സന്നദ്ധ പ്രവർത്തകർക്ക് ചാരായം വാറ്റിനൽകുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ‍

ആലപ്പുഴ : സന്നദ്ധ പ്രവർത്തകർക്ക് ചാരായം വാറ്റിനൽകുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ. എടത്വാ മങ്കോട്ടചിറ പുത്തൻപറമ്പിൽ ശ്യാം സുന്ദറാണ് (34) പോലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിയുന്ന മുഖ്യപ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

കോയിൽമുക്ക് ജംഗ്ഷന് സമീപം സ്‌കൂട്ടറിൽ മദ്യം കടത്തുന്നതിനിടെ സന്നദ്ധ പ്രവർത്തകരും, യുവജന സംഘടന പ്രവർത്തകരുമായ എടത്വാ കളപ്പുരയ്ക്കൽചിറ ശ്യാംരാജ് (33), ചങ്ങങ്കരി മെതിക്കളം ശ്രീജിത്ത് എം.കെ (30) എന്നിവരെ പോലീസി പിടികൂടിയിരുന്നു. ഇവരിൽ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചാരായം വാറ്റി നൽകിയ പ്രതികളെ പിടികൂടിയത്. എടത്വാ മങ്കോട്ടചിറ മണലേൽ സനോജ് (34), മങ്കോട്ടചിറ അനീഷ് ഭവനിൽ അനീഷ് കുമാർ (35), മങ്കോട്ടചിറ കവീൻ (33) എന്നിവരെ ചൊവ്വാഴ്ചയാണ് പോലീസ് പിടികൂടിത്.

കൊറോണ സന്നദ്ധ പ്രവർത്തനത്തിന്റെ മറവിലാണ് മദ്യ വിൽപ്പന നടത്തിയിരുന്നത്. കൊറോണ പ്രതിരോധ പോസ്റ്ററുകൾ പതിച്ച വാഹനത്തിൽ കൊറോണ ജാഗ്രതാ സമിതി പ്രവർത്തകരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചാണ് കുട്ടനാട്ടിലെ വിവിധ മേഖലകളിൽ വ്യാപകമായി മദ്യം എത്തിച്ചിരുന്നത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions