ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ മേഖലയില്‍ നാളെ രാവിലെയോടെ ന്യൂനമര്‍ദം രൂപമെടുക്കും.‍

ഈ കാലവര്‍ഷത്തിലെ ആദ്യ ന്യൂനമര്‍ദം രാജ്യത്തെമ്പാടും മഴ വ്യാപിക്കാന്‍ കാരണമാകും. കേരളത്തിലും ഇതേ തുടര്‍ന്ന് പരക്കെ മഴ ലഭിക്കും.
ന്യൂനമര്‍ദം ശക്തി പ്രാപിച്ച്‌ 3 ദിവസം കൊണ്ട് വടക്കന്‍ ഒഡീഷ തീരം തൊടും, പിന്നീട് ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ 15 വരെ മഴ കൂടുതല്‍ ലഭിക്കുമെന്നും ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions