കാനഡയിൽ തങ്ങളുടെ വാഹനങ്ങളിൽ കേരള നമ്പർ പ്ലേറ്റ് മായി ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ .‍

കാനഡ . ടൊറന്റോ യിൽ ആണ് ഈ വിചിത്രമായ കാഴ്ച കാണാൻ കഴിയുന്നത് , അവിടെ മലയാളികളുടെ കാറുകളിൽ നമ്പർ പ്ലേറ്റിൽ കേരള ക്കു ശേഷം ഉടമ ഏതു ജില്ലാ കാരൻ എന്ന് വെളിപ്പെടുത്തി ആ നമ്പറും കൂട്ടി ചേർത്ത് ആണ് നമ്പർ പ്ലേറ്റ് വച്ചിരിക്കുന്നത് ഉദാഹരണത്തിന് കോതമംഗലം സ്വദേശിയായ ബിൻസ് ജോയ് യുടെ വണ്ടി നമ്പർ KERALA-44 എന്നാണ് .എവിടെയും മലയാളികൾ കൂടിചേർന്നാൽ പാര വൈപ്പു നടത്തുന്ന ഈ കാലഘട്ടത്തിൽ ഒത്തൊരുമയോടെ ഒന്നിച്ചു ചേർന്ന് കേരളത്തിന്റെ ബാൻഡ് അംബാസഡർ ആകുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ .ജെയ്സൺ ജെയിംസ് കൊല്ലം ,ബിബിൻ സ്റ്റീഫൻ അങ്കമാലി ,ബീൻസ് ജോയ് കോതമംഗലം ,അനീഷ് എബ്രഹാം കോഴിക്കോട് ,സാബു തിരുവനതപുരം ,ലിജു എറണാകുളം ,ശരത് എറണാകുളം എന്നിവരുടെ വണ്ടിയിൽ ആണ് കേരള ബോർഡുകൾ ഇപ്പോൾ ഉള്ളത് . കാനഡയിൽ മലയാളി സാന്നിധ്യം എല്ലാവരുടെയും മുന്നിൽ ഉയർത്തിക്കാട്ടുക കൂടാതെ ഒരു കാർ കണ്ടാൽ ആ ഉടമ കേരളത്തിലെ ഏതു ജില്ലാ കാരണാണ് എന്ന് ആളുകൾക്ക് മനസിലാക്കാനും ഈ ഒരു പ്രയത്നം കൊണ്ട് സാധിക്കും .കേരളത്തെ കുറിച്ച് അഭിമാനിക്കുന്ന പ്രവാസി കൾ ഈ ഗ്രൂപ്പിന് പിന്നിൽ അണിനിരക്കും എന്നാണ് .ഭാരതം എന്ന് കേട്ടാൽ അഭിമാന പൂരിതം ആകണം അന്തരംഗം കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ "- വള്ളത്തോൾ നാരായണ മേനോൻ അന്ന് പടിയത്ത് ഹൃദയത്തോട് ചേർത്ത് നിർത്തി പ്രവർത്തിക്കുന്ന ഈ ചെറുപ്പകാർ ശരിക്കും കേരള അംബാസിഡർ മാർ തന്നെ.ഇനി വരുന്ന നാളുകൾ കാനേഡിയൻ നിരത്തുകളിൽ നിറയെ കേരള ബോർഡ് വച്ച വാഹനങ്ങൾ പായുന്നത് കാണാൻ അധികം കാത്തിരിക്കേണ്ടി വരില്ല..കേരളത്തിന്റെ യശസ്സ് ലോകത്തിനു മുന്നിൽ ഉയർത്തി കാട്ടാൻ ശ്രമിക്കുന്ന ഈ ചെറുപ്പക്കാരുടെ പ്രയത്നം യാഥാർഥ്യമാകാൻ നമുക്കും പ്രാർത്ഥിക്കാം

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions