പല രോഗങ്ങള്ക്കും ഫലപ്രദമായ മരുന്നുകള് നമ്മുടെ നാട്ടുവൈദ്യത്തിലുണ്ട്. അലിഖിതമാണെങ്കിലും ഇത്തരം ചികിത്സാമാര്ഗങ്ങള് പല രോഗങ്ങള്ക്കും വളരെ ഫലപ്രദമാണ്.രോഗങ്ങളില് നിന്ന് രക്ഷ നേടാനും രോഗപ്രതിരോധത്തിനും സഹായകമായ അത്തരം ചില നാട്ടറിവുകള് ഇതാ..‍

,,കൊളസ്ട്രോള്<<<< കൊളസ്ട്രോളിനെ ചെറുക്കാന് ഇതാ ചില നാട്ടുവഴികള് ... • നിത്യവും വെറുംവയറ്റില് അഞ്ചോ ആറോ ആര്യവേപ്പില കഴിക്കുക. • ഭക്ഷണത്തോടൊപ്പം വെളുത്തുള്ളി ചതച്ച് കഴിക്കുക. • വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില , എന്നിവ അരച്ചു ചേര്ത്ത് മോര് കാച്ചി കഴിക്കുക • ഇഞ്ചിയും മല്ലിയും ചേര്ത്തു തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക. <<പ്രമേഹം>> ഇന്ന് സര്വ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹത്തിനെ നിയന്ത്രണാതീതമാക്കാനായി ഇതാ ചില നാട്ടുമരുന്നുകള് . • വെറും വയറ്റില് ആര്യവേപ്പില അരച്ച് വെള്ളത്തില് കലക്കി കഴിക്കുക. • വെറും വയറ്റില് പാവയ്ക്കാനീര് കഴിക്കുക. • വെറും വയറ്റില് ചിറ്റമൃതിന്റെ നീര് കഴിക്കുക. •രാവിലെ വെറും വയറ്റില് പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള് നീരും സമം ചേര്ത്ത് ഒരു സ്പൂണ് കഴിക്കുക. • കൂവളത്തിലയുടെ നീര് കുടിക്കുക . • വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല് സ്ഥിരമായി രാത്രി കുടിക്കുക. • ചെമ്പകപ്പൂവ് അരച്ചത് പാലില് ചേര്ത്തു കഴിക്കുക . • മുളപ്പിച്ച ഉലുവ കഴിക്കുക . • മോരില് ചെറൂള അരച്ചു ചേര്ത്തത് കഴിക്കുക. • പച്ചനെല്ലിക്കയുടെ നീര് ദിവസവും കാലത്ത് വെറും വയറ്റില് കഴിക്കുന്നത് പ്രമേഹത്തെ കുറയ്ക്കുന്നു. • പച്ചനെല്ലിക്കാനീര്, വരട്ടുമഞ്ഞള്പ്പൊടി ,തേന് എന്നിവയുടെ മിശ്രിതം സേവിക്കുന്നതും പ്രമേഹത്തിന് നല്ലൊരു ഔഷധമാണ്. • നെല്ലിക്കാപ്പൊടിയും ഉലുവാപ്പൊടിയും സമം ചേര്ത്ത് പതിവായി കഴിക്കുന്നത് പ്രമേഹത്തിന്റെ ശക്തി കുറയ്ക്കും. << രക്തസമര്ദ്ദം >> • ജീരകവും ഉലുവയും തുല്യ അളവിലെടുത്ത് വറുത്ത് വെള്ളം ചേര്ത്ത് പതിവായി കുടിക്കുന്നത് രക്ത സമര്ദ്ദത്തിന് അസ്വസ്ഥതകള്ക്ക് ആശ്വാസമേകുന്നു. << ജലദോഷം >> കാലാവസ്ഥാ വ്യതിയാനങ്ങള്ക്കൊപ്പം കടന്നുവരുന്ന വില്ലനാണ് ജലദോഷം. ജലദോഷത്തെ പ്രതിരോധിക്കാന് ഇതാ ചില ഒറ്റമൂലികള് , •തുളസിനീര് കഴിക്കുക. • ഗ്രാമ്പൂ തേനില് ചാലിച്ച് കഴിക്കുക. << പനി>> പനിയുടെ ചെറിയ ചില ലക്ഷണങ്ങള് കാണുമ്പോള് തന്നെ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ് നമ്മളില് പലരും. എന്നാല് ചില നാട്ടുപ്രയോഗങ്ങളിലൂടെ പനിയില് നിന്ന് ഒരു പരിധി വരെ നമ്മുക്ക് മോചനം നേടാം. • തുളസിനീരില് തേന് ചേര്ത്ത് കഴിക്കുക. • ചുക്ക് , കൃഷ്ണതുളസി , ഏലം , കുരുമുളക് , വെളുത്തുള്ളി ഇവയെല്ലാം ചേര്ത്ത് കഷായമുണ്ടാക്കി കഴിക്കുക. •കുരുമുളകും ചുക്കും പൊടിച്ച് ഇഞ്ചിനീരില് ചേര്ത്ത് ചൂടാക്കി കഴിക്കുക •കാല്വെള്ളയിലും കൈവെള്ളയിലും കാഞ്ഞിരത്തിന്റെ തൊലി അരച്ച് പുരട്ടുക • ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. <<നീരിറക്കം>> • കുരുമുളകിട്ട് കാച്ചിയ എണ്ണ കുളിക്കാനുപയോഗിക്കുന്നതും കുളി കഴിഞ്ഞ ശേഷം കുരുമുളക് പൊടി ചേര്ത്ത രാസ്നാദി പൊടി മൂര്ദ്ധാവില് തിരുമ്മുന്നതും നീരിറക്കത്തിന് പ്രതിവിധിയാണ്. <<അപസ്മാരം>> അപസ്മാരത്തിനും നാട്ടുചികിത്സയില് പ്രതിവിധികളുണ്ട്. • തേനും വയമ്പും ബ്രഹ്മിനീരില് ചേര്ത്ത് കഴിക്കുക. ചുമ • ചെറുനാരങ്ങാനീര് , ജീരകം , തേന് എന്നിവ ഇഞ്ചിനീരില് ചേര്ത്ത് കഴിച്ചാല് ചുമ ശമിക്കും. <<മഞ്ഞപ്പിത്തം>> • കീഴാര്നെല്ലി അരച്ചു പാലില് ചേര്ത്ത് കഴിക്കുക. പഥ്യം, വിശ്രമം , എന്നിവ മഞ്ഞപ്പിത്ത ചികിത്സയില് പ്രധാനമാണ്. <<വായ്പുണ്ണ്>> • ഒരു ഗ്ലാസ് പാലില് ഒരു നുള്ള് വേപ്പില അരച്ച് ദിവസവും രാവിലെ കഴിക്കുക. <<ആമവാതം>> • നിത്യവും മൂന്ന് നേരം വീതം ഉമ്മത്തിന്റെ ഇല അരച്ചെടുത്ത് വേദന അനുഭവപ്പെടുന്ന സന്ധികളില് പുരട്ടുക. ഒരു മണിക്കൂര് കഴിഞ്ഞ് ഇത് തുടച്ചു കളയാവുന്നതാണ്. <<എക്കിള്>> • തേനും ഇഞ്ചിനീരും ചേര്ത്ത് കഴിച്ചാല് എക്കിള് മാറുന്നതാണ്. മൂത്രത്തില് കല്ല് • ദിവസവും രാവിലെ മധുരപ്പച്ച അരച്ച് പശുവിന് പാലില് കലക്കി കഴിക്കുന്നതിലൂടെ മൂത്രത്തിലെ കല്ല് അലിഞ്ഞ് ഇല്ലാതെയാകു

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions