മുണ്ടിട്ടൊരാളെ ചാനലിൽ അവതരിപ്പിച്ചു . 

ന്യത്താധ്യാപകൻ അറസ്റ്റിൽ ....

പിന്നീടറിഞ്ഞത് അതൊരു പോലീസുകാരൻ തന്നെയായിരുന്നുവെന്ന് . 

പിന്നീട് രേഖാ ചിത്രം വരച്ചു കുറെ പാവങ്ങൾ അറഞ്ചം പുറഞ്ചം തല്ലുവാങ്ങിച്ചു .

ഒടുവിൽ  DGP നേരിട്ടെത്തി  രണ്ടു പ്രതികളുണ്ടന്ന് ഉറപ്പു വരുത്തുന്ന ശാസ്ത്രീയ തെളിവുകൾ പുറത്തുവിട്ടു . DNA വരെ .

ഒടുവിൽ ഏതോ ഒരു അന്യ സംസ്ഥാനക്കാരനെ ചെല്ലും ചെലവും കൊടുത്ത് കൊണ്ടുവന്ന് സുഖവാസത്തിന് വിട്ടു .

രേഖാചിത്രവും കൂട്ടു പ്രതിയും  DNA യും  അപ്രത്യക്ഷമായി .

പിന്നെ കുളിക്കടവ് , ആളൂര് , വാടക കെട്ടിടം അങ്ങനെയങ്ങ് പോയി .... രസമായിരിന്നു .

 ഇതിനിടയിൽ ഗരുഡൻ തൂക്കം നേരിട്ട ഒരു ഹതഭാഗ്യനും  ആത്മഹത്യ ചെയ്തു . 

ലിംഗം മുറിഞ്ഞ സ്വാമി വരെ പോലീസിനെ  വെല്ലുവിളിച്ച്  കോടതിയിൽ  നടുനിവർത്തി നിൽക്കുകയാണ് .

സംശയത്തിന്റെ പേരിൽ ഒരാളെ അറസ്റ്റു ചെയ്യുക പിന്നെ 40 പേർ ചുറ്റിലുമിരുന്ന് നാൽപ്പത് വിഷങ്ങളെഴുതി കൂട്ടി യോജിപ്പിച്ച് ഒരു തിരക്കഥയുണ്ടാക്കുക .

ഈ ആചാരമാണ് കേരളാ പോലീസ് . 

ഒരു മുൻ DGP വരെ അപസർപ്പക കഥകളുമായി നവമാധ്യമങ്ങളിൽ വിലസുകയാണ് .

പ്രേതത്തെ വിളിച്ചു വരുത്തി പ്രതിയെ കണ്ടെത്തിയത്രേ .

പിന്നെയെങ്ങിനെ ഈ നാടു നന്നാവും ? 

കൂടത്തായി കൊലപാതക പരമ്പരയും .
സരിതയും , സ്വപ്നയും  മോൺസ് മാവുങ്കൽ എന്നു വേണ്ട ഇവിടെ വിറ്റുപോകുന്ന ചൂടൻ വാർത്തകൾ പലതിന്റെ പിന്നിലും  പോലീസ് ഡിപ്പാർട്ടുമെന്റിലെ ലോഹിതദാസോ . ഡെന്നിസ് ജോസഫോ മാത്രമാണന്ന് പറയേണ്ടി വരും . കാരണം കോടതിയിൽ ഇതൊന്നും നിലനിൽക്കൊ തെ മൂടോടെ ഒഴുകിപ്പോവുന്ന കാഴ്ചകളാണ് നാം കാണുന്നത് .

എന്തായാലും വേണ്ടില്ല പ്രബുദ്ധരെന്ന് അഹങ്കരിച്ചു കൊണ്ട് ഇനി ഒരു മലയാളിയും ഒരു പോസ്റ്റും പ്രസവിക്കില്ല .

പിശാചിന്റെ സ്വന്തം നാടെന്ന വിളിപ്പേര് അതി വിദൂരമല്ല .M  G  SUNIL KUMAR 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News