മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മതി​യി​ലു​ള്ള അ​നി​ൽ മോ​റെ എന്ന ചായക്കടകാരൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് താ​ടി​വ​ടി​ക്കാ​ൻ 100 രൂ​പ അ​യ​ച്ചു​ന​ൽ​കി.

 മും​ബൈ:   മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മതി​യി​ലു​ള്ള അ​നി​ൽ മോ​റെ      എന്ന ചായക്കടകാരൻ  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് താ​ടി​വ​ടി​ക്കാ​ൻ 100 രൂ​പ മ​ണി ഓ​ർ​ഡ​ർ അ​യ​ച്ചു​കൊ​ടു​ത്ത​തെ​ന്ന് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കോ​വി​ഡി​ലും ലോ​ക്ക്ഡൗ​ണി​ലും അ​സം​ഘ​ടി​ത മേ​ഖ​ല ത​ക​ര്‍​ന്ന​തി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. മ​ണി ഓ​ർ​ഡ​റി​നൊ​പ്പം ഒ​രു കു​റി​പ്പും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ബാ​രാ​മ​തി​യി​ലെ ഇ​ന്ദ​പു​ര്‍ റോ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു​സ​മീ​പ​മാ​ണ് അ​നി​ൽ മോ​റെ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന​ത്.

“പ്ര​ധാ​ന​മ​ന്ത്രി മോ​ദി താ​ടി വ​ള​ര്‍​ത്തു​ക​യാ​ണ്. അ​ദ്ദേ​ഹം എ​ന്തെ​ങ്കി​ലും വ​ള​ര്‍​ത്താ​ന്‍ താ​ല്‍​പ​ര്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, അ​ത് ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല്‍ അ​വ​സ​ര​മാ​ക​ണം. വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ദ​വി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വ്. അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് താ​ടി വ​ടി​ക്കാ​ന്‍ എ​ന്‍റെ വ​രു​മാ​ന​ത്തി​ല്‍​നി​ന്ന് 100 രൂ​പ അ​യ​ച്ചു​ന​ല്‍​കു​ന്നു. കോ​വി​ഡ് കാ​ല​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗം മാ​ത്ര​മാ​ണി​ത്’- കു​റു​പ്പി​ൽ പ​റ​യു​ന്നു
 

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News