പൂച്ച കടിക്കാനും പഴി പട്ടിക്കും.‍

ജനജീവിതത്തിന് ഭീഷണിയായി നായകൾ തെരുവുകൾ അടക്കി വാഴുന്നു. തെരുവിൽ മൃഗ സംരക്ഷകരും മൃഗവിരോധികളും  തമ്മിൽ വഴക്കും  വാക്കേറ്റവും. പേവിഷ നിർമ്മാണ കമ്പനികളെ സഹായിക്കാൻ കൈക്കൂലി വാങ്ങിയാണ് മൃഗസംരക്ഷണ സംഘടനകൾ പ്രവർത്തിക്കുന്നത് എന്നൊക്കെ പ്രസംഗിച്ചു നടക്കുന്ന മറ്റുചിലർ.  

പക്ഷെ കടിയുടെ കാര്യത്തിൽ നായയല്ല പൂച്ചയാണ് മുന്നിൽ എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. 2015 വരെ കടിയുടെ കാര്യത്തിൽ നായ മുമ്പിൽ ആയിരുന്നെങ്കിൽ 2015 ന് ശേഷം പൂച്ച മുന്നേറുകയാണ്. 2021 ജനുവരിയിൽ മാത്രം 28,186 പേരെ പൂച്ചകടിച്ചപ്പോൾ 20,875 പേരെ മാത്രമാണ് നായക്ക്. കടിക്കാൻ സാധിച്ചത്.  എലിയെ പിടിക്കാനുള്ള പഴയ  പൂച്ചയല്ല ഇപ്പോൾ. കള്ളൻ വരുമ്പോൾ കുരക്കാനുള്ള പട്ടിയുമല്ല  ഇവർ ഇന്ന് കേരളത്തിൽ.  

 2019 ൽ 1,61,050 പേർക്ക് നായ കടി ഏറ്റെങ്കിൽ 2020 ൽ അത് 1,60,483 (-0.35%)ആയി കുറഞ്ഞു. പക്ഷെ പൂച്ച മുന്നേറുകയായിരുന്നു. 2019 ൽ 2,04,625 പേരെ കടിച്ച പൂച്ച 2020 ൽ 2,16,551(+6%) പേരെ കടിച്ചു. 

2014 ൽ  1,19,191 പേരെ നായ കടിച്ചപ്പോൾ 2020 ൽ  1,60,483 ആയി. ഇതിനിടയിൽ നായകളുടെ എണ്ണം പല കാരണങ്ങളാലും 3 ഇരട്ടി വരെ എത്താനുള്ള സാധ്യത ഉണ്ടെങ്കിലും മലയാളികൾക്ക് നായകളോടുള്ള മനോഭാവം മാറിയതിനാൽ  35% വർധനവ് മാത്രമാണ് കടിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഇതിൽ നല്ലൊരു ഭാഗവും മൃഗസംരക്ഷകർ തെരുവിൽ ഭക്ഷണം നൽകുമ്പോഴും ഉടമ വീട്ടിൽ ലാളിക്കുന്നതിനിടയിലും അറിയാതെ ഏൽക്കുന്ന  നഖ ദംശനങ്ങൾ ആണ്. ഇതും നായ കടിച്ചു എന്ന പേരിൽ തന്നെയാണ് രേഖപ്പെടുത്തുന്നത്. അടുത്ത കാലത്ത് മൃഗ സംരക്ഷണത്തിന്റെ കാര്യത്തിൽ കേരളത്തിൽ വൻ മുന്നേറ്റം തന്നെയാണ് കാണാൻ കഴിയുന്നത്. 

2014 ൽ 94,971 പേരെ പൂച്ച കടിച്ചപ്പോൾ 2020  ൽ 128% വർധനവോടെ  2,16,551പേരെയാണ് കടിച്ചത്. പൂച്ച സ്വാഭാവികമായും മനുഷ്യരെ ആക്രമിക്കറില്ല എങ്കിലും മലയാളികൾ കൂടുതലായി പൂച്ചകളുമായി ഒരു കുടുംബാംഗം എന്ന പോലെ കളിച്ചും ലാളിച്ചും വളർത്തുന്നതിനിടയിൽ അറിയാതെ  ഉണ്ടാകുന്ന പല്ലിന്റെയോ നഖത്തിന്റെയോ ദംശനങ്ങൾ മാത്രമാണ് ഈ വർദ്ധനവിന് കാരണം. നഖത്തിന്റെ ചെറിയ പോറലുകൾ ഉണ്ടെങ്കിൽ പോലും കുത്തിവയ്പ്പ് എടുക്കേണ്ടത് അനിവാര്യമാണ്. 

അനിമൽ ലീഗൽ ഫോഴ്സ് രൂപീകരിക്കുമ്പോൾ കേരളത്തിൽ പല ഭാഗത്തും കൂട്ടം  കൂട്ടമായി നൂറുകണക്കിന് നായകളെ കൊന്നൊടുക്കിയിരുന്നു. നായകളെ അക്രമിക്കുമ്പോൾ അവ കൂട്ടം കൂട്ടമായി മനുഷ്യരെ കടിച്ചു  കൊല്ലുകയും ചെയ്തിരുന്നു. നായകൾക്ക് എതിരെ കൂട്ടമായുള്ള അക്രമം നടന്ന 2016 ൽ കേരളത്തിൽ നായകളും വെറുതെ ഇരുന്നില്ല.  3 പേരെ നായകൾ കടിച്ചു കൊന്നിരുന്നു. മറ്റു ജീവികൾക്ക് എതിരെയുള്ള അക്രമവും കുറവായിരുന്നില്ല. ലോക മനസാക്ഷി കേരളത്തിനെതിരെ പലവട്ടം തിരിഞ്ഞു. 
ഇന്ന് കേരളം പഴയ  കേരളം അല്ല.  സംഭവങ്ങൾക്കെതിരെ അനിമൽ ലീഗൽ ഫോഴ്സ് നിയമനടപടികൾ തുടങ്ങിയതോടെ വലിയ ക്രൂരതകൾ കുറയുകയും ചെറിയ കുറ്റങ്ങളായ  നായകളെ ദീർഘനേരം ചങ്ങലക്കിടുന്നു മതിയായ ഭക്ഷണം കൊടുക്കുന്നില്ല എന്നതുപോലുള്ള പരാതികൾ ആണ് ഇപ്പോൾ കൂടുതലും ലഭിക്കുന്നത്. ഇത്തരം അശ്രദ്ധപോലും കുറ്റകരമാണ് എന്ന് മലയാളികൾ മനസ്സിലാക്കി തുടങ്ങിയത്   അനിമൽ ലീഗൽ ഫോഴ്സിന്റെ നിയമ പോരാട്ടങ്ങളിലൂടെ ആണ്. 
   
എന്നിരുന്നാലും 2020 ൽ  ആകെ 3,77,034 പേർക്ക് ഈ രണ്ടു ജീവികളുടെയും കടി ഏറ്റിരുന്നുവെങ്കിലും 5 പേർ മാത്രമാണ് പേവിഷബാധ മൂലം മരണമടഞ്ഞത്.  കടി ഏൽക്കുന്നത് നിസ്സാരമായി എടുക്കുന്നതാണ് പ്രധാന മരണ കാരണം.    

Angels Nair
Gen. Secretary  Animal Legal Force

കൂടുതൽ വാർത്തകൾ

്കൊച്ചിയിലെ മധ്യവയസ്കന്റെ മൃതദേഹം വയറുകീറി കല്ലുനിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് ഇരുപത്തിരണ്ടുകാരി കൊച്ചി കുമ്പളങ്ങിയില്‍ മധ്യവയസ്‌കനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചതുപ്പിൽ താഴ്ത്തിയ കേസില്‍ പുറത്ത് വരുന്നത് നിർണായക  വിവരങ്ങള്‍. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആന്റണി ലാസറിന്റെ മൃതദ്ദേഹം വയര്‍ കീറി കല്ല് നിറച്ച് ചെളിയില്‍ താഴ്ത്താന്‍ നിര്‍ദ്ദേശിച്ചത് കേസിലെ മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖിയെന്ന് പോലീസ് വ്യക്തമാക്കി. ആൻറണി ലാസറിനെ കൊന്ന് വയറ് കീറിയ ശേഷം ആന്തരിക അവയവങ്ങള്‍ കവറിലാക്കി തോട്ടില്‍ തള്ളിയതും രാഖിയാണെന്ന് പോലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി കുമ്പളങ്ങി സ്വദേശി ബിജു സംസ്ഥാനം വിട്ടതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ആന്റണി ലാസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജുവിന്റെ ഭാര്യ തറേപ്പറമ്പിൽ മാളു എന്ന രാഖി (22) കുമ്പളങ്ങി പുത്തൻകരി സെൽവൻ(53) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്

Aug 04, 2021

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions