വരൂ കേരളത്തിലെ ഹൊഗനക്കലിലേക്കു, ആനയെ അടുത്തറിരം കൂടാതെ ഒരു കുട്ടാ വഞ്ചി സവാരിയും. ‍

പത്തനംതിട്ട .പത്തനംതിട്ടജില്ലയിലെ കോന്നി അന പരിശീലന കേന്ദ്രം സഞ്ചാരികൾക്കു കണ്ണിനു ആനന്ദം നൽകുന്ന കാഴ്ചയാണ് , അച്ചന്കോവിലാറിന്റെ തീരത്തുള്ള നാടാണ് കോന്നി. പ്രകൃതിയുമായി ഇണങ്ങി നില്ക്കുന്ന നാട് . കാട്ടരുവികളും നിറഞ്ഞ പ്രദേശം എന്നും വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലം ആണ്. ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയുന്ന കുടുംബങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണിത് കോന്നിയിലെ ആനക്കൂടാണ് ഇവിടത്തെ പ്രധാന ആകര്ഷണം. പത്തനംതിട്ടയില് നിന്ന് 12 കിലോമീറ്റര് മാറിയാണ് കോന്നി എലിഫന്റ് ക്യാമ്പ് എന്നറിയപ്പെടുന്ന ആനത്താവളം സ്ഥിതി ചെയ്യുന്നത്. ഒന്പത് ഏക്കറില് വ്യാപിച്ച് കിടക്കുന്ന ക്യാമ്പില് വന്നാല് ആനകളെ അടുത്തറിയാനും ആനയൂട്ട് അടക്കമുള്ള കാര്യങ്ങള് കാണാനും സാധിക്കും. ഇതിന് പുറമെ ആനസവാരി പോലുള്ള വിനോദ സഞ്ചാര പരിപാടികളും ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്. 1942ലാണ് കോന്നിയില് ആനക്കൂട് സ്ഥാപിക്കുന്നത്. കാട്ടില് നിന്ന് പിടിക്കുന്ന ആനകളെ ഇവിടെയെത്തിച്ച് മെരുക്കിയെടുത്ത് നാട്ടാനകളായി മാറ്റിയിരുന്നു. കാട്ടില് വാരിക്കുഴി തീര്ത്ത് ആനകളെ പിടികൂടി ഇവിടെയെത്തിച്ചാല് പിന്നെ താപ്പാനകളെ ഉപയോഗിച്ചാണ് ഇവയെ പരിശീലിപ്പിക്കുന്നത്. എന്നാല് പിന്നീട് ഇത്തരത്തില് കാട്ടില് നിന്ന് ആനകളെ പിടികൂടുന്ന പ്രവര്ത്തി നിര്ത്തുകയായിരുന്നു. അതേസയം, ചരിത്രാതീത കാലം മുതല് ഇവിടെ ആനകളെ സംരക്ഷിച്ചു പോരുന്നു എന്നതിന് തെളിവുകളുണ്ട്. അതിന്റെ ശേഷിപ്പുകള് ഇവിടെ കാണാം. കാട്ടില് നിന്ന് വഴി തെറ്റി നാട്ടിലെത്തി ഒറ്റപ്പെട്ടു പോകുന്ന ആനകളെയാണ് ഇപ്പോള് ഇവിടെ പരിചരിച്ച് പരിശീലനം നല്കി വരുന്നത്. പരിക്കേറ്റവയെ ഡോക്ടര്മാരുടെ നേതൃത്വത്തില് ചികിത്സ നല്കി സാധാരണഗതിയിലാക്കുന്നു. തടിയില് തീര്ത്ത വലിയ ആനക്കൊട്ടില് തന്നെയാണ് ഇവിടത്തെ പ്രധാന ആകര്ഷണം. ഒരേ സമയം മൂന്നു മുതല് നാല് ആനകളെ വരെ ഈ കൂട്ടില് ഉള്ക്കൊള്ളാനാകും. നല്ല ബലമുള്ള കൂടാണിത്. ശക്തന്മാരായ ആനകള് എത്ര കിണഞ്ഞു ശ്രമിച്ചാലും കൂടിന് ഒന്നും സംഭവിക്കില്ല. അത്തരത്തില് മികച്ച തടി ഉപയോഗിച്ചാണ് നിര്മ്മിതി. കൂട്ടംതെറ്റിയെത്തുന്ന കുട്ടിയാനകളെ ഇവിടെ പരിപാലിച്ചു വരുന്നു. ചെറിയ പരിക്കുകളൊക്കെയായി അലഞ്ഞു തിരിഞ്ഞ് ഇവിടെ എത്തിച്ചേരുന്നു. പരിക്കിന്റെ വേദനയില് വിഷമിച്ചു നില്ക്കുന്ന ആനകള് പിന്നീട് ഉഷാറാകുന്നു. ഇവരെ കാണാനാണ് കുട്ടികളടക്കമുള്ള സന്ദര്ശകര്ക്ക് താല്പ്പര്യം കൂടുതല്. ഇവര് കാട്ടുന്ന വികൃതിയും ഇവരുടെ കളിയുമൊക്കെ കാണാന് രസമാണ്. വിദഗ്ധരായ ട്രെയിനര്മാരാണ് കോന്നിയിലുള്ളത്. ആനകളെ കാണുന്നതിന് പുറമെ ആനപ്പുറത്തുള്ള ഗംഭീര ആനസവാരിയും ആനയെ ഊട്ടുവാനും കുളിപ്പിക്കാനുമൊക്കെ ഇവിടെ അവസരം ലഭിക്കും. ആനക്കൂടിനോട് ചേര്ന്നാണ് ആന മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടെ വന്നാല് ആനകളെക്കുറിച്ച് കൂടുതല് അറിയാം. ആനയും അസ്തികൂടവും ചിത്രങ്ങളുമൊക്കെയായി വിജ്ഞാനപ്രദമാണ് മ്യയൂസിയം. അവിടെ തന്നെ ഒരുക്കിയിരിക്കുന്ന ഓഡിയോ വിഷ്വല് റൂമും ശ്രദ്ധയാകര്ഷിക്കും. ആനകളെ തൊട്ടടുത്ത് നിന്ന് കാണാം എന്നതാണ് കോന്നിയെ ആനപ്രേമികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. മതപ്പാടുള്ള ആനകളുടെ അടുത്തേക്ക് പോകാന് കഴിയില്ല. അവിടെ വടം കെട്ടി ബ്ലോക്ക് ചെയ്തിരിക്കും. സന്ദര്ശകര്ക്ക് ഇവയെ ദൂരെ നിന്ന് കാണാം. തിങ്കളാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില് രാവിലെ 7.30 മുതല് വൈകുന്നേരം 5.00 മണി വരെയാണ് ഇവിടത്തെ പ്രവേശന സമയം. മുതിര്ന്നവര്ക്ക് 20 രൂപയും വിദ്യാര്ത്ഥികള്ക്ക് അഞ്ച് രൂപയുമാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലെ ഹോഗ നക്കൽ, കോന്നി ആനക്കൂട് സന്ദര്ശിച്ചാല് പിന്നെയുള്ളത് കുട്ടവഞ്ചി സവാരിയാണ്. കോന്നിയില് നിന്ന് 13 കിലോമീറ്റര് മാറി സ്ഥിതി ചെയ്യുന്ന തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചി സവാരി നടത്താനെത്തുന്ന സന്ദര്ശകരുടെ എണ്ണം കൂടി വരികയാണ്. കാടിനോട് ചേര്ന്ന് നില്ക്കുന്ന സ്ഥലം എന്നതാണ് കുട്ടവഞ്ചി സവാരിയെ പ്രിയങ്കരമാക്കുന്നത്. കാടിന്റെ വന്യമായ സൗന്ദര്യം വഞ്ചിയിലിരുന്ന് ആസ്വദിക്കാം. മുമ്പ് കുട്ടവഞ്ചി സവാരിക്കായി ഹൊഗനക്കല് വരെ പോകേണ്ട അവസ്ഥായിയിരുന്നു. എന്നാല് അതിലും മികച്ച സവാരി അടവിയിലേതാണെന്ന് സന്ദര്ശകര് സാക്ഷ്യപ്പെടുത്തുന്നു. അല്പ്പം സാഹസമൊക്കെ ഇഷ്ടപ്പെടുന്നവര്ക്ക് വേണ്ടിയുള്ളതാണ് കുട്ടവഞ്ചി സവാരി. ഒരു വഞ്ചിയില് തുഴക്കാരന് ഉള്പ്പടെ ആറുപേര്ക്ക് സഞ്ചരിക്കാം. കറങ്ങിക്കറങ്ങിയുള്ള യാത്രയില് ശ്വാസമടക്കിപ്പിടിച്ചിരുന്ന് ആസ്വദിക്കാം. ഒരു മണിക്കൂര്, അര മണിക്കൂര് യാത്രകള് നടത്താന് അവസരം ഒരുക്കിയിട്ടുണ്ട്. മുണ്ടോംമുഴി മുതല് ഇരട്ടയാര് വരെയുള്ള നാലുകിലോമീറ്റര് ദൂരമാണ് കുട്ടവഞ്ചി സവാരിയുടെ റൂട്ട്. കല്ലാറിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും കാട്ടുവള്ളികളും തഴുകിയുള്ള യാത്ര കാടിന്റെ വന്യത അടുത്ത് അനുഭവിക്കാന് സഹായിക്കും. രാവിലെ 8.30 മുതല് വൈകുന്നേരം 5.30 വരെയാണ് ഇവിടത്തെ പ്രവേശന സമയം. നാലു പേര് അടങ്ങുന്ന ഷോര്ട്ട് റൈഡിന് 400 രൂപയാണ് ടിക്കറ്റ് നിരക്ക്. എട്ടു പേര് അടങ്ങുന്ന ലോങ് റൈഡിന് 800 രൂപ ടിക്കറ്റെടുക്കണം. താമസം ഏറുമാടത്തിൽ ആയാലോ ? അടവി ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള ട്രീ ഹൗസ് ( ഏറു മാടം) ആണ് മറ്റൊരു ആകര്ഷണം. മുള ഉപോഗിച്ച് നിര്മ്മിച്ചിരിക്കുന്ന ഏറുമാടങ്ങളില് താമസിക്കാം. ഒരു സിംഗിള് ഹട്ടില് നാലുപേര്ക്ക് താമസിക്കാം കാടിനുള്ളിലൂടെയുള്ള ട്രെക്കിങ്ങിനും ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. കോന്നിയുടെ വന്യഭംഗി ഒന്നും തന്നെ വിട്ടുപോകാതെ പൂര്ണമായി ആസ്വദിക്കാന് ടൂറിസം വകുപ്പിന്റെ ടൂര് പാക്കേജ് ഉൾപ്പെടുത്തിയിട്ടുണ്ട് കോന്നി, ഗവി ഇവ ഉൾപ്പെടുത്തിയുള്ള പാക്കേജ് ലഭ്യമാണ് . കാടിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള ഒരു യാത്രയായിരിക്കുമിത്. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില് നിന്ന് ഈ യാത്ര രാവിലെ 6.30ന് തുടങ്ങും. അവിടെ നിന്ന് തിരിച്ച് അടവി, ആങ്ങാമൂഴി, കൊച്ചാണ്ടി ചെക്ക്പോസ്റ്റ്, മൂഴിയാര് ഡാം, പെന്സ്ട്രോക് പൈപ് വ്യൂ പോയിന്റ്, കക്കി ഡാം, ആനത്തോട് ഡാം, കൊച്ചു പമ്പ വഴി ഗവിയിലെത്തിച്ചേരും. ഇതിനിടയില് വിവിധതരം വിനോദങ്ങളില് ഏര്പ്പെടാം. അടവി കുട്ടവഞ്ചി സവാരിയും കൊച്ചു പമ്പയിലെ ബോട്ടിങ്ങും ഇതില്പ്പെടും. തിരികെ വള്ളക്കടവ്, വണ്ടിപ്പെരിയാര്, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില് എത്തിച്ചേരും. ഇത്തവണത്തെ യാത്ര കോന്നി യിലേക്കാക്കിയാലോ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions